Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇല വന്ന് മുള്ളിൽ വീണാലും മറിച്ചായാലും അപകടം സ്ത്രീക്കാണ്, അത് മനസിലാക്കി ഈക്വൽ ആകണം'; വിജയരാഘവൻ

കൊച്ചി: പുരുഷനെ പോലെ കുടിക്കാനും വലിക്കാനുമല്ല സ്ത്രീ ശ്രമിക്കേണ്ടതെന്നും മാനസികമായി ഉന്നമനം നേടിയെടുക്കുകയാണ് പ്രധാനമെന്നും നടൻ വിജയരാഘവൻ. ഇവിടെ പക്ഷേ പല പെൺകുട്ടികൾക്കും ആണുങ്ങൾ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ ചെയ്താലേ തുല്യത നേടൂ എന്നാണ് ചിന്ത. എന്നാൽ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും അപകടം ആർക്കാണെന്ന് തിരിച്ചറിയണമെന്നും വിജയരാഘവൻ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം

'ഇന്ന് സാഹചര്യം മാറി. പെൺകുട്ടികൾ ഇന്നും തനിപ്പെണ്ണെന്ന് പുരുഷൻമാർ അധിക്ഷേപിച്ച് പറയും പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. അതല്ല സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന് പെൺകുട്ടികൾക്ക് തോന്നലില്ല, അത് തോന്നണം. ഇപ്പോഴുള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ പുരുഷനെ പോലെ ആകണം എന്നാൽ അവരെ പോലെ വെള്ളമടിക്കണം, അവരെ പോലെ പുകവലിക്കണം, സിഗരറ്റ് വലിച്ചാലെ പുരുഷനെ പോലെ ആകൂ എന്നാണ്. അതല്ല, മാനസികമായി വളരെ സ്ട്രോങ് ആകാൻ ശ്രമിക്കണം, ജീവിതത്തെ നേരിടാൻ പ്രാപ്തി ഉണ്ടാകണം. ഇവിടെ പക്ഷേ പല പെൺകുട്ടികൾക്കും ആണുങ്ങൾ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ ചെയ്താലേ ഈക്വൽ ആവു എന്നാണ്.

vijayaragvan

ആണുങ്ങൾ അവരുടെ പ്രായത്തിൽ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ ചെയ്യണമെന്ന് വിചാരിച്ചാൽ അത് അപകടമാണ്. പണ്ടത്തെ ആളുകൾ പറയുന്നത് പോലെ മുള്ള് വന്ന് ഇലയിൽ വീണാലും ഇല വന്ന് മുള്ളിൽ വീണാലും അപകടമാണ്. ആ ഒരുപകടം മനസിലാക്കിക്കൊണ്ടുള്ള ഈക്വലേ പാടുള്ളൂ', വിജയരാഘവൻ പറഞ്ഞു.

വലിക്കലും കുടിക്കലും മാത്രമല്ല പുരുഷനെ പോലെ ആകാനുള്ള പണി, മാനസികമായി ശക്തരാണം, സമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കണം എന്നാലെ ഇതിനൊക്കെ പറ്റുകയുള്ളൂ. മനസ് കൊണ്ട് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന ചിന്തയുണ്ടാകണം. ആ ഫയറാണ് പെൺകുട്ടികൾക്ക് ഉണ്ടാകേണ്ടത്. പുരുഷനെക്കാൾ ബുദ്ധിയും വൈഭവവും ഒക്കെയുള്ളത് സ്ത്രീക്കാണ്, കഴിവുള്ളതും സ്ത്രീക്കാണ്. വിവേചനത്തോടെ കാര്യങ്ങൾ തിരിച്ചറിയാനും തീരുമാനം എടുക്കാനുമുള്ള കഴിവ് സ്ത്രീക്കാണ് കൂടുതൽ. ആണുങ്ങൾക്ക് ഒന്നോ രണ്ടോ കാര്യങ്ങളെ ചെയ്യാനറിയുള്ളൂ. സമൂഹത്തിന്റെ പ്രഷർ ആണ് സ്ത്രീകളെ തടയുന്നതെന്ന് പറഞ്ഞാൽ സിഗരറ്റ് വലിയും കള്ളുകുടിയും ആകാമെന്ന് പറയുന്നവർ ഉണ്ടല്ലോ, അവർ അതിനെക്കാൾ ഫോക്കസ് ചെയ്യേണ്ടത് മാനസികമായ ഉന്നമനത്തിനാണ്. സ്ത്രീകൾ അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നില്ല. ഏത് കാര്യത്തിനേയും നേരിടാൻ തയ്യാറാകണം.ആർജവം നേടിയെടുക്കണം', വിജയരാഘവൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+