Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടിണി കിടന്നിട്ടുണ്ട്, 16ാം വയസിൽ ജോലിക്ക് പോയി, അന്ന് കിട്ടിയത് 4000 രൂപ'; ജീവിതം പറഞ്ഞ് അഞ്ജിത നായർ

കൊച്ചി:യുട്യൂബിൽ വളരെ അധികം ഫോളോവേഴ്സുള്ളയാളാണ് അഞ്ജിത നായർ. വളരെ പെട്ടെന്നാണ് അഞ്ജിതയുടെ വീഡിയോകൾ വൈറലായി മാറിയത്. ഇപ്പോഴിതാ തന്റെ ജീവിതം പറയുകയാണ് അഞ്ജിത. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയതെന്ന് താരം പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജിതയുടെ പ്രതികരണം. വായിക്കാം

ഞങ്ങൾ ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അമ്മ ജോലിക്കൊന്നും പോകുമായിരുന്നില്ല. അച്ഛൻ നയിച്ചിട്ടാണ് കുടുംബം പോയിരുന്നത്. അച്ഛൻ കുറച്ചൊക്കെ മദ്യപിക്കുമായിരുന്നു. അച്ഛൻ മദ്യപിക്കുന്നോണ്ട് കുടുംബക്കാരൊന്നും സഹായിച്ചിരുന്നില്ല. അച്ഛന്റെ പെങ്ങളായിരുന്നു സഹായിച്ചിരുന്നത്. അമ്മക്കുടുംബക്കാർ സഹായിച്ചിരുന്നില്ല.

anjithanair2-

ഞാൻ ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ് എല്ലാവരും നല്ല ഭക്ഷണം കഴിച്ച് തുടങ്ങിയത്, നല്ല വസ്ത്രം ധരിച്ച് തുടങ്ങിയത്. ചെറുപ്പത്തിൽ ഒരുപാട് അനുഭവിച്ചതാണ്. 16ാം വയസിലാണ് ഞാൻ ആൽബത്തിന്റെ ജോലിക്ക് പോയത്. ഒരുപാട് പേര് കളിയാക്കിയിരുന്നു ആൽബത്തിന്റെ വർക്കിനൊന്നും പോകരുതെന്ന് പറഞ്ഞു.നമ്മളെ അവസ്ഥ നമ്മുക്കല്ലേ അറിയു. ഉറക്കമൊക്കെ ഒഴിഞ്ഞ് കുറേ നേരം ജോലിയൊക്കെ ചെയ്തിട്ടുണ്ട്. ചേച്ചിയുടെ മകൻ ജനിച്ച സമയമായിരുന്നു അത്.

എന്റെ കൂടെ പഠിച്ചവരൊക്കെ വിവാഹം ചെയ്ത് നല്ല ജീവിതം നയിക്കുമ്പോൾ ഞാൻ കഷ്ടപ്പെടുകയായിരുന്ന. ഒരു ദിവസത്തെ ഷൂട്ടിന് നാലായിരം രൂപയൊക്കെയേ കിട്ടുള്ളൂ. വീടിന്റെ വാടക,ചെലവ് എല്ലാം എന്നെ കൊണ്ട് കഴിയുന്ന പോലെ ചെയ്തു. കുടുംബക്കാരൊക്കെ ഉണ്ട്, അവരൊക്കെ പക്ഷേ അവരുടെ ജീവിതമായിരുന്നു. ആ കാലമൊന്നും ആലോചിക്കാൻ പോലും ഇപ്പോൾ ആഗ്രഹിക്കുന്നില്ല.

റിയൽ ലൈഫിൽ എന്നെ അറിയുന്ന കുറച്ച് പേരെ ഉള്ളൂ. ഞാൻ എന്താണെന്നും ഞാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നൊക്കെ. ഇനിയും എന്നെ കൊണ്ട് കഴിയുന്നത് പോലെ ഞാൻ ചെയ്യും.
ജീവിതത്തിലെ വിഷമം എന്ന് പറഞ്ഞാൽ അമ്മയുടെ പേരിൽ സ്ഥലം ഉണ്ട്. പക്ഷേ അച്ഛന്റെ പേരൊക്കെ പറഞ്ഞ് ഞങ്ങൾക്ക് ആ സ്ഥലം തരുന്നില്ല. ആ സ്ഥലം കിട്ടി കഴിഞ്ഞാൽ ഞങ്ങൾക്ക് നല്ല വീടൊക്കെ എടുക്കാം. നല്ല വിലയുള്ള സ്ഥലമാണ്. മാമൻ അത് പിടിച്ച് വെക്കുവാണ്. ഇപ്പോൾ സ്ഥലമൊക്കെ ഓഹരി വെച്ച് കിട്ടിയിട്ടുണ്ട്. അതിന്റെ സന്തോഷമുണ്ട്. സ്വന്തം വീടിന്റെ അത്ര സന്തോഷം മറ്റൊന്നും ഉണ്ടാവില്ലല്ലോ.ചേച്ചിയുടെ മോനെ നന്നായി വളർത്തി എന്തെങ്കിലുമാക്കണം. എനിക്കോ പഠിക്കാൻ പറ്റില്ല',

ലക്ഷങ്ങളാണ് വരുമാനം എന്ന നിലയ്ക്കുള്ള ഗോസിപ്പ് വരുമ്പോൾ ഞങ്ങൾ ഞെട്ടിപ്പോകാറുണ്ട്. കല്ല്യാണം ആകാറായിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ഗോസിപ്പ് വരാറുണ്ട്. അച്ഛൻ പറയും പറയുന്നവർ പറയട്ടെയെന്ന്. ഞാൻ അധികം സംസാരിക്കുന്ന ആളല്ല. ഇത്തിരി അഹങ്കാരിയാണെന്ന് ചിലരൊക്കെ പറയും. അതുകൊണ്ടാണ് ഞാൻ പൊതുവെ പരിപാടികളിലൊന്നും പോകാത്തത്. പ്രമോഷൻ എടുക്കാത്തതും. ചേച്ചിയുള്ളതാണ് എനിക്ക് ധൈര്യം', അഞ്ജിത പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+