Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുകയാണോ ഹോബി? യാമിയുടെ കാര്‍ശേഖരം കണ്ടോ? ആകെ ആസ്തി ഇത്ര

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ച നടിയാണ് യാമി ഗൗതം. മോഡലിംഗിലൂടെ അഭിനയരംഗത്തേക്ക് എത്തിയ യാമിയുടെ 38-ാം പിറന്നാളാണിന്ന്. സംവിധായകന്‍ ആദിത്യ ധാറിനെയാണ് യാമി വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഈ വര്‍ഷം മേയ് മാസത്തില്‍ ഒരു കുഞ്ഞ് പിറന്നിരുന്നു. ഗര്‍ഭകാലവും പ്രസവവും കണക്കിലെടുത്ത് പൊതുവേദികളില്‍ യാമി പ്രത്യക്ഷപ്പെടാറില്ല.

കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം യാമി ഗൗതം പൊതുവേദിയില്‍ എത്തിയത്. പ്രിയാമണിക്കൊപ്പം ആര്‍ട്ടിക്കിള്‍ 370 എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നാണ് ഇന്നലെ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരു ദശാബ്ദത്തിലേറെയായി അഭിനയരംഗത്ത് സജീവമാണ് താരം.

Yami Gautam

ഹിന്ദിക്ക് പുറമെ കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 14 വര്‍ഷം കൊണ്ട് 29 സിനിമകളില്‍ അഭിനയിച്ച താരത്തിന് സാമ്പത്തികമായി വലിയ ആസ്തിയുണ്ട്. യാമി ഗൗതത്തിന്റെ ആസ്തി 12 മില്യണ്‍ ഡോളറാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 99 കോടി രൂപ! സിനിമയില്‍ നിന്ന് തന്നെയാണ് താരത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത്.

ഒരു സിനിമയില്‍ അഭിനയിക്കുന്നത് എട്ട് കോടിയോളം രൂപയാണ് യാമി ഗൗതം ഈടാക്കുന്നത്. പരസ്യചിത്രങ്ങളില്‍ വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിന് 1.5 കോടി മുതല്‍ 2 കോടി വരെയാണ് താരം ഈടാക്കുന്നത്. യാമി ഗൗതമും ഭര്‍ത്താവ് ആദിത്യ ധറും മകനും മുംബൈയിലെ ബാന്ദ്രയിലെ ഒരു പ്ലഷ് അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. മുംബൈയിലെ വീടിന് പുറമെ യാമിക്ക് ചണ്ഡിഗഡില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന ഒരു ഡ്യൂപ്ലെക്സ് ഹൗസ് സ്വന്തമായുണ്ട്.

2020 ല്‍ ആണ് താരമിത് സ്വന്തമാക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ഗോഹാര്‍ ഗ്രാമത്തില്‍ 25 ഏക്കര്‍ ഹെറിറ്റേജ് പ്രോപ്പര്‍ട്ടിയും അവര്‍ക്ക് സ്വന്തമായുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര വാഹനങ്ങളോടും താരത്തിന് പ്രിയമുണ്ട്. 2016-ല്‍ ഏകദേശം 80-90 ലക്ഷം രൂപയ്ക്ക് ഔഡി ക്യു7 യാമി സ്വന്തമാക്കിയിരുന്നു. വിലയേറിയ ഒരു ഔഡി എ4 ഉം താരം തന്റെ ഗാരേജില്‍ എത്തിച്ചിട്ടുണ്ട്.

2023 ല്‍ യാമി ഗൗതമും ആദിത്യ ധറും ഒരു ബിഎംഡബ്ല്യു എക്‌സ്7 എന്ന ആഡംബര എസ്യുവി വാങ്ങിയിരുന്നു. ഒരു കോടി രൂപയില്‍ അധികമാണ് ഇതിന്റെ വില. ഡ്യുവല്‍ സ്‌ക്രീനുകള്‍, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്സി), 360 ഡിഗ്രി ക്യാമറ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ തുടങ്ങി നിരവധി ആധുനിക ഫീച്ചറുകള്‍ ഈ വാഹനത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+