Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ ​ഗൂ​ഗിളിൽ തിരഞ്ഞ സിനിമ ജവാൻ; രണ്ടും മൂന്നും സ്ഥാനം ഈ സിനിമകൾക്ക്

പലപ്പോഴും നമ്മൾ ചിന്തിച്ച് കാണില്ലേ ഈ ​ ​ഗൂ​ഗിൾ ഇല്ലെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്ന്. ഒരു ദിവസം എന്തൊക്കെ കാര്യങ്ങളാണല്ലേ നമ്മൾ ​ഗൂ​ഗിളിൽ തിരഞ്ഞുനോക്കുന്നത്. നമ്മുടെ സംശയങ്ങൾക്കുള്ള ഉത്തരവും ​ഗൂ​ഗിളിന്റെ കയ്യിലുണ്ടാവും. ഇപ്പോൾ തങ്ങളുടെ സേർച്ച് എ‍ഞ്ചിൻ വഴിയുള്ള ഈ വർഷത്തെ ട്രെന്റുകൾ പുറത്തുവിട്ടിരിക്കുകയാണ് ​ഗൂ​ഗിൾ.

ഒരുപക്ഷേ നമ്മളൊക്കെ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് സിനിമ. പുതിയ സിനിമകളെ കുറിച്ചും സിനിമയുടെ കളക്ഷനെ കുറിച്ചുമൊക്കെ തിരയാറുണ്ടാവും. ലോകത്ത് ഈ വർഷം ​ഗൂ​ഗിളിൽ ഏറ്റും അധികം സേർച്ച് ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെ ലിസ്റ്റാണ് ​ഗൂ​ഗിൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനികൾ ഏതൊക്കൊയാണെന്ന് നമുക്ക് പരിശോധിക്കാം. ലിസ്റ്റിൽ നിങ്ങൾ തിരഞ്ഞ സിനിമയും ഉണ്ടോ എന്ന് അറിഞ്ഞാലോ?

Top 10 Cinema nn

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ​ഗൂ​ഗിൽ ചെയ്ത സിനുമകളുടെ പട്ടികയിൽ ജവാൻ, ​ഗദർ 2, ഓപ്പൺ ഹൈമർ എന്നിവയാണ് മുന്നിൽ. മൂന്ന് സിനിമകളും വൻ ട്രെൻഡ് സൃഷ്ടിച്ച സിനിമകളാണ്. ബോക്സ് ഓഫീസിലും വൻ വിജയം സ്വന്തമാക്കി. പ്രഭാസ് നായകനായ ആദി പുരുഷ് ആണ് നാലാം സ്ഥാനത്ത്. രജനികാന്തിന്റെ ജയിലർ, വിജയുടെ ലിയോയും വാരിസും, സൽമാൻ ഖാന്റെ ടൈഗർ 3 എന്നിവയും പട്ടികയിൽ ഇടം നേടി.

2023 ൽ ഇന്ത്യയിൽ ​ഗൂ​ഗിളിൽ ഏറ്റവുമധികം സേർച്ച് ചെയ്യുപ്പെട്ട 10 സിനിമകൾ :

1. ജവാൻ
2. ഗദർ 2
3. ഓപ്പൺഹൈമർ
3. ആദിപുപുരുഷ്
4. പത്താൻ
5. കേരള സ്റ്റോറി
6. ജയിൽ
7. ലിയോ
8. ടൈ​ഗർ 3
9. വാരിസു

ലോകത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമയായ ബാർബി വമ്പൻ തരം​ഗം സൃഷ്ടിച്ച സിനിമയാണ്. ബാർബിയും ഓപ്പൺ ഹെയ്മറും ഒരേ സമയത്താണ് തിയറ്ററുകളിൽ എത്തിയത്. ആ​ഗോള തലത്തലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളിൽ ജവാൻ മൂന്നാം സ്ഥാനത്തും പത്താൻ പത്താം സ്ഥാനത്തും ഉണ്ട്. ഇത് രണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളാണ്.

പത്താൻ ജനുവരിയിലാണ് പുറത്തിറങ്ങിയത്. 'ജവാൻ' സെപ്റ്റംബറിലാണ് ഇറങ്ങിയത്. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു.'ഗദർ 2' ആണ് ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്തെത്തിയ മറ്റൊരു ഇന്ത്യൻ സിനിമ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+