Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വിവാഹം കഴിക്കുമോ? സജ്നയ്ക്ക് പകരമാകാന്‍ വേറെ ആർക്കും കഴിയില്ലെന്നും ഫിറോസ് ഖാന്‍

വിവാഹ ജീവിതത്തില്‍ നിന്നും വേർപിരിയുന്നുവെന്ന തീരുമാനം ഒരു അഭിമുഖത്തിലുടെയാണ് സജ്ന വ്യക്തമാക്കുന്നത്. പിന്നാലെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഫിറോസും രംഗത്ത് വന്നു. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരം പഴിചാരാന്‍ രണ്ട് പേരും തയ്യാറായിരുന്നില്ല. എന്താണ് വേർപിരിയാനുള്ള കാരണമെന്നും ഫിറോസും സജ്നയും പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഈ വിഷയങ്ങളില്‍ മനസ്സ് തുറക്കുകയാണ് ഫിറോസ്.

ഒരു കാരണം എന്നതൊന്നില്ല, ഒരു പാട് കാരണങ്ങള്‍ ചേരുമ്പോഴാണല്ലോ ഇത്തരമൊരു വിഷയത്തിലേക്ക് എത്തുന്നത്. സുഹൃത്തിന്റെ വിഷയം എന്നതൊക്കെ അതിലൊരു ചെറിയ കാരണം മാത്രമാണ്. എടുത്ത തീരുമാനത്തില്‍ ഇപ്പോള്‍ ഒരു കുറ്റബോധം തോന്നുന്നില്ല. ശരിയാക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്ന സാധനങ്ങളൊക്കെ ശരിയാക്കി വിട്ടിട്ടുണ്ട്. ചിലത് ശരിക്കാന്‍ ശ്രമിക്കുമ്പോഴും ശരിയാകാത്ത കാര്യങ്ങളുണ്ട്. അപ്പോഴാണല്ലോ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഫിറോസ് പറയുന്നു.

firoz-sajna-

ഷിയാസ് കരീമിന്റെ പേരൊക്കെ എങ്ങനെയോ ഇതിന് അകത്തേക്ക് വന്ന് പെട്ടതാണ്. ഒരു പാട് പ്രശ്നങ്ങളുടെ അംശത്തിന്റെ ഒരു അംശം മാത്രമാണ്. അല്ലാതെ പുള്ളിക്കൊന്നും ഇതില്‍ ഒരു റോളുമില്ല. സോഷ്യല്‍ മീഡിയയിലെ കമന്റ്സൊന്നും ഞാന്‍ വായിക്കാറില്ല. അത്രമേല്‍ മനസ്സില്‍ കുഷ്ഠരോഗം ബാധിച്ച ചിലരുണ്ട്. അവരുടെ കമന്റായിരിക്കും അധികവുമെന്നും സൈന സൌത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ താരം അഭിപ്രായപ്പെടുന്നു.

വീണ്ടും ഒരു വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിനും അഭിമുഖത്തില്‍ ഫിറോസ് പ്രതികരിക്കുന്നു. രണ്ടെന്നോ അഞ്ചെന്നോ പത്തെന്നോ അല്ല, സ്നേഹം കിട്ടുക, സ്നേഹിക്കപ്പെടുക എന്നുള്ളതാണ് പ്രധാനം. വീണ്ടും വിവാഹം കഴിക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എല്ലാ ആണുങ്ങളും ഇത്തരക്കാരാണ് , അല്ലെങ്കില്‍ എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാം, അല്ലെങ്കില്‍ വിവാഹം കഴിക്കാതിരിക്കാം.

എന്നെ സ്നേഹിക്കുന്ന ഒരാള്‍ വരികയാണെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇനിയൊരു വിവാഹം കഴിക്കില്ല എന്ന വാശിയൊന്നുമില്ല. അപ്പോഴും ഞാന്‍ എന്ന് പറയുന്ന ഒരു വ്യക്തി എന്റെ കുഞ്ഞുങ്ങള്‍ കൂടി ചേരുന്നതാണ്. അങ്ങനെക്കൂടി സ്നേഹിക്കുന്ന ഒരാളായിരിക്കണം വരേണ്ടത്. ലോകത്ത് ഒരാള്‍ക്ക് പകരമാവാന്‍ മറ്റൊരാള്‍ക്കും ആവില്ല. അതായത് സജ്നയ്ക്ക് കൊടുത്ത സ്പെയിസ് ഫില്‍ ചെയ്യാന്‍ ലോകത്ത് വേറെ ആള്‍ക്കും സാധിക്കില്ല. സജ്നയ്ക്ക് കൊടുത്ത സ്പെയിസ് അവള്‍ക്ക് മാത്രമുള്ളത്. മറ്റൊരാള്‍ക്ക് വേണ്ടത് പുതിയ സ്പെയിസ് ആണെന്നും ഫിറോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+