ബേസില്‍ പൊന്ന് വിളയിച്ച വര്‍ഷം... നായകനായ ഏഴില്‍ ആറും സൂപ്പര്‍ഹിറ്റ്
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ വര്‍ഷമാണ്. ഒരേസമയം കലാമൂല്യവും വാണിജ്യവിജയവും സമ്മാനിച്ച ഒരുപിടി ചിത്രങ്ങളാണ് മലയാള സിനിമയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയത്. ആദ്യമായി 200 കോടി ബോക്സോഫീസ് കളക്ഷന്‍ എന്ന നേട്ടം മലയാള സിനിമ കൈവരിച്ചതും ഈ വര്‍ഷം തന്നെ. ശ്രദ്ധേയമായ ബോക്സ് ഓഫീസ് കളക്ഷനൊപ്പം മികച്ച പ്രകടനങ്ങള്‍ക്കും പ്രേക്ഷകര്‍ സാക്ഷിയായി.
അതേസമയം നടന് എന്ന നിലയില്‍ ബേസില്‍ ജോസഫ് മിനിമം ഗ്യാരണ്ടിയുള്ളയാളാണ് എന്ന് അടയാളപ്പെടുത്തിയ വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. അടുത്ത വീട്ടിലെ പയ്യന് എന്ന ഇമേജ് അരക്കിട്ടുറപ്പിക്കാന്‍ ബേസില്‍ ജോസഫിന് സാധിച്ചു. താരത്തിന്റേതായി പുറത്തിറങ്ങിയ ഏഴ് ചിത്രങ്ങളില്‍ ആറും സൂപ്പര്‍ഹിറ്റായി എന്നതാണ് ഏറ്റവും വലിയ നേട്ടം. അടുത്ത കാലത്ത് ഒരു മലയാള നടന് ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.

ജാനേമന് എന്ന പടമായിരുന്നു ഈ വര്‍ഷം ബേസിലിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നാലെ എത്തിയ പാല്ത്തൂജാന്വറും ഹിറ്റടിച്ചു. ശക്തമായ പ്രമേയവുമായി എത്തിയ ജയ ജയ ജയഹേ എന്ന മൂന്നാം ചിത്രം സൂപ്പര്‍ഹിറ്റാക്കി ബേസില്‍ ജോസഫ് തന്റെ ഗ്യാരണ്ടി തെളിയിച്ചു. പിന്നീടെത്തിയ ഫാലിമിയും തിയേറ്ററിലേക്ക് ആളെ കയറ്റി. ഗുരുവായൂരമ്പല നടയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയതോടെ താരം എന്ന നിലയില്‍ ബേസില്‍ വളര്‍ന്നു.
വലിയ കൈയടി കിട്ടിയില്ലെങ്കിലും നുണക്കുഴിയും കളക്ഷനില്‍ ഭേദപ്പെട്ട് നിന്നു. അവസാനം നായകനായെത്തിയ സൂക്ഷ്മദര്‍ശിനിയും വിജയിപ്പിച്ച് ബേസില്‍ ഈ വര്‍ഷം താരമൂല്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതിനിടെ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം, വാഴ എന്നീ ചിത്രങ്ങളിലും ബേസില്‍ ജോസഫിന് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചു.
'സൂക്ഷ്മദര്‍ശിനി'യിലെ മാനുവല്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ നര്‍മ്മം കലര്‍ത്തി വില്ലനായി അവതരിപ്പിച്ചത് പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിക്കൊടുത്തു. 'ഗുരുവായൂര്‍ അമ്പലനടയില്‍' 90 കോടിയും 'സൂക്ഷമദര്‍ശിനി' 50 കോടിയും നേടിയതോടെ 2024-ലെ ബോക്സ് ഓഫീസ് താരം എന്ന നേട്ടവും ബേസിലിനെ തേടിയെത്തി. ഇതിനിടെ ഇറങ്ങിയ കപ്പ് മാത്രമാണ് ബേസിലിന് നിരാശ സമ്മാനിച്ചത്.
ഷോര്‍ട്ട് ഫിലിമിലൂടെ സിനിമയിലേക്ക് എത്തിയ ബേസിലിന് പക്ഷെ അഭിനയത്തേക്കാള്‍ ഇഷ്ടം സംവിധാനമാണ്. അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റാക്കുന്ന ബേസില്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും സൂപ്പര്‍ഹിറ്റായിരുന്നു എന്നത് മറ്റൊരു കൗതുകം. ഒരു അമര്‍ചിത്രകഥയുടെ പാറ്റേണ്‍ പോലെയിറങ്ങിയ കുഞ്ഞിരാമായണമായിരുന്നു ബേസിലിന്റെ ആദ്യ സംവിധാന സംരംഭം. നര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് ടൊവിനോ തോമസിനെ നായകനാക്കി ഗോദ എന്ന ചിത്രമെടുത്തു. ഇതും ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കി. മലയാളത്തിന് സ്വന്തമായൊരു സൂപ്പര്ഹീറോയില്ല എന്ന പരാതി തീര്‍ത്ത് കൊടുത്ത ചിത്രമായിരുന്നു അടുത്തത്. ടൊവിനോയെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളി ആ വര്‍ഷത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും മാറി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications