Get Updates
Get notified of breaking news, exclusive insights, and must-see stories!

2023 ൽ കോടി കണക്കിൽ ഞെട്ടിച്ചത് നയൻതാര തന്നെ; കട്ടക്ക് നിന്ന് സാമന്തയും..പ്രതിഫലക്കണക്ക് ഇതാ

കൊച്ചി: തെന്നിന്ത്യയിലെ താരറാണി ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ, നയൻതാര. ഒറ്റരാത്രികൊണ്ടല്ല മലയാളി കൂടിയായ ആരാധകരുടെ പ്രീയപ്പെട്ട നയൻസ് ഈ പേര് സ്വന്തമാക്കിയത്. നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒറ്റയ്ക്ക് തുടർ സൂപ്പർഹിറ്റുകൾ സമ്മാനിച്ചതോടെയാണ് അവർ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നേടിയെടുത്തത്.

തുടർഹിറ്റുകൾ നടിയുടെ താരമൂല്യവും കുത്തനെ ഉയർത്തി. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് നയൻതാര. 2016 ൽ വാങ്ങുന്നതിനെക്കാൾ ആറ് മടങ്ങ് അധികമാണ് ഇപ്പോൾ നയൻതാരയുടെ പ്രതിഫലം. അതായത് ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്നത് 12 കോടിയാണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്.

nayan-1

ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ജവാനിൽ 10 കോടിയായിരുന്നു നയൻതാര പ്രതിഫലമായി വാങ്ങിയത്. സിനിമ വിജയിച്ചതിന് പിന്നാലെ താരം വീണ്ടും പ്രതിഫലം ഉയർത്തി. മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രത്തിൽ 12 കോടിയാണ് നയൻതാരയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.

പ്രതിഫലക്കണക്കിൽ നയൻസിന് തൊട്ട് പിന്നിൽ സാമന്ത റുത്ത് പ്രഭുവാണ്. സാധാരണ ഒരു ചിത്രത്തിനായി മൂന്ന് കോടി രൂപയായിരുന്നു താരം പ്രതിഫലം വാങ്ങിയത്. എന്നാൽ തെലുഗ് ചിത്രം ഖുശിയുടെ വിജയത്തോടെ സാമന്ത തന്റെ പ്രതിഫലം ഉയർത്തി. അവഞ്ചേഴ്‌സിന്റെ സംവിധായകരായ റുസ്സോ ബ്രദേഴ്‌സിന്റെ സിറ്റാഡലിന്റെ ഇന്ത്യന്‍ റീമേക്കിൽ അഭിനയിക്കാൻ സാമന്ത വാങ്ങിയത് 10 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. നയൻസിന് ശേഷം ഒറ്റചിത്രത്തിന് 10 കോടി പ്രതിഫലം വാങ്ങുന്ന താരം കൂടിയായി ഇതോടെ സാമന്ത.

ലൈം ലൈറ്റിൽ ഇല്ലെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് നടി അനുഷ്ക ഷെട്ടിയാണ്. ബാഹുബലിയുടെ വിജയത്തിന് പിന്നാലെ 4 കോടിയാണ് അനുഷ്ക പ്രതിഫലമായി വാങ്ങുന്നത്. തെലുഗ് താരം രശ്മിമ മന്ദാനയും ഉയർന്ന പ്രതിഫലമാണ് വാങ്ങുന്നത്. ഏറ്റവും പുതിയ ചിത്രമായ ആനിമലിൽ 7 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.

പൂജാ ഹെഗ്ഡെ-2.5 കോടി മുതൽ ഏഴ് കോടി വരെ, തപ്സി പന്ന-5 കോടി, സായ് പല്ലവി-5 കോടി, തമന്ന ഭാട്ടിയ-5 കോടി, കാജൽ അഗർവാൾ-4 കോടി, രാകുൽ പ്രീത് സിംഗ്-3.5 കോടി എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലെ ആദ്യ 10 ൽ ഉൾപ്പെടുന്ന മറ്റ് താരങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+