'ബിഗ് ബോസിൽ പോയാൽ നല്ല പൈസ കിട്ടും, പക്ഷേ'; ഈ സീസണിലേക്ക് പോകാത്തതിന്റെ കാരണം പറഞ്ഞ് ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന യൂട്യൂബർ ആണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും ഗ്ലാമി ഗംഗ തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ താൻ എന്തുകൊണ്ടാണ് ബിഗ് ബോസിൽ പോകാതിരുന്നത് എന്നതിന്റെ കാരണം പറയുകയാണ് ഗ്ലാമി ഗംഗ. ക്യൂ ആന്റ് എ നടത്തിയപ്പോൾ സബ്സ്ക്രൈബർമാരിൽ ഒരാൽ ചോദിച്ച ചോദ്യത്തിന് മറുപടിയായണ് ഗ്ലാമി ഗംഗ കാരണം പറയുന്നത്. ബിഗ് ബോസ് സീസൺ 6 ലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും പോകാതരിക്കാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് ഗ്ലാമി ഗംഗ പറയുന്നത്.
എന്നെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസണിലേക്ക് വിളിച്ചിരുന്നു. ഞാൻ എന്റെ റീസൺസ് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഞാൻ പോകാത്തതിന്റെ റീസൺ വീട് പണി നടക്കുന്നുണ്ട്. വീട് പണി നടക്കുമ്പോൾ മാറിനിൽക്കാൻ പറ്റില്ല. ഞാൻ എന്നെ വിളിച്ച കോർഡിറ്ററോട് പറഞ്ഞു. അതൊക്കെ കുഴപ്പമില്ല. സെറ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയല്ല, നമ്മുടെ വീടാണ്, നമ്മൾ നിൽക്കുന്നതാണ് കുറച്ച് കൂടി നല്ലത്.

പിന്നെ നിങ്ങൾക്കറിയാം എന്റെ വീട്ടിൽ അമ്മ, ഞാൻ അനിയത്തി, പിന്നെ പൂച്ചകളും പട്ടികളും മാത്രമാണ് എന്റെ വീട്ടിൽ ഉള്ളത്. അമ്മയേയും അനിയത്തിയേയും ഒറ്റയ്ക്കാക്കി ഞാൻ പോകേണ്ടി വരും. എനിക്ക് ഒരു സമാധാനവും ഇല്ല. മുമ്പ് ആണെങ്കിൽ ഞാൻ എപ്പോഴും എപ്പോഴും വിളിക്കാറില്ലായിരുന്നു. ഇപ്പോൾ ഞാൻ എവിടെയെങ്കിലും പോയാൽ രാവിലെ വിളിക്കും ഉച്ചക്ക് വിളിക്കും, വൈകുന്നേരം വിളിക്കും രാത്രിയും വിളിക്കും. അമ്മയ്ക്ക് അസുഖങ്ങളുണ്ട്, മാളുവിന് അസുഖങ്ങളുണ്ട്, പുച്ചകൾക്ക് അസുഖം ഉണ്ടാവാറുണ്ട്.
എനിക്കങ്ങനെ പോകാൻ പറ്റത്തില്ല, ബിഗ് ബോസ് എന്ന് പറയുന്നത് വളരെ റിലാക്‌സായി ചെന്ന് അവിടെ ചെന്ന് മൈൻഡ് പ്ലാനോടൊക്കെ കളിക്കുന്നതല്ലേ. ഇത് ഞാൻ അവിടെ ചെന്ന് റിലാക്‌സ് അല്ലാതെ നിന്നാൽ കോൺസൻട്രോഷൻ കിട്ടില്ല. ഞാൻ ഒരുപാട് പ്രശ്‌നം ഉള്ള ആളാണ്. മെന്റൽ ഹെൽത്തിന്റെ കാര്യത്തിൽ എനിക്ക് പാസ്റ്റിൽ ആയാലും ഒരുപാട് ട്രോമകളുണ്ട്. രാത്രി ഉറങ്ങുന്ന സമയത്ത് ആരെങ്കിലും സൈഡിൽ കൂടിപോയാൽ നിഴൽ കണ്ടാൽ പോലും ഞാൻ നിലവിളിക്കും.
അപ്പോൾ മറ്റുള്ളവർക്ക് മുന്നിൽ ഞാൻ ഡ്രാമാ ക്വീൻ ആകും. അത്രയും ട്രോമ ഉള്ള ഒരാളായ ഞാൻ ഒരു പരിപാടിക്ക് ഹീൽ ആവാതെ പോകരുത്. ഞാൻ ഒരു ബിഗ് ബോസ് മെറ്റീരിയിൽ അല്ല. കാരണം എന്റെ ആഗ്രഹം എന്നുപറയുന്നത് ഞാനും എന്റെ ചുറ്റിലും ഉള്ള ആളുകളും ഹാപ്പി ആയിരിക്കണം. അങ്ങനെയുള്ള ഞാൻ ബിഗ് ബോസിൽ പോയി പരസ്പരം തമ്മിൽ തെറ്റിച്ച്, അടിയുണ്ടാക്കി കണ്ടന്റിന് വേണി ആര് അടിയുണ്ടാക്കിയാലും അതിൽ ഇടപെടാൻ ഒന്നും എനിക്കാവില്ല, ഗ്ലാമി ഗംഗ വ്യക്തമാക്കുന്നു.
ബിഗ് ബോസിൽ പോയാൽ നല്ല പൈസ കിട്ടും. പൈസ എന്നതിലുപരി ഒരു ദിവസം അവസാനിക്കുമ്പോൾ എനിക്ക് ഭയങ്കര സമാധാനം വേണം. എനിക്ക് എന്റെ അമ്മ, എന്റെ പ്രിയപ്പെട്ടവരെ വേദനപ്പിച്ചിട്ടില്ല, അവർ ഹാപ്പി ആയിരിക്കുന്നുവെന്ന് കേൾക്കുന്നതാണ് സന്തോഷം. എനിക്ക് സമാധാനം ആണ് വലുത്,എന്നാണ് ഗ്ലാമി പറയുന്നത്.












Click it and Unblock the Notifications