ദിൽഷയുടെ വിവാഹം ഉടൻ ഉണ്ടാകുമോ? വിവാഹം കഴിക്കേണ്ട കാര്യമുണ്ടോ?; മറുപടി വൈറൽ
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ദിൽഷയെ പ്രേക്ഷകർ ആദ്യം കണ്ടത്. പിന്നീട് ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകമനസിൽ ഇടം നേടാൻ ദിൽഷയ്ക്ക് സാധച്ചു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ബിഗ് ബോസ് കിരീടം ചൂടിയ ആദ്യ വനിത മത്സരാർത്ഥി കൂടിയായിരുന്ന ദിൽഷ. സീസൺ 4 വിജയി ആയിരുന്നു അവർ.
ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതിന് പിന്നാലെ നിരവധി അവസരങ്ങളാണ് ദിൽഷയെ തേടിയെത്തിയത്. ഡാൻസ് പരിപാടികളിലും ഉദ്ഘാടനങ്ങളിലുമെല്ലാം നിറസാന്നിധ്യമാണ് ഇപ്പോൾ താരം. മാത്രമല്ല ഒരു സിനിമയിലും വേഷമിട്ടു. അനൂപ് മേനോൻ നായകനായ ഓ സിൻഡ്രേല എന്ന സിനിമയിലാണ് ദിൽഷ വേഷമിട്ടത്. ഇനിയും നല്ല സിനിമകളുടെ ഭാഗാമാകാനാണ് താത്പര്യമെന്നും കൂടുതൽ നല്ല വേഷങ്ങൾക്കായ കാത്തിരിക്കുകയാണ് താനെന്നും പറയുകയാണ് ഇപ്പോൾ ദിൽഷ. ഒരു സ്വകാര്യ പരിപാടിക്കിടെ യുട്യൂബ് ചാനലുകളോടാണ് ദിൽഷയുടെ പ്രതികരണം. തന്റെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളോടും ദിൽഷ പ്രതികരിച്ചു. താരത്തിന്റെ വാക്കുകളിലൂടെ

പുതിയ സിനിമകളുടെ കഥകളൊക്കെ കേൾക്കുന്നുണ്ട്. എനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന സിനിമകളിൽ അഭിനയിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിന് വേണ്ടി കാത്തിരിക്കുകയാണ്. കല്ല്യാണം ഈ വർഷം ഉണ്ടെന്ന് കേട്ടല്ലോയെന്നുള്ള ചോദ്യത്തിന് ആര് പറഞ്ഞു, ഞാനറിഞ്ഞില്ലല്ലോയെന്നായിരുന്നു ദിൽഷയുടെ മറുപടി. കല്ല്യാണം എന്തായാലും ഈ അടുത്തൊന്നും ഉണ്ടാവല്ല. കാരണം ഇനിയും ഏറെ കാര്യങ്ങൾ എനക്ക് ചെയ്യാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ.
കല്ല്യാണത്തിന്റെ ആവശ്യം ഉണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ താത്പര്യം അല്ലേയെന്നും ദിൽഷ മറുപടി നൽകി. കല്ല്യാണം കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമൊക്കെ ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഗോസിപ്പുകളെയൊക്കെ ചിരിച്ചുതള്ളുകയാണ്. ഒരുപാട് വലിയ ഗോസിപ്പുകൾ കേട്ടത് കൊണ്ട് എല്ലാത്തിനേയും ചിരിച്ചുവിടാൻ കഴിയുന്നുണ്ട്', ദിൽഷ പറഞ്ഞു.
അതേസമയം വീഡിയോയക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ദിൽഷ പറഞ്ഞത് തന്നെയാണ് ശരി , വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. ദിൽഷ ലക്ഷ്യബോധമുള്ള വ്യക്തിയാണെന്നും നിരവധി അവസരങ്ങൾ ഇനിയും താരത്തിന് ലഭിക്കട്ടെയെന്നും ചിലർ കുറിച്ചു. അതേസമയം ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും വർഷമായിട്ടും ചില ടോക്സിക് പിആറുകൾ ദിൽഷയെ വിടാതെ വേട്ടയാടുന്നുണ്ടെന്നും അവരുടെ വീഡിയോയ്ക്ക് താഴെ വരുന്ന മോശം കമന്റുകൾക്ക് പിന്നിൽ ഇവരാണെന്നുമായിരുന്നു മറ്റ് ചിലർ കുറിച്ചത്.
ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയായിരുന്നു ദിൽഷ. റോബിൻറെ പേരിലാണ് ദിൽഷയ്ക്കെതിരെ ചിലർ രംഗത്തെത്തിയത്. ഷോയിൽ വെച്ച് ദിൽഷയും റോബിനും വലിയ സൗഹൃദം പുലർത്തിയിരുന്നു. ഇത് പ്രണയമാകുമെന്നും ഇരുവരും വിവാഹിതരാകുമെന്നുമൊക്കെയായിരുന്നു ആരാധക വിലയിരുത്തൽ. ഈ തരത്തിൽ ആരാധകർ ഇവരെ ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ ഉണ്ടായി. പിന്നീട് ഇരുവരും സൗഹൃദം അവസാാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിൽഷയ്ക്കെതിരെ സൈബർ ആക്രമണം കടുത്തത്.
അതേസമയം അടുത്തിടെ ഇനി ദിൽഷയുമായി യാതൊരു സൗഹൃദത്തിനും താത്പര്യമില്ലെന്ന് റോബിൻ വ്യക്തമാക്കിയിരുന്നു. അവർ അവരുടെ ജീവിതവുമായി പോകട്ടെ ഞാൻ എന്റെ ജീവിതവുമായി പോകുകയാണെന്നായിരുന്നു റോബിൻ പറഞ്ഞത്. ദിൽഷയുമായി പിരിഞ്ഞതിന് ശേഷം സംരഭക കൂടിയായ ആരതി പൊടിയുമായി റോബിൻ പ്രണയത്തിലായി. ഉടൻ വിവാഹിതരാകാൻ ഒരുങ്ങുകയാണ് ഇരുവരും.












Click it and Unblock the Notifications