കങ്കണയുടെ കരണം പുകച്ച അടി, നയന്‍സ്-ധനുഷ് പോര്...; 2024 ലെ സിനിമാലോകത്തെ വിവാദങ്ങള്‍
2024 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സ്ക്രീനിലും പുറത്തും അവിസ്മരണീയമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചാണ് ഇന്ത്യന്‍ സിനിമാ ലോകം ഈ വര്‍ഷത്തോട് വിടപറയാനിരിക്കുന്നത്. 2024 ല്‍ ആരാധകരെയും വിമര്‍ശകരെയും അലട്ടുകയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
അഭിഷേക് ബച്ചന്-ഐശ്വര്യ റായ് വിവാഹമോചനം
മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വെവ്വേറെ എത്തിയതോടെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 'ഗ്രേ ഡൈവോഴ്സുകളെ' കുറിച്ചുള്ള ഒരു പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ ഊഹാപോഹങ്ങള്‍ വര്‍ധിച്ചു.

അമിതാഭ് ബച്ചനും ജയാ ബച്ചനും ആരാധ്യയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നതോടെ വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്തു. അഭിഷേക് തന്റെ സഹനടിയായ നിമ്രത് കൗറുമായി പ്രണയത്തിലാണ് എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നു. അഭ്യൂഹങ്ങളില്‍ ഇരുവരും പ്രതികരിക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു.
പൂനം പാണ്ഡെയുടെ മരണം
2024 ഫെബ്രുവരിയില്‍ ആണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത വന്നത്. താരത്തിന്റെ മാനേജര്‍ വരെ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ഗര്‍ഭാശയമുഖ ക്യാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ഒരു പരസ്യ ഏജന്‍സി നടത്തിയ മാര്‍ക്കറ്റിംഗ് സ്റ്റണ്ടായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു
എആര്‍ റഹ്മാന്റേയും സൈറയുടേയും വിവാഹ മോചനം
ബോളിവുഡിനെയാകെ ഞെട്ടിച്ച ഒന്നായിരുന്നു എആര്‍ റഹ്മാന്റേയും സൈറ ബാനുവിന്റേയും വിവാഹ മോചനം. 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം തങ്ങള്‍ പരസ്പരം വേര്‍പിരിയുകയാണ് എന്ന് ഇരുവരും പ്രഖ്യാപിച്ചു. എന്നാല്‍ റഹ്മാന് സംഗീതജ്ഞയായ മോഹിനി ഡേയുമായി ഡേറ്റിംഗ് നടത്തുകയാണ് എന്നും അതിനാലാണ് സൈറയെ ഉപേക്ഷിച്ചത് എന്നുമുള്ള കിംവദന്തികള്‍ പ്രചരിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ മോഹിനി തന്നെ തള്ളി.
കങ്കണയുടെ കരണത്തേറ്റ അടി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് വേണ്ടി വിജയിച്ച നടി കങ്കണ റണാവത്ത് ചരിത്രം സൃഷ്ടിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് കുല്‍വീന്ദര്‍ കൗര്‍ എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥ നടിയെ തല്ലിയത് അതിലും വലിയ വാര്‍ത്തയായി. 2020 ലെ കര്‍ഷക പ്രതിഷേധത്തെ കുറിച്ച് കങ്കണയുടെ മുന്‍ പ്രസ്താവനകള്‍ക്കുള്ള പ്രതിഷേധമായിരുന്നു ഈ അടി.
സല്മാന് ഖാന്റെ വീട്ടിലെ വെടിവെയ്പ്പ്
ഏപ്രില്‍ 14 ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ ഒന്നാം നിലയില്‍ ബൈക്കിലെത്തിയ രണ്ട് പേര് വെടിയുതിര്‍ത്തത് എല്ലാവരിലും ഞെട്ടലുണ്ടാക്കി. സല്‍മാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങളാണ് വെടിവെപ്പുകാര്‍ എന്ന വാര്‍ത്ത വന്നതോടെ സംഭവം വാര്‍ത്തയായി. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന താരം വെടിയൊച്ച കേട്ട് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
നയന്‍താര-ധനുഷ് പോര്
ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് നയന്‍താരയും ധനുഷും തമ്മിലുള്ള തര്‍ക്കമായിരുന്നു. നയന്‍താരയുടെ ഡോക്യുമെന്ററിക്കായി നാനും റൗഡി ധാന് എന്ന ചിത്രത്തിലെ ഒരു ഹ്രസ്വ ക്ലിപ്പ് ഉപയോഗിച്ചതിന് ധനുഷ് തിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തതായി നയന്‍താര ആരോപിച്ചു. നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും അവരുടെ നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു.
പുഷ്പയുണ്ടാക്കിയ പൊല്ലാപ്പ്
2024 ന്റെ അവസാന മാസമിറങ്ങിയ അല്ലു അര്ജുന് നായകനായെത്തിയ പുഷ്പ 2 ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കി. എന്നാല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വലിയ വിവാദമായി. അല്ലു അര്ജുന് അനുമതി നിഷേധിച്ചിട്ടും തിയേറ്റര്‍ സന്ദര്‍ശിച്ചതാണ് വന്‍ ജനക്കൂട്ടം രൂപപ്പെടാന്‍ കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ അല്ലുവിനെ അറസ്റ്റ് ചെയ്തിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications