Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂട്യൂബർ അർജ്യു പ്രണയത്തിൽ; പ്രണയിനി പ്രമുഖ അവതാരക, ആശംസ പ്രവാഹം

അർജുൻ സുന്ദരേശൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകണമെന്നില്ല. എന്നാൽ അർജ്യു എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. യൂട്യൂബിൽ ലക്ഷക്കണക്കിന് ആരാധകരാണ് അർജ്യുവിന് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ അർജുനെക്കുറിച്ചാണ് ചർച്ച. കാരണം വേറൊന്നുമല്ല അർജുൻ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത അവസരത്തിലാണ് അർജുൻ പ്രണയം തുറന്നുപറഞ്ഞിരിക്കുന്നത്.

അവതാരകയും മോഡലുമായ അപർണ പ്രേം രാജിനൊപ്പമുള്ള ഫോട്ടോയാണ് അർജുൻ പങ്കുവെച്ചത്. അപർണയും അർജുനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. അലക്സ പ്ലേ എനിതിം​ഗ് എന്ന ക്യാപ്ഷൻ നൽകിയാണ് അർജുൻ അപർണയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. അർജുന്റെ ഫോളോവേഴ്സിന് സർപ്രൈസായിരുന്നു ഈ വെളിപ്പെടുത്തൽ.

arjyu

കാർത്തിക് സൂര്യ, വിഷ്ണു ജോഷി എന്നിങ്ങനെ നിരവധിപേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്. രസകരമായ കമന്റുകളും ചിത്രത്തിന് ഉണ്ട്. അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ ഞാൻ ഇനി അരെ റോൾ മോഡൽ ആകും, നീയേ ഉണ്ടായുള്ളു ട്ടാ...നീ മാത്രേ ഉണ്ടായുള്ളു ട്ടാ എന്നിങ്ങനെയാണ് കമന്റുകൾ. റൈറ്റ് പേഴ്സൺ അറ്റ് റൈറ്റ് ടൈം നീയെന്ന ചിരിപ്പിക്കുന്നത് പോലെ വേറൊരാൾക്കും അതിന് സാധിക്കില്ല. തങ്കം സാർ നീങ്കേ.. എന്നാണ് ഫോട്ടോ പങ്കുവെച്ച് അപർണ കുറിച്ചത്. വിവാഹത്തിനായി കാത്തിരക്കുന്നുവെന്നാണ് ഇവരുടെ അടുത്ത സുഹൃത്തുക്കൾ കുറിക്കുന്നത്.

ട്രോൾ വീഡിയോകളിലൂടെയാണ് യൂട്യൂബറായ അർജുൻ സുന്ദരേശ് ശ്രദ്ധിക്കപ്പെടുന്നത്. അപർണ പ്രേം രാജാണ് അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്. മുമ്പൊരിക്കൽ തന്റെ പോസ്കാസ്റ്റിലൂടെ അർജുനെ ഇന്റർവ്യൂ ചെയ്തിരുന്നു. പക്ഷേ പ്രണയത്തിന്റെ സൂചനകളൊന്നും നൽകിയിരുന്നില്ല. അതേ സമയം ഒന്നര വർഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് സൂചന.

നടി പാർവതി അയ്യപ്പദാസ് അപർണയുടെ പോസ്റ്റിന് കമന്റ് ഇട്ടിരുന്നു. ഇത്രയും സ്റ്റോക്കിം​ഗ് ചെയ്യുന്ന താനിത് അറിയാതെ പോയെന്നും റിപ്പോർട്ട് വേണമെന്നുമായിരുന്നു കമന്റ്. ഇതിന് ഒന്നര വർഷത്തിന്റെ റിപ്പോർട്ട് ആണെന്നാണ് അപർണ നൽകിയ മറുപടി. ഇതോടെയാണ് ഇരുവരും പ്രണയം തുടങ്ങിയിട്ട് കുറച്ച് കാലമായെന്ന സൂചന ലഭിച്ചത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും അർജുന് മില്യൺ ഫോളോവേഴ്‌സുണ്ട്. അർജുന്റെ റോസ്റ്റിം​ഗ് വീഡിയോകൾക്ക് ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+