'ചിലർ ഇവനാരാ, ഇവനെ കണ്ടിട്ടില്ലല്ലോ എന്നൊക്കെ ചോദിക്കും, നിങ്ങൾ പറയുന്നത് ഉള്ളതാണ്'; ഹാഷിർ പറയുന്നു
ഏറെ ആരാധകർ ഉള്ള താരാമാണ് വീഡിയോ കണ്ടന്റ് ക്രിയേറ്ററായ ഹാഷിർ. ഇപ്പോൾ ഹാഷിർ സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്. വാഴ എന്ന സിനിമയിലാണ് ഹാഷിർ പുതുമുഖ താരമായി എത്തിയത്. ഹാഷിറിന്റെ ആരാധകർ വളരെ സന്തോഷത്തിലാണ്.തങ്ങളിൽ ഒരാൾ സിനിമയിലെത്തിയ സന്തോഷമാണ് ആരാധകർക്ക്. എന്നാൽ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. ഹാഷിറിന്റെ സിനിമാ അരങ്ങേറ്റത്തെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളുടെ താഴെയാണ് ചിലർ നെഗറ്റീവ് കമന്റുകൾ ഇടുന്നത്. ഇപ്പോൾ ഹാഷിർ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എല്ലാവരോടും സ്‌നേഹം മാത്രം കൂടെ ചേർത്ത് പിടിച്ചതിന് നന്ദി എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. '' ഒരുപാട് സന്തോഷം, നമ്മൾ ഇപ്പോൾ സിനിമയിലേക്ക് വന്നു. അതിന്റേതായ ഒരുപാട് മാറ്റങ്ങളൊന്നിമില്ല, പഴയ പോലെ തന്നെയാണ്, വീഡിയോ ചെയ്യും. നമ്മളുടെ കാര്യങ്ങളൊക്കെ നോക്കി പഴയ പോലെ തന്നെയാണ്. ഇതിന്റെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ എന്താന്ന് വെച്ചാൽ നമ്മൾ പുതിയൊരു മേഖലയിലേക്ക് വരുമ്പോൾ അതിന്റേതായ പ്രഷർ ഉണ്ട്.

ആൾക്കാർക്കിടയിൽ ചർച്ച ചെയ്യപ്പെടും ഒരുപാട് സംസാരം വരും. എനിക്ക് ഒരു കാര്യമെ പറയാനുള്ളൂ. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് എന്താണെന്നോ. മീഡിയക്കാരെ ഒരിക്കലും ഞാൻ കുറ്റം പറയുന്നില്ല. അവർ അവരുടെ തൊഴിൽ ചെയ്യുന്നു, നമ്മൾ നമ്മളുടെ തൊഴിൽ ചെയ്യുന്നു. മീഡിയക്കാരെ ഞാൻ കുറ്റം പറയുന്നില്ല ആരെയും കുറ്റം പറയുന്നില്ല.
എന്നാലും ഒരു വീഡിയോ എടുത്ത് കഴിഞ്ഞാൽ അതിന് ഇടുന്ന ക്യാപ്ഷനാണ് പ്രശ്‌നം, ഹാഷിർ ഓടുന്നത് കണ്ടോ, താരോദയം അലനെ കണ്ടപ്പോൾ പെൺകുട്ടികൾക്ക് ഉണ്ടായ വെപ്രാളം കണ്ടോ എന്നൊക്കൊയാണ്. എന്തുകൊണ്ടാണ് അങ്ങനെ ക്യാപ്ഷൻ ഇടുന്നത് എന്നുപറഞ്ഞാൽ ആ ക്യാപ്ഷൻ കണ്ട് ആളുകൾ വീഡിയോ കാണാൻ കയറണം. ഇപ്പോൾ മാക്‌സിമം നമ്മുടെ വീഡിയോസും നമ്മുടെ കാര്യങ്ങളും പോകുന്നത് കൊണ്ട് മാക്‌സിമം നമ്മളെക്കുറിച്ച് ഇങ്ങനെ പറയും.
എന്നെ ഇങ്ങോട്ട് വന്ന് ചീത്ത വിളിച്ചാലല്ലേ എനിക്ക് തിരിച്ച് ചീത്ത വിളിക്കാൻ പറ്റും. ചിലർ ഇടുന്ന ക്യാപ്ഷൻ അങ്ങനെയാണ്. നിങ്ങൾ അതിനകത്ത് കയറി കമന്റ് ഇടണം. നമ്മുടെ ഫോട്ടോയൊക്കെ വെച്ചിട്ട് ഏതെങ്കിലും നല്ല വലിയ നടന്മാരുമായി കംപെയർ ചെയ്യും. അപ്പോൾ ചിലർ അതിനകത്ത് കയറി നമ്മളെ ചൊറിയും, ഇവന്മാരെ ഇവരുമായി കംപെയർ ചെയ്യാൻ ആയോ എന്നൊക്കെ ചോദിക്കും. വീഡിയോ അങ്ങനെ ഇടുന്നത് അവരുടെ ജോലിയാണ്, നിങ്ങൾ അതിൽ കയറി ഏറ്റുപിടിച്ച് നമ്മളടുത്ത് സംസാരിക്കും, ഹാഷിർ പറയുന്നു.
ചിലർ ഇവനാരാ, ഇവനെ കണ്ടിട്ടില്ലാ എന്നൊക്കെ ചോദിക്കും. നിങ്ങൾ പറയുന്നത് ഉള്ളതാണ്. പലരും അറിഞ്ഞ് വരുന്നതേ ഉള്ളൂ. നിങ്ങൾ ആരാന്നൊക്കെ ചോദിക്കുന്നത് ഉള്ളതാണ്. ചില ആൾക്കാർ അല്ലാതെയും ചോദിക്കുന്നുണ്ട്, അറിഞ്ഞിട്ടും ആരാന്ന് ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുമ്പോൾ അവർക്കൊരു മാസ് ഫീൽ തോന്നും. നമ്മൾ ചെയ്യുന്നത് ഒരു ഏജ് ഗ്രൂപ്പിൽപ്പെട്ട ആൾക്കാരുടെ വീഡിയോയ്‌സ്
ആണ്. ഒരേ ഏജ് ഗ്രൂപ്പിൽ പെട്ട ആളുകൾക്ക് മാത്രം റിലേറ്റ് ചെയ്യുന്ന കോമഡി വീഡിയോ ചെയ്യുന്ന നാല് യുവാക്കൾ മാത്രമാണ് എന്നും ഹാഷിർ പറയുന്നു.












Click it and Unblock the Notifications