Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധാവൻ-ദിലീപ് സിനിമ ഉടൻ സംഭവിക്കുമോ?; നടന്റെ മറുപടി ഇങ്ങനെ

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡിയായിരുന്നു ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദിലീപ്-കാവ്യ ജോഡി പിന്നീട് ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, തെങ്കാശിപട്ടണം,കൊച്ചി രാജാവ്, തിളക്കം, സദാനന്ദന്റെ സമയം,മിഴി രണ്ടിലും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ചെത്തി. ഈ ചിത്രങ്ങളെല്ലാം തന്നെ മലയാളത്തിലെ വമ്പൻ ഹിറ്റുകളാണെന്നത് മറ്റൊരു കാര്യം. ഒരുപക്ഷേ ദിലീപിന്റെ ലക്കി ഹീറോയിൻ എന്ന് വേണമെങ്കിൽ കാവ്യയെ വിശേഷിപ്പിക്കാം

കാവ്യ - ദിലീപ് ജോഡി അവസാനമായി ഒന്നിച്ച് അഭിനയിച്ച സിനിമ
2016-ൽ പുറത്തിറങ്ങിയ പിന്നെയും ആണ്. ഈ സിനിമ റിലീസ് ആയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. തുടർന്ന് സിനിമയിൽ നിന്നേ കാവ്യ വിട്ടുനിൽക്കുകയായിരുന്നു. പൊതുഇടങ്ങളിലും പരിപാടികളിലും നടി പങ്കെടുക്കുന്നത് പോലും വളരെ വിരളമായിരുന്നു.

 dileepkavyanae-17

വിവാഹം കഴിഞ്ഞതോടെ പല നടിമാരും സിനിമയിൽ നിന്ന് മാറി നിന്നിട്ടുണ്ടെങ്കിലും കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന മലയാളി ആരാധകർ ഒട്ടും കുറവല്ല. കാവ്യ ദിലീപിന്റെ ജോഡി ആയി എത്തട്ടെയെന്ന് ആഗ്രഹിക്കുന്ന ഇരുവരുടേയും ആരാധകർ ഏറെയുണ്ട്. ഇപ്പോഴിതാ കാവ്യ ഇനി വീണ്ടും സിനിമയിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിലീപ്. കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിൻറെ നായികയാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കാണ് ദിലീപ് മറുപടി നൽകുന്നത്.

'കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല', എന്നാണ് ദിലീപ് നൽകിയ മറുപടി. എന്തായാലും ദിലീപിന്റെ മറുപടിയോടെ ആരാധകർ പ്രതീക്ഷയിലാണ്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി പിറന്നത്. യുകെജിയിൽ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോൾ. മകളും കാവ്യയും ചെന്നൈയിലാണെന്നും ദിലീപ് പറഞ്ഞിരുന്നു.

മകളുടെ കാര്യത്തിലാണ് കാവ്യയുടെ പൂർണ ശ്രദ്ധയെന്നും അവൾ ഭയങ്കര കാന്താരിയാണെന്നുമായിരുന്നു ഒരിക്കൽ ദിലീപ് അഭിമുഖത്തിൽ പറഞ്ഞത്. 'ഭയങ്കര കാന്താരിയാണ്. ഒരു രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്‌കൂളിൽ പോകുന്നതിന് മുൻപ് ഇവൾ വിളിച്ചു. ഞാൻ എടുത്തില്ല. പകരം എനിക്കൊരു വോയ്‌സ് നോട്ട് അയച്ചു. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ. അതുകഴിഞ്ഞ് പറഞ്ഞത്രേ,ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ എന്ന്. ഇതാണ് അവളുടെ കുറുമ്പ്', എന്നായിരുന്നു ദിലീപ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+