Year Ender 2024: പ്രണയ വിവാഹം മുതൽ രണ്ടാം വിവാഹം വരെ; 2024 ലെ താരവിവാഹങ്ങൾ
സെലിബ്രിറ്റികളുടെ വിവാഹം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. 2024 ൽ ഇന്ത്യയിൽ സെലിബ്രിറ്റി വിവാഹങ്ങളുടെ ഒരു തരംഗം തന്നെ ഉണ്ടായെന്ന് പറയാം. വളരെ അടുപ്പമുള്ള ആളുകൾ മാത്രം പങ്കെടുത്ത ചടങ്ങ് മുതൽ അന്താരാഷ്ട്ര സെലിബ്രിറ്റികൾ വരെ പങ്കെടുത്ത വിവാഹം വരെ ഈ വർഷം നടന്നു. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 6 വിവാഹങ്ങൾ ഏതാണെന്ന് നോക്കാം.
ആനന്ദ് അംബാനി - രാധിക മർച്ചന്റ്: മാസങ്ങളോളം നീണ്ടുനിന്ന ഒരുക്കങ്ങൾക്ക് ശേഷമാണ് ആന്ദ് അംബാനിയുടെ വിവാഹം കഴിഞ്ഞത്. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു. 6 ദിവത്തെ വിവാഹ ആഘോഷങ്ങൾക്ക് കോടികളാണ് ചെലവാക്കിയത്. ജൂലായ് 12 ന് ആയിരുന്നു വിവാഹം.

തപ്‌സി പന്നു- മത്യാസ് ബോയ: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. സാധാരണ ബോളിവുഡ് ആരവങ്ങളില്ലാതെ പരമ്പരാഗത ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിവാഹം. ഡാനിഷ് ബാഡ്മിന്റൺ താരം മത്യാസ് ബോയാണ് വരൻ. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം.
നാഗ ചൈതന്യ- ശോഭിത ധൂലിപാല: ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും പരമ്പരാഗത തെലുങ്ക് ബ്രാഹ്മണ ചടങ്ങാണ് ശ്രദ്ധേയമായ ഒരു വിവാഹം.
ഇറാ ഖാനും നൂപുർ ശിഖര: ഇറാ ഖാനും നൂപൂർ ശിഖരെയും ജനുവരിയിലാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. അതിന് ശേഷം ഗംഭീരമായ ഒരു റിസപ്ഷൻ നടത്തി. നിരവധി താരങ്ങളാണ് റിസപ്ഷനിൽ പങ്കെടുത്തത്.
രാകുൽ പ്രീത് സിംഗ് - ജാക്കി ഭഗ് നാനി: ഫെബ്രുവരി 21 നായിരുന്നു വിവാഹം. ഗോവയിലെ ബീച്ച് സൈഡ് ആഘോഷത്തിന്റെ ആകർഷണീയതയ്ക്കൊപ്പം പരമ്പരാഗത ഹിന്ദു ആചാരങ്ങൾ സമന്വയിച്ചപ്പോൾ മനോഹരമായ ഒരു നിമിഷമായി മാറി. സംഗീതും ഹൽദി ചടങ്ങും ഉൾപ്പെടെയുള്ള വിവാഹ ആഘോഷങ്ങൾ ഉണ്ടായിരുന്നു. റിസപ്ഷനിൽ ബോളിവുഡ് താരങ്ങൾ പങ്കെടുത്തു.
അദിതി റാവു - സിദ്ധാർത്ഥ്: തെലങ്കാനയിലെ വാനപർത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും വിവാഹിതരായത്. ജയ്പൂരിലെ അലില ഫോർട്ട് ബിഷാൻഗഡിൽ വെച്ച് റിസപ്ഷനും നടന്നു.
കീർത്തി സുരേഷ് - ആന്റണി തട്ടിൽ: കീർത്തി സുരേഷിന്റെ വിവാഹമായിരുന്നു ശ്രദ്ധേയമായ മറ്റൊരു വിവാഹം. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹം നടന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications