ചിലര്‍ ഒരു ദിവസം കൊണ്ട് സന്യാസിയാകുന്നു; മമത കുല്‍ക്കര്‍ണിക്കെതിരേ ആഞ്ഞടിച്ച് ബാബാ രാംദേവ്
പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ ഗ്ലാമര്‍ ലോകം പൂര്‍ണമായും ഉപേക്ഷിച്ചാണ് 52കാരിയായ മമത ആത്മീയ പാത തിരഞ്ഞെടുത്തത്. അതിനു പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ സന്യാസ കൂട്ടായ്മയായ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ മമതയെ അവരോധിക്കുകയും ചെയ്തു.
ശ്രീ യാമൈ മമത നന്ദ് ഗിരി എന്ന പേരാണ് മമത മുന്നോട്ടുള്ള സന്യാസ ജീവിതത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ മമതയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി യോഗ ഗുരുവും പതഞ്ജലി സഹസ്ഥാപകനുമായ ബാബാ രാംദേവ് രംഗത്തുവന്നിരിക്കുകയാണ്. മമത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വര്‍ പദവി നല്‍കിയതിനെതിരേയാണ് ബാബാ രാംദേവ് ആഞ്ഞടിച്ചത്. ബാബാ രാംദേവിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബാബാ രാംദേവിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.
മമതയയെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഒറ്റയടിക്ക് ഉയര്‍ത്തിയത് പവിത്രമായ ഒരു പാരമ്പര്യത്തെ തെറ്റായി പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു പുണ്യ ഉത്സവമാണ്. ചിലര്‍ തങ്ങളുടെ അനുചിതമായ പെരുമാറ്റത്തെ മഹാ കുംഭ മേളയുമായി ബന്ധിപ്പിക്കുന്നു. ഇത് ഉത്സവത്തിന്റെ യഥാര്‍ത്ഥ സത്തയല്ല.
ഇന്നലെ വരെ ലൗകിക സുഖങ്ങളില്‍ മുഴുകിയിരുന്ന ചില വ്യക്തികള്‍ ഒറ്റ ദിവസംകൊണ്ട് സന്യാസിമാരാകുകയും മഹാമണ്ഡലേശ്വരന്‍ പോലുള്ള സ്ഥാനപ്പേരുകള്‍ നേടുകയും ചെയ്യുന്നു. ആരുടെയെങ്കിലും പേരിന് മുന്നില്‍ 'ബാബ' എന്ന് ചേര്‍ക്കുന്നതും കുംഭമേളയുടെ പേരില്‍ അശ്ലീല പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ല. മഹാ കുംഭ് എന്ന പേരില്‍ സോഷ്യല്‍ മീഡിയ റീലുകള്‍ പ്രചരിക്കുന്നതിലും ബാബാ രാംദേവ് അതൃപ്തി പ്രകടിപ്പിച്ചു
നമ്മുടെ വേരുകള്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന സനാതന ധര്‍മ്മത്തിന്റെ മഹത്തായ ഉത്സവമായ മഹാ കുംഭമേള ഒരു പുണ്യ ആഘോഷമാണ്. മനുഷ്യത്വത്തെ ദൈവികതയിലേക്കും ആത്മീയത ഉണര്‍വിലേക്കും ഉയര്‍ത്തുകയെന്നതാണ് കുംഭമേളയുടെ അന്തസത്തയെന്നും ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.
ബാഗേശ്വര്‍ ധാമിലെ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയും മമത കുല്‍ക്കര്‍ണിക്കെതിരെ സമാനമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. താന്‍ ഇതുവരെ മഹാമണ്ഡലേശ്വര്‍ ആയിട്ടില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. യഥാര്‍ഥ ആത്മീയ ചൈതന്യമുള്ളവര്‍ക്ക് മാത്രമേ മഹാമണ്ഡലേശ്വര്‍ പദവി നല്‍കാവൂ. ബാഹ്യ സ്വാധീനത്തില്‍ ഒരാള്‍ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വറോ ആകും? - അദ്ദേഹം ചോദിച്ചു.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് മമതയുടെ സന്യാസ പദവിയെന്നും വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.
തൊണ്ണൂറുകളില്‍ സല്മാന് ഖാനും ഷാരൂഖ് ഖാനും ഗോവിന്ദയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് ബോളിവുഡില്‍ സജീവമായിരുന്നു മമത. മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പവും അഭിനയിച്ചിട്ടുണ്ട്. കഭീ തും കഭീ ഹം എന്ന ചിത്രത്തിനു ശേഷം വെള്ളിത്തിരയില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു.
അതിനിടെ 2016-ല്‍ മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ടു. അതിനുശേഷം സന്യാസ പദവിയിലൂടെയാണ് മമത വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബാബ രാംദേവിന്റെ വിമര്‍ശനം ശ്രദ്ധ നേടുന്നത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications