Year Ender 2024: ദുവ മുതൽ അകായ് വരെ; ഇവരാണ് 2024ൽ ജനിച്ച 'സ്റ്റാർ കിഡ്സ്'
ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവരുമ്പോഴുള്ള സന്തോഷം അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. 2024 ൽ നിരവധി താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ പുതിയ റോൾ ഏറ്റെടുത്ത വർഷം കൂടിയാണ്. ഈ വർഷത്തിൽ കുഞ്ഞതിഥികളെ സ്വീകരിച്ച സെലിബ്രിറ്റികൾ ആരൊക്കെയാണെന്ന് നോക്കിയാലോ..
ദീപികാ പദുക്കോൺ - രൺബിർ സിംഗ്: ദീപികാ പദുക്കോണിനും രൺവീർ സിംഗിനും ഈ വർഷമാണ് കുഞ്ഞ് പിറന്നത്. ആദ്യ കൺമണിക്ക് ദുവ എന്നാണ് താരങ്ങൾ പേരിട്ടത്. തങ്ങളുടെ കുഞ്ഞുമാലാഖയുടെ പേര് ദീപിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തങ്ങളുടെ പ്രാർത്ഥനയ്ക്കുള്ള ഉത്തരം എന്നാണ് മകളെക്കുറിച്ച് താരം പറഞ്ഞത്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം.
ജസ്റ്റിൻ ബീബർ - ഹെയ്ലി: പോപ്പ് താരം ജസ്റ്റിൻ ബീബറും പങ്കാളിയും മോഡലുമായ ഹെയ്ലി ബാൾഡ്വിനും ഈ വർഷമാണ് കുഞ്ഞ് പിറന്നത്. ആൺകുഞ്ഞാണ്. കുഞ്ഞിന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നു. ജാക്ക് ബ്ലൂസ് ബീബർ, വീട്ടിലേക്ക് സ്വാഗതം എന്നാണ് താരം കുറിച്ചത്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2024 ഓഗസ്റ്റ് 22-നാണ് കുഞ്ഞ് ജനിച്ചത്.

വീരാട് കോഹ്ലി - അനുഷ്ക: ക്രിക്കറ്റ് താരം വീരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും 2024 ഫെബ്രുവരി 15 നാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അകായ് എന്നാണ് കുഞ്ഞിന്റെ പേര്. 2017 ൽ ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2021 ൽ ആണ് കോഹ്ലിയും അനുഷ്കയും ആദ്യത്തെ കൺമണിയായ വാമികയെ സ്വാഗതം ചെയ്തത്.
ആദിത്യ ധർ യാമി ഗൗതം: ബോളിവുഡ് നടി യാമി ഗൗതമിന ആദിത്യ ധറിനും ഈ വർഷം മേയ് 10 നാണ് ആൺകുഞ്ഞ് ജനിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരങ്ങൾ കുഞ്ഞുണ്ടായി വിവരം അറിയിച്ചത്. മകന്റെ പേര് വേദവിദ് എന്നാണ്. 2021 ൽ ആയിരുന്നു വിവാഹം.
അമല പോൾ - ജഗത് ദേശായി - 2024 ൽ കുഞ്ഞിനെ സ്വാഗതം ചെയ്ത ദമ്പതികളാണ് നടി അമല പോളും ജഗത് ദേശായിയും. 2024 ജൂണിൽ ആണ് അമലയ്ക്കും ജഗത്തിനും കുഞ്ഞ് പിറന്നത്. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. 2023 നവംബർ 5 നായിരുന്നു അമലയുടെയും ജഗത്തിന്റെയും വിവാഹം.
വരുൺ ധവാൻ - നടാഷ: വരുൺ ധവാനും നാടാഷയ്ക്കും ജൂൺ 3 ന് ആണ് തങ്ങളുടെ ആദ്യത്തെ കൺമണി ജനിച്ചത്. താരങ്ങൾക്ക് ജനിച്ചത് പെൺകുഞ്ഞാണ്. 2021 ൽ ആയിരുന്നു താരങ്ങളുടെ വിവാഹം.












Click it and Unblock the Notifications