Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യനും ജിസേലും തമ്മിൽ പ്രണയിച്ചാൽ അംഗീകരിക്കുമോ? മറുപടിയുമായി ആര്യന്റെ അമ്മ ഡിംപിൾ

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഫാമിലി വീക്കിന്റെ ഭാഗമായി ഓരോ മത്സരാർത്ഥികളുടേയും കുടുംബാംഗങ്ങൾ ഹൗസിൽ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആര്യന്റെ അമ്മയും സഹോദരനും ഹൗസിലെത്തി. ഇരുവരും മറ്റ് മത്സരാർത്ഥികളുമായി ഇടപഴകിയ രീതിക്ക് കൈയ്യടിക്കുകയാണ് പ്രേക്ഷകർ. ആദില-നൂറയെ തന്റെ പെൺമക്കൾ എന്നാണ് ആര്യന്‌റെ അമ്മ ഡിംപിൾ വിശേഷിപ്പിച്ചത്. ആര്യന്റെ 'പ്രധാന ശത്രുവായ' അനുമോളേയും അമ്മ ചേർത്ത് പിടിച്ചിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും അവർ മത്സരാർത്ഥികളെ പുകഴ്ത്തി. ആര്യന്റെ ഗെയിമിനെ കുറിച്ചും ജിസേലുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം അവർ പ്രതികരിച്ചു.

അമ്മയുടെ വാക്കുകളിലേക്ക് -' ആര്യൻ വളരെ സെൻസിബിൾ പേഴ്സണാണ്. അവന് അറിയാം, നന്നായി ഗെയിം കളിക്കാൻ. അവൻ അവന്റെ സ്ട്രാറ്റജിയിൽ കളിക്കുകയാണ്. എല്ലാവരും നല്ല മത്സരാർത്ഥികളാണ്', അമ്മ ഡിംപിൾ പറഞ്ഞു. ജിസേലും ആര്യനും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും അവർ പ്രതികരിച്ചു. ' അവർ പ്രണയിച്ചോട്ടെ, മകന്റ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അവന് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്', അവർ വ്യക്തമാക്കി.

aryan2-1759377979 jpg -Properties

ആര്യന്റെ സഹോദരനും ജിസേലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി. 'ആര്യനും ജിസേലും തമ്മിൽ റിലേഷൻഷിപ്പിനൊരു ചാൻസില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ അനിയൻ എന്നോട് പറയും. അവൻ തിരിച്ച് വരുമ്പോൾ ചോദിക്കാം. ഫ്രണ്ട്ഷിപ്പിലും പ്രണയത്തിലും ലൗ ഉണ്ടാകാം. നമ്മുടെ മനസിന്റെ ഫിൽട്ടറാണ് അത് കാണുന്നത്. ചിലർ വിചാരിക്കും പ്രണയത്തിന്റെ സ്നേഹമാണെന്ന്, ചിലർക്കത് സൗഹൃദത്തിന്റെ സ്നേഹമായി തോന്നും. എന്തായാലും ഞങ്ങൾ കണ്ടത് സൗഹൃദമാണ്. ഇനി എന്താണ് പറ്റുകയെന്ന് നമ്മുക്ക് നോക്കാം. ജിസേലുമായി സംസാരിച്ചില്ല. അവൾ മൂഡ് ഓഫായിരുന്നു. ആരോടും നെഗറ്റീവ് ഫീലിങ് ഇല്ല', സഹോദരൻ പറഞ്ഞു.

അതേസയം ആര്യന്റെ അമ്മ ബിഗ് ബോസിൽ കാണിച്ചത് മകന് വോട്ട് കിട്ടാനുള്ള നാടകം മാത്രമാണ് എന്നാണ് ചിലരുടെ വിമർശനം. 'സൂപ്പർ ഡ്രാമ. LGBTQ ന്റെ വോട്ട് പിടിക്കാൻ ഉള്ള തന്ത്രം.ബിബിയിൽ ചെന്നു ഇങ്ങനെ കാണിക്കണം എന്ന ഉപദേശം നന്നായി അങ്ങ് ചെയ്തു. ലക്ഷ്മിയുടെ മുന്നിൽ വെച്ച് ആദില നൂറ എന്നിവരെ ഹഗ് ചെയ്യുന്നു. മകനെ കുറിച്ച് അനാവശ്യം പറഞ്ഞ അനുവിനെ ഹഗ് ചെയ്യുന്നു. എന്തിക്കെയായിരുന്നു നാടകങ്ങൾ. അതും പോരാഞ്ഞു ജിസേലിനോട്‌ നാല്ല സ്നേഹം, മാറിനിന്ന് ആര്യനോട് ജിസേലിന്റെ കുറ്റം. ഞാൻ ലൈവ് കാണാറില്ല എന്നു കൂടെ കൂടെ പറയുന്നു. എന്നിട്ട് ഉള്ള കാര്യങ്ങൾ മുഴുവൻ അറിയുന്ന പോലെ സംസാരിക്കുന്നു. ദൈവത്തിനു നന്ദി പറയുന്നു, ബിബിയിലെ എല്ലാവരേയും റിലേറ്റീവ്സ് ആന്റ് മക്കൾ ആയി ദൈവം തന്നതിന്. ആര്യനെ കുറിച് വളരെ പുകഴ്ത്തുന്നു. പ്രാർത്ഥിച്ച് കിട്ടിയ മകൻ ആണെന്ന് പറയുന്നു. വാട്ട് നോട്ട്, വന്നതിൽ വെച്ചു ഏറ്റവും വലിയ ഡ്രാമ ഫേക്ക്, എന്നാണ് ഒരാൾ കുറിച്ചത്.

അതേസമയം ആര്യന് വോട്ട് കിട്ടുമെന്നും പക്ഷെ ആദിലയുടേയും നൂറയുടേയും അനുവിന്റേയും വോട്ടുകൾ ഒരിക്കലും ഒരിക്കലും ആര്യന് കയറില്ലെന്നും ചിലർ കമന്റ് ചെയ്തു. അമ്മ നല്ല ഒരു പ്ലൻ മകന് കൊടുത്തിട്ടാണ് പോയത് അനീഷ്, ആദില, നൂറയും ആയി അടുത്ത് ജിസലിന്റെ അടുത്ത് നിന്ന് അകലാനും, അവന് അത് മനസിലായി കാണുമോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+