Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സെലിബ്രിറ്റി ആര്? ആലിയയോ കോലിയോ അല്ല, ഈ ബോളിവുഡ് താരം

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കിയാര അദ്വാനി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു കിയാര അദ്വാനി നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും കലാരംഗത്ത് സജീവമാണ് കിയാര അദ്വാനി. ഇപ്പോഴിതാ ഈ വര്‍ഷം അവസാനിരിക്കെ അപൂര്‍വമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കിയാര അദ്വാനി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വര്‍ഷം തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയില്‍ കിയാര അദ്വാനി ഒന്നാമത് എത്തിയിരിക്കുകയാണ്. ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവും നടനുമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഇന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തിത്വങ്ങളില്‍ ആറാം സ്ഥാനത്തെത്തി. ലോകറാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് കിയാര അദ്വാനി.

YEAR ENDER

ജയ്സാല്‍മീറില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു കിയാര അദ്വാനി - സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വിവാഹത്തില്‍ പങ്കെടുത്തത്. കിയാരയുടെ ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് ( 2018 ) ന്റെ റാപ്-അപ്പ് പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെങ്കിലും ഷെര്‍ഷായുടെ ചിത്രീകരണത്തിനിടെയാണ് അവര്‍ പ്രണയത്തിലായത്.

അതേസമയം കിയാര അദ്വാനിയും കാര്‍ത്തിക് ആര്യനും അഭിനയിച്ച സത്യപ്രേം കി കഥ നിരൂപക പ്രശംസയ്‌ക്കൊപ്പം സാമ്പത്തിക വിജയവും കരസ്ഥമാക്കിയിരുന്നു. ചിത്രം 125 കോടി കടന്ന് വന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി. ലൈംഗികാതിക്രമത്തിന് ഇരയായ കഥാപാത്രത്തെ അവതരിപ്പിച്ച കിയാരയുടെ പ്രകടനം ഏറെ പ്രശംസ നേടിക്കൊടുത്തു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വര്‍ഷം തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ന്യൂസിലാന്റ് ക്രിക്കറ്റര്‍ രച്ചിന്‍ രവീന്ദ്രയാണ് രണ്ടാമത്. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരന്‍ മുഹമ്മദ് ഷമി മൂന്നാമതും ബിഗ് ബോസ് ഒ ടി ടി 2 ല്‍ പങ്കെടുത്തതിന് ശേഷം പ്രശസ്തിയിലേക്ക് ഉയര്‍ന്ന യൂട്യൂബര്‍ എല്‍വിഷ് യാദവ് അഞ്ചാം സ്ഥാനത്തെത്തി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിരുന്നെങ്കിലും എല്‍വിഷ് വിജയിയായി. അതേസമയം റേവ് പാര്‍ട്ടികളില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചതിന്റെ പേരില്‍ അടുത്തിടെ അദ്ദേഹം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

സംഭവത്തില്‍ നോയിഡ പൊലീസ് എല്‍വിഷ് യാദവിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ, കേസിലെ അഞ്ച് പ്രതികളില്‍ ഒരാളായ രാഹുലുമായി പൊലീസ് മുഖാമുഖം എല്‍വിഷിനെ ഇരുത്തിയേക്കും എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+