Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ?; താരത്തിന്റെ മറുപടി ഇങ്ങനെ..'ഞാൻ 2 വർഷം അത് അനുഭവിച്ച് അറിഞ്ഞു'

കൊച്ചി: തന്റെ പുതിയ സിനിമയായ 'വോയിസ് ഓഫ് സത്യനാഥൻ' പ്രേക്ഷകർ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ ദിലീപ്. എങ്ങനെയാണ് തന്റെ സന്തോഷം പ്രകടിപ്പിക്കേണ്ടതെന്ന് അറിയില്ല. രണ്ട് വർഷത്തിന് ശേഷമാണ് ഒരുപടം വരുന്നത്. റാഫി ഭായിയുടെ പടം ജനം സ്വീകരിക്കുമെന്ന് അറിയാമായിരുന്നു', ദിലീപ് പറയുന്നു. 'മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'അമ്മമാരൊക്കെ സ്വന്തം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കും പോലെയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്. ഞാനത് നേരിട്ട് അനുഭവിച്ച് അറിഞ്ഞതാണ്. രണ്ട് വർഷം ഞാൻ പണിക്ക് പോയിട്ടില്ല. സ്വന്തം കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ പ്രാർത്ഥിക്കുന്നത് പോലെയാണ് അവർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചത്. കാരണം അവർക്കറിയാം ഞാൻ എന്താണെന്ന്. ഞാൻ അവരുടെ മുൻപിൽ വളർന്നയാളാണ്. മിമിക്രി തുടങ്ങിയ കാലം തൊട്ട് അവർ കാണുന്നുണ്ട് എന്നെ. അമ്മമാരെന്നല്ല, പ്രായഭേദമന്യേ എന്നെ സ്നേഹിക്കുന്നവരുമുണ്ട്.

dileepdd-

ജീവിതത്തിൽ നിങ്ങൾ ഒരുപാട് കരയുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം , എന്നിട്ടും നിങ്ങൾ എങ്ങനെ ഞങ്ങളെ ചിരിപ്പിക്കുന്നുവെന്നാണ് പലരും ചോദിക്കുന്നത്. നമ്മുക്കെതിരെ കല്ലെറിയുന്നത് വെറും 5 ശതമാനം ആളുകളാണ്. 95 ശതമാനം പേരുടെ പ്രാർത്ഥനയും സ്നേഹവുമുണ്ടെനിക്ക്. ചിലർ വായി തോന്നുന്നത് പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും. എനിക്കാണെങ്കിൽ തിരിച്ചൊന്നും പറയാനും പറ്റില്ല.എന്റെ അവസ്ഥ ഇപ്പോൾ അതാണ്.

ഇപ്പോൾ സംസാരിച്ചാൽ വലിയ കുഴപ്പമാണ്. എന്നെങ്കിലും എനിക്കും സംസാരിക്കാൻ ദൈവം ഒരു ദിവസം തരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്', ദിലീപ് പറഞ്ഞു. ഒരു മന്ത്രിയൊക്കെയായി ദിലീപിനെ കാണാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. 'എന്നെ കുഴപ്പത്തിലാക്കുന്ന ചോദ്യമാണത്. ദൈവം അനുഗ്രഹിച്ച് ഇങ്ങനെയൊക്കെ പോയാമതി എനിക്ക്. എന്നെ സംബന്ധിച്ച് ഒരു കാലാകരനെന്ന നിലയിൽ കേരളത്തിലെ ജനങ്ങൾ ജാതി-മത ഭേദമന്യേ കക്ഷിരാഷ്ട്രീയമില്ലാതെയാണ് എന്നെ കാണുന്നതും എന്റെ സിനിമയെ സ്നേഹിക്കുന്നതും. ഞാൻ എല്ലാവരുടേയും ആളാണ്. പാർട്ടി നോക്കി ചിരിപ്പിക്കൽ അല്ല എന്റെ ജോലി', ദിലീപ് പറഞ്ഞു.

മകൾ മീനാക്ഷി സിനിമയിൽ നായികയായി എത്തുമോയെന്ന ചോദ്യത്തിന് അത് നമ്മുക്ക് അറിയില്ലല്ലോയെന്നായിരുന്നു ദിലിന്റെ മറുപടി. അവൾ ഇപ്പോൾ എംബിബിഎസ് പാസായി രാമേന്ദ്രൻ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്ത് കൊണ്ടിരിക്കുകയാണ്', ദിലീപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+