നയന്‍താരയോ രശ്മികയോ തമന്നയോ അല്ല; 2023 ല്‍ ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ തമിഴ് നടി ആരെന്നോ?
2023 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. തമിഴ് സിനിമാലോകത്ത് നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ജയിലര്‍ പോലെ തരംഗമായി മാറിയ സിനിമയിലൂടെ സൂപ്പര്‍സ്റ്റാര്‍ പരിവേഷം ഒരിക്കല്‍ കൂടി രജനികാന്ത് അരക്കിട്ടുറപ്പിച്ച വര്‍ഷമാണ് കടന്ന് പോകുന്നത്. ലിയോയിലൂടെ വിജയിയും തന്റെ താരസിംഹാസനം ഒന്നുകൂടി കാത്തു.
എന്നാല്‍ നായികമാരിലും മികച്ച വേഷങ്ങള്‍ പലരേയും തേടിയെത്തി. അതിനിടെ മന്‍സൂര്‍ അലി ഖാനെ പോലുള്ളവരുടെ ചില പരാമര്‍ശങ്ങളും തമിഴ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കി. തൃഷയ്‌ക്കെതിരെ ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ഇതിന് തക്ക മറുപടി നല്‍കിയ തൃഷ സിനിമാപ്രേമികളുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി തൃഷ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ തമിഴ് നടി എന്ന സ്ഥാനമാണ് തൃഷ കൃഷ്ണന്‍ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍, വിജയ് ചിത്രം ലിയോയിലെ നായികാ വേഷം എന്നിവയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീടുണ്ടായ വിവാദങ്ങളും അതിലെ പ്രതികരണങ്ങളും താരത്തെ വാര്‍ത്തയില്‍ തന്നെ നിലനിര്‍ത്തി. ഇതായിരിക്കാം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ തമിഴ് നടി എന്ന സ്ഥാനം താരത്തെ തേടിയെത്താന്‍ കാരണം.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നയന്‍താരയാണ്. കിംഗ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു ഇത്. ജവാനിലൂടെയായിരുന്നു നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. സാമന്ത റൂത്ത് പ്രഭു ആണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം രണ്ട് പ്രധാന ചിത്രങ്ങളായ ശാകുന്തളം, കുശി എന്നിവയില്‍ സാമന്ത വേഷമിട്ടു. തന്റെ രോഗവും വിവാഹമോചനവും സംബന്ധിച്ച വാര്‍ത്തകളാലും സാമന്ത ലൈം ലൈറ്റില്‍ നിറഞ്ഞ് നിന്നു.
ദസറയിലെ പ്രകടനം മലയാളി കൂടിയായ കീര്‍ത്തി സുരേഷിനെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ സഹായിച്ചു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍, തമന്ന ഭാട്ടിയ അഞ്ചാം സ്ഥാനത്താണ്. അവര്‍ ജയിലര്‍, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങിയ പ്രോജക്റ്റുകളുടെ ഭാഗമായിരുന്ന തമന്ന ദിലീപ് ചിത്രമായ ബാന്ദ്രയിലൂടെ മലയാളത്തിലും ഈ വര്‍ഷം അരങ്ങേറി. പട്ടികയില്‍ ആറാം സ്ഥാനത്താണ് സായ് പല്ലവി ഫിനിഷ് ചെയ്തത്.
അല്ലു അര്‍ജുന്റെ പുഷ്പ 2 വില്‍ സായ് പല്ലവിയാണ് നായികയായി എത്തുന്നത് എന്നാണ് വിവരം. മമ്മൂട്ടി ചിത്രം കാതല്‍ എന്ന സിനിമയില്‍ മികച്ച വേഷം ചെയ്തതിനാല്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ജ്യോതികയും പട്ടികയില്‍ ഇടം നേടി. നാഷണല്‍ ക്രഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രശ്മിക മന്ദാന പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തി. വാരിസു, അനിമല്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായിരുന്നു
പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് പ്രിയങ്ക മോഹന്‍. ബാഹുബലി ഫെയിം അനുഷ്‌ക ഷെട്ടിയാണ് ലിസ്റ്റില്‍ അവസാനം ഉണ്ടായിരുന്നത്. അവര്‍ ഈ വര്‍ഷം മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടിയുടെ ഭാഗമായി.












Click it and Unblock the Notifications