Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി ടോപ് 5ൽ എത്തുമോ? കൊള്ളാവുന്നത് ഈ 2 പേർ മാത്രം, ബിഗ് ബോസിലെ അവസാന 5 പേർ ആരൊക്കെ?

മലയാളം ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് രണ്ടാഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ഇതിനകം ബിൻസി മാത്രമാണ് ഷോയിൽ നിന്ന് പുറത്തായിരിക്കുന്നത്. മത്സരാർത്ഥികളിൽ ചിലർ ആരാധകരെ കൂട്ടുകയും വലിയ ഹൈപ്പോടെ വന്ന ചിലർ താഴേക്ക് പോവുകയും ചെയ്യുന്നു. ഇതുവരെയുളള ഗെയിം വെച്ച് ബിഗ് ബോസിലെ ടോപ് 5 ആരൊക്കെയാവും എന്നുളള ചർച്ചയാണ് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നത്.

ആദ്യത്തെ ആഴ്ച കോമണറായി വന്ന അനീഷ് ആയിരുന്നു ചർച്ചകളുടെ കേന്ദ്ര ബിന്ദു. അനീഷ് കപ്പടിക്കും എന്ന നിലയിലേക്ക് വരെ ചർച്ചകൾ പോയി. എന്നാലിപ്പോൾ അനീഷിന് സ്ക്രീൻ സ്പേസ് കുറഞ്ഞ് തുടങ്ങി. അനുമോൾ, ജിസേൽ, അക്ബർ തുടങ്ങി പലരും കയറി വരുന്നു. ഇനിയും ദിവസങ്ങൾ ഏറെ ബാക്കിയുണ്ട് എന്നിരിക്കേ ആര് മുന്നേറും പിന്നിൽ പോകും എന്നത് പ്രവചനാതീതമാണ്.

സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെയാണ്: '' ബിഗ് ബോസ് ഷോ തുടങ്ങി 15 ദിവസം പിന്നീടുമ്പോൾ. നെവീൻ & ഷാനവാസ് കോമ്പോ, ജിസെൽ, നെവീൻ കോമഡി. ലൈവിൽ ഇങ്ങേരുടെ പൂണ്ടു വിളയാട്ടം ആണ്. അനീഷിനെ പോലും ചിരിപ്പിക്കാൻ നെവീനെ പറ്റു. ചീത്ത വിളിയില്ല, ബോഡി ഷെയിം ഇല്ല. ആകെ ഏറ്റു മുട്ടിയത് ബിൻസിയുമായിട്ടാണ്. ബിൻസി ഇന്നലെ ഔട്ട് ആവുകയും ചെയ്തു.

bb

വളരെ ദുരിതം നിറഞ്ഞ ഒരു കുട്ടിക്കാലം ഉണ്ട് നെവീന്.... എന്തൊക്കെ പറഞ്ഞാലും ആളുകളെ ചിരിപ്പിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്... അനീഷുമായി മുട്ടൻ വഴക്കും ഉണ്ടാക്കിയതിന് ശേഷം ഷാനവാസ്, ഇവനൊക്കെ എവിടുന്നു വരുന്നെടാ എന്ന് ചോദിക്കുമ്പോൾ കോടന്നൂരിന്നല്ലേ വരുന്നേ എന്ന് പറയാൻ നെവീനെ പറ്റു.

അതുപോലെ ജിസെൽ. കള്ളത്തരം ആണെങ്കിലും ബോൾഡാണ്. കരഞ്ഞു കൂവി നടക്കില്ല. ജിസെൽ, എവിടെ ഉണ്ടോ അവിടെ ഒരു കൂട്ടമുണ്ട്. ആദില & നൂറ ഒരു ലൂപ് ഹോളിൽ ആണ്. സുന്ദരി കൊച്ചുങ്ങളാണ്....

എന്റെ കാഴ്ചപ്പാടിൽ ടോപ് 5 ൽ
1) ഷാനവാസ്
2) ജിസെൽ
3) അനീഷ്
4) അക്ബർ
5) നെവീൻ. ( നെവീൻ ഇല്ലെങ്കിൽ അതൊരു മെഗാ സീരിയൽ ആയേനെ.)

ഇതാണ് ബിഗ് ബോസ് ആരാധകരിൽ ഒരാളുടെ വിലയിരുത്തൽ. അതേസമയം മറ്റൊരു പ്രതികരണം ഇങ്ങനെയാണ്: ഈ സീസൺ പോരാ.. ആകെ എന്റർടൈൻമെന്റ് എന്ന് പറയാൻ നെവിൻ, ജിസേൽ മാത്രം. ബാക്കിയൊക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. അപ്പാനിയും അക്ബറും മറ്റുള്ളവരുടെ കുറ്റം പറയാൻ മാത്രം. ശൈത്യ ഇപ്പൊ രണ്ട് തോണിയിലാണ്... ഷാനവാസ്‌ കുറച്ചൂടെ ആക്റ്റീവ് ആയാൽ കപ്പ് കൈയിൽ ഇരിക്കും''. ഷാനവാസ്, ആര്യൻ, അനീഷ്, അക്ബർ, അഭിലാഷ്, നെവിൻ എന്നിവർ മുന്നിലെത്തുമെന്നും അതല്ല 1 ജിസൽ, 2 അനീഷ്, 3 ആര്യൻ, 4 നൂറ & ആദില, 5 നെവിൻ എന്നിവരാകും മുന്നിലെത്തുക എന്നും പറയുന്നവരുണ്ട്.

മറ്റൊരു കുറിപ്പ് ഇങ്ങനെ: ''നെവിൻ ആദ്യം മുതൽ എനിക് ഇഷ്ടം ആയ ഒരാൾ ആണ്.. ഇന്നലെ ഉള്ള ആ ഡയലോഗ് ഞാനും ചിരിച്ചു കുറെ.. കോടന്നൂർ നിന്നു അല്ലെ എന്നത് ഏതെങ്കിലും ഒരു സൈഡിൽ പോയി ഇരുന്നു ഉള്ള ഫുഡ് അടി. ജിസെൽ ശരിയാണ് മേക്കപ്പ് ഓകെ ഒളിപ്പിച്ചു ഇത്തിരി കള്ളത്തരം ഉണ്ട് പക്ഷെ ആൾ ഒരു സ്‌ട്രോങ് പേഴ്സൻ ആയിട്ടാണ് മനസിലായത്.. അനുമോൾ ഇവിടേം സീരിയൽ കളിക്കുന്നോ എന്നു ഇടയ്ക് തോന്നും ആ ഓടി പോയി ഇരുന്നുള്ള കരച്ചിൽ ഒകെ കേൾക്കുമ്പോൾ..

അനീഷ് ആൾ ഉള്ളു കൊണ്ട് പാവം ആണ് എന്ന് തോന്നി പക്ഷെ ആളുടെ മനസിൽ ഇങ്ങനെ ബഹളം വച്ചാൽ മാത്രേ എല്ലാവരും ശ്രദ്ധിക്കൂ എന്ന ചിന്ത ഉണ്ടോ എന്ന് തോന്നിയിട്ടുണ്ട്.. ആദില നൂറ അവർ ഇത്തിരി കൂടി ആക്റ്റീവ് ആകാൻ ഉണ്ട്... അക്ബർ.. എക്സ് ആയി നല്ല ഛായ തോന്നുന്നത് കൊണ്ടു ആണോ എന്തോ ആദ്യം മുതൽ ഇഷ്ടം അല്ല... പിന്നെ ഉള്ളതിൽ ആര്യൻ.. നല്ല ഒരു ഗെയിമർ ആണ് ഗ്ലാമർ കാരണം കുറച്ചു വോട്ടു കിട്ടും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+