Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ നടി ഷൂട്ട് കഴിയും വരെ കിടന്ന് ഉറങ്ങിയത് മറ്റൊരു മുതിർന്ന നടിയുടെ മുറിയിൽ , സംഭവിച്ചത്..'; ശാന്തിവിള ദിനേശ്

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ പ്രതികരിക്കവെ നടി മാലാ പാർവതി പറഞ്ഞ വാക്കുകൾ വലിയ വിവാദമായിരുന്നു. ആ സമയത്ത് തന്നെ നടി പ്രതികരിക്കണമായിരുന്നുവെന്നും പോടാ എന്ന് പറഞ്ഞ് മറുപടി കൊടുക്കണമെന്നുമായിരുന്നു നടിയുടെ വാക്കുകൾ. എന്നാൽ എല്ലാ താരങ്ങൾക്കും അത് സാധ്യമാകണമെന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ കൂടി പങ്കുവെച്ചാണ് സംവിധായകന്റെ പ്രതികരണം. ലൈറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ ചാനലിലൂടെ ശാന്തിവിള പറഞ്ഞത് ഇങ്ങനെ

'ആദ്യ ചിത്രത്തിൽ ശോഭിച്ച ഒരു യുവ നായികയുടെ കാര്യം പറയാം. ആട്ടിൻ തോലിട്ട ഒരു ചെന്നായി ആ നായികയെ തന്റെ പുതിയ സിനിമയിലേക്ക് വിളിച്ചു, ഉത്സാഹത്തോടെ ആ നടി പോകുകയും ചെയ്തു. വന്ന ദിവസം പോലും ആ കുട്ടിക്ക് സ്വന്തം മുറിയിൽ കിടന്നുറങ്ങാൻ പറ്റിയില്ല. ആ സിനിമയിൽ അമ്മ വേഷം കാണുന്നൊരു നടിയുണ്ടായിരുന്നു. അവർക്ക് എല്ലാവരും അനിയത്തിയെ പോലേയും മക്കളെ പോലെയുമൊക്കെ കാണുന്നൊരു നടിയാണ്. യുവ നടി അവരോട് ചോദിച്ചു,ഞാൻ ഇന്ന് ചേച്ചിയുടെ മുറിയിൽ കിടന്നോട്ടെയെന്ന്. എല്ലാ ദിവസം നായികയുടെ കിടപ്പ് അമ്മ നടിയോടൊപ്പമായിരുന്നു.

santhivila2

എന്നാൽ അലവലാതി കുള്ളൻ സംവിധായകൻ ഈ സെറ്റിൽ വെച്ച് നടിയോട് വെറുതേ ചൂടാവുന്നത് പതിവായി. ഒരിക്കൽ ഷൂട്ടിങ്ങ് നേരത്തേ കഴിഞ്ഞപ്പോൾ ഈ നായികയും മുതിർന്ന നടിയും കൂടി ഷോപ്പിങ്ങിന് പോയി. തിരിച്ചുവരുമ്പോൾ ഹോട്ടലിന് മുൻപിൽ സംവിധായകൻ ഇരിക്കുന്നുണ്ട്. മുതിർന്ന നടിയോട് ഇയാൾ ചോദിച്ചു നിങ്ങളെപ്പോഴാണ് നായികയുടെ സെക്യൂരിറ്റി പണി ഏറ്റെടുത്തത് എന്ന്. എനിക്ക് ആ പണിയില്ലല്ലോ കാര്യമെന്തെന്നായി നടി. അല്ല യുവനടി നിങ്ങളുടെ മുറിയിലാണ് ഉറക്കം എന്ന് കേട്ടല്ലോയെന്ന് സംവിധായകൻ. അതിന് നടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ഏതോ വായിനോക്കി രാത്രി അവളെ ഉറങ്ങാൻ സമ്മതിക്കുന്നില്ലെന്ന്. രാവിലെ കാമറക്ക് മുൻപിൽ ഉറങ്ങാതെ വന്ന് നിന്നാൽ നിങ്ങൾ ചീത്ത പറയില്ലേ, അതുകൊണ്ട് അവൾ എന്റെ മുറിയിൽ വന്ന് കിടക്കുന്നുവെന്ന്.

എന്തായാലും ഈ നടിയുടെ സീനുകളെല്ലാം സംവിയാകൻ വേഗം തീർത്ത് കൊടുത്തു. പോകും മുൻപ് യുവ നടിക്ക് ഒരു ബുദ്ധി പറഞ്ഞ് കൊടുത്ത് അവർ പോയി. സിനിമയിൽ തന്നെ കൊണ്ടുവന്ന ഗോഡ്ഫാദറോഡ് യുവ നടി സംഭവിച്ചതെല്ലാം വെളിപ്പെടുത്തി. അദ്ദേഹം തന്റെ ഒരു ആൺ മകനേയും ഈ പെൺകുട്ടിയുടെ അനിയനേയും നടിക്ക് കൂട്ടായി റൂമിൽ എത്തിച്ചു.
നല്ലൊരു അമ്മ നടി ഉണ്ടായത് കൊണ്ട് മാത്രമാണ് ആ യുവനടി രക്ഷപ്പെട്ടത്.

യുവ നടിയുടെ കാമുകൻ ആ സെറ്റിൽ ഉണ്ടായിരുന്നു. മോശമായി പെരുമാറിയ സംവിധായകനെ ചെരുപ്പൂരി അടിച്ചൂടെയെന്ന് മാലാ പാർവതിക്ക് വേണമെങ്കിൽ ചോദിക്കാം. പക്ഷെ എല്ലാവർക്കും മാലാ പാർവതി ആകാൻ കഴിയില്ല. നിലനിൽപ്പും പ്രശ്നമാണ്. ഈ സത്യം മാലാ പാർവതി ഓർക്കണമായിരുന്നു.

എന്റെയൊരു അനുഭവം പറയാം. ഒരു സെറ്റിലും ഞാൻ ക്രൂവിന്റെ കൂടെ താമസിക്കാറില്ല. കാരണം സിനിമയിൽ നടക്കുന്ന വൃത്തികേടുകളുടെ കാഴ്ചക്കാരൻ ആകാൻ എനിക്ക് താത്പര്യമില്ല. അങ്ങനെ ഒരു സിനിമ തുടങ്ങി, എന്നാൽ അതിൽ അഭിനയിക്കാൻ എത്തിയ കൊച്ചുകുട്ടിയുടെ അമ്മയുടെ ഉണ്ട്. അവർ ഒരു നടന്റെ വീട്ടിലെ ജോലിക്കാരിയാണ്. അവർ തന്നോട് പറഞ്ഞത് സിനിമയിലെ സംവിധായകന്റെ ശല്യം കൊണ്ട് ഒരു തുള്ളി പോലും ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ്. സെൽ ഫോൺ ഓഫാക്കി വെച്ചിട്ടും റൂമിലെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്യുകയാണെന്ന്. അമ്മയ്ക്കും മകൾക്കും റോൾ തന്നത് വിട്ടുവീഴ്ച ചെയ്യും എന്ന് കരുതിയാണെന്നൊക്കെ സംവിധായകൻ പറഞ്ഞത്രേ. ഞാൻ നല്ല പിള്ളയൊന്നുമല്ല പക്ഷേ ഒരു മര്യാദ വേണ്ടേ, മോൾക്ക് ബോധം വെയ്ക്കുന്ന സമയല്ലേയെന്നാണ്. മകൾ ഇതൊക്കെ കണ്ടുപടിക്കട്ടെ എന്നായിരുന്നത്രേ അയാളുടെ മറുപടി.

എങ്ങനെയെങ്കിലും സഹായിക്കണമെന്ന് അവർ പറഞ്ഞു. ഞാൻ ഇക്കാര്യം നിർമാതാവിനോട് പറഞ്ഞു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ അദ്ദേഹം വിളിപ്പിച്ചു. എന്റേയും നിർമാതാവിന്റെയും മുറിയുടെ നടുവിലുള്ള മുറിയിൽ ആ അമ്മയേയും മകളേയും മാറ്റാൻ ആവശ്യപ്പെട്ടു. സംവിധായകൻ ഇക്കാര്യം പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോട് ചോദിച്ചു, ആരാണ് മാറ്റിയതെന്ന്. ഞാൻ ഇടപെട്ടെന്ന് അയാൾ പറഞ്ഞു. അയാൾക്കെന്നെ ചോദ്യം ചെയ്യാനുള്ള ആമ്പിയർ ഇല്ലായിരുന്നു', ശാന്തിവിള പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+