Get Updates
Get notified of breaking news, exclusive insights, and must-see stories!

Year Ender 2024: കലഹിച്ച് പിരിഞ്ഞവരും കൈ കൊടുത്ത് പിരിഞ്ഞവരും; 2024 ലെ താര വിവാഹമോചനങ്ങൾ

2024- നിരവധി സെലിബ്രിറ്റി വിവാഹമോചനങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ്. എ ആർ റഹ്മാൻ മുതൽ സൂപ്പർ താരം ധനുഷ് വരെയുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികൾ തങ്ങളുടെ പങ്കാളികളുമായി വേർപിരിഞ്ഞ വർഷം. ഈ വിവാഹമോചനങ്ങൾ വാർത്തകളിൽ ഇടം നേടുക മാത്രമല്ല, അവിശ്വാസനീയവും സങ്കടകരവുമായിരുന്നു. അത്രമേൽ സ്നേഹത്തിൽ കണ്ട ദമ്പതികൾ പിരിഞ്ഞെന്ന വാർത്ത ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല.

ആർ റഹ്മാനും സൈറ ബാനു: ആർ റഹ്മാനും സൈറ ബാനുവും തമ്മിലുള്ള വേർപിരിയൽ അപ്രതീക്ഷിതമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് വേർപിരിയാനുള്ള തീരുമാനം എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും സ്വീകരിച്ചത്.

year ender

ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളിലൊന്ന്. വേർപിരിയാനുള്ള ദമ്പതികളുടെ തീരുമാനം റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. "മുപ്പതിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ അന്ത്യം സംഭവിക്കുന്നതായി തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിൻ്റെ സിംഹാസനം പോലും വിറച്ചേക്കാം, എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ധനുഷും ഐശ്വര്യ രജനികാന്തും: നടൻ ധനുഷും ചലച്ചിത്ര നിർമ്മാതാവും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും ഈ വർഷം വേർപിരിഞ്ഞവരാണ്. അവരുടെ 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വിവാഹം ബന്ധം വേർപെടുത്തിയത്. രണ്ട് വർഷം മുമ്പ് തന്നെ വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ഒരു പ്രഖ്യാപനം നടത്തിയിരുന്നു. 2004-ൽ ആണ് ഇരുവരും വിവാഹിതരായത്.

ഇഷാ ഡിയോൾ - ഭരത് തഖ്താനി: ഇഷാ ഡിയോളിൻ്റെയും ഭരത് തഖ്താനിയുടെയും വിവാഹത്തിൻ്റെ അവസാനവും 2024 കണ്ടു. 11 വർഷത്തിന് ശേഷമാണ് ബന്ധം അവസാനിപ്പിച്ചത്. രണ്ട് പെൺകുട്ടികളാണ് താരങ്ങൾക്ക്. ബോളിവുഡിലെ പ്രമുഖരായ ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകൾ എന്ന നിലയിൽ ഇഷയുടെ പാരമ്പര്യം കണക്കിലെടുക്കുമ്പോൾ ഇത് പലരെയും അത്ഭുതപ്പെടുത്തി.

ദൽജിത് കൗറും നിഖിൽ പട്ടേലും: ടെലിവിഷൻ അഭിനേതാവായ ദൽജിത് കൗറും അവരുടെ ബിസിനസുകാരനായ ഭർത്താവ് നിഖിൽ പട്ടേലും വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷം വിവാഹമോചനം പ്രഖ്യാപിച്ചു. 2023 മാർച്ചിൽ നിഖിലുമായുള്ള ദൽജിയത്തിൻ്റെ വിവാഹം പൊരുത്തപ്പെടുത്താനാവാത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണം പെട്ടെന്ന് തന്നെ അവസാനിച്ചു.

ഹാർദിക് പാണ്ഡ്യയും -നതാസയും: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും മോഡലും നടയുമായ നതാസ സ്റ്റാൻകോവിച്ചും തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചത് ഈ വർഷമാണ്. 2020-ൽ വിവാഹിതരായ ദമ്പതികൾക്ക് അഗസ്ത്യ എന്ന മകനുണ്ട്, ജൂലൈയിൽ തങ്ങളുടെ തീരുമാനം പരസ്യമാക്കി. തങ്ങളുടെ മകൻ്റെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണന നൽകുമെന്ന് ഇരുവരും പറഞ്ഞു. ആരാധകർ ഞെട്ടിപ്പോയ വേർപിരിയലായിരുന്നു ഹാർദിക് പാണ്ഡ്യയുടെയും നതാസയുടെയും.

ജയം രവി - ആരതി: സെപ്റ്റംബർ 10 ന് ആണ് വിവാഹമോചന വാർത്ത ജയംരവി സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഭാര്യ ആരതിയുമായി പിരിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ താൻ വിവാഹമോചനത്തിന് സമ്മതം നൽകിയില്ലെന്ന് ആരതി പറഞ്ഞു. പ്രണയിച്ച വിവാഹിതരായ ജയം രവിയും ആരതിയും വേർപിരിയുന്നുവെന്ന വാർത്ത ആരാധകർക്ക് ഞെട്ടലുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+