'ഏകദേശം ആരാണ് ചെയ്തതെന്ന് അറിയാം, പക്ഷേ തെളിവില്ല';ഇങ്ങനെ ആർക്കും സംഭവിക്കരുതെന്ന് ഗ്ലാമി ഗംഗ
ഒരുപാട് ഫോളോവേഴ്സ് ഉള്ള യൂട്യൂബറാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി വ്ലോഗ്, ലൈഫ് സ്റ്റൈൽ വ്ലോഗ് ഒക്കെയാണ് ഗ്ലാമി സാധാരണ പങ്കുവെയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഗ്ലാമി ഗംഗ വളരെ വിഷമത്തോടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഗ്ലാമിയുടെ വീഡിയോ കാണുന്നവർക്ക് അറിയാം. ഗ്ലാമിക്ക് ഒരുപാട് പൂച്ചകൾ ഉണ്ടെന്ന്. എന്നാൽ തന്റെ പൂച്ചകൾ തുടർച്ചായായി മരിച്ചുവീണു എന്ന കാര്യമാണ് ഗ്ലാമി പറയുന്നത്. എന്താണ് സംഭവിച്ചതെന്നും താരം പറയുന്നുണ്ട്.
ഒരുപാട് വിഷമവും ചെറിയൊരു സന്തോഷവുമുള്ള വീഡിയോയാണ്. നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ് എനിക്ക് ഒരുപാട് പൂച്ചകൾ ഉണ്ടായിരുന്നു. രണ്ട് മൂന്ന് കൊല്ലമായി പത്തിരുപത് പൂച്ചകളുണ്ടായിരുന്നു. ചിലതൊക്കെ അസുഖം വന്ന് മരിച്ചുപോയി. ഇപ്പോൾ പൂച്ചയ്‌ക്കൊന്നും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. ഇക്കഴിഞ്ഞ ഒന്നൊന്നര ആഴ്ചയായിട്ട് എന്റെ പൂച്ച തുരെതുര മരിക്കുന്നു. എല്ലാ ദിവസവും രണ്ട് മൂന്ന് എന്ന് വെച്ച് അഞ്ച് പൂച്ചകൾ മരിച്ചെന്നും ഗ്ലാമി ഗംഗ പറഞ്ഞു.

ആരോ വിഷം വെച്ചിട്ടാണ് പൂച്ച മരിച്ചതെന്ന് ഗ്ലാമി ഗംഗ പറയുന്നു. ആരാ വിഷം വെച്ചതെന്ന് അറിഞ്ഞൂടാ, ഏകദേശം ആരാണ് വെച്ചതെന്ന് അറിയാമെങ്കിലും തെളിവുകളില്ലെന്നും ഗ്ലാമി ഗംഗ പറയുന്നു. നിങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്ന് പറഞ്ഞിരുന്നെങ്കിൽ പൂച്ചകളെ മാറ്റുമായിരുന്നുവെന്നും ഗ്ലാമി ഗംഗ പറയുന്നു. മിണ്ടാപ്രാണികളാണ് അവർക്ക് അറിഞ്ഞൂടാ, ചോറിലോ ഭക്ഷണത്തിലോ വിഷം വെയ്ക്കരുത്. നിങ്ങളോ നിങ്ങളുടെ മക്കൾക്കോ വിശന്നിട്ട് ഭക്ഷണ കഴിക്കുമ്പോൾ അതിൽ വിഷമുണ്ടെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിയെ, എന്നും ഗ്ലാമി പറയുന്നു. ഇനിയും പൂച്ചകൾ മരിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് തന്റെ പൂച്ചകളെ ഒരു സംഘടനയ്ക്ക് നൽകുകയാണെന്നും താരം പറയുന്നു.
വളരെ വിഷമിച്ചാണ് പൂച്ചകളെ ഗ്ലാമി നൽകിയത്. ഈ ദിവസം താൻ മറക്കില്ലെന്നും ഗ്ലാമി പറയുന്നു, മനസ്സ് വേദനിക്കുമ്പോൾ പാഠം പഠിക്കുമെന്ന് പറയാറില്ലെ ഞങ്ങൾ മൂന്ന് പേരും പാഠം പഠിച്ചു.കൂടെ നിന്ന് മനുഷ്യരൊക്കെ കുത്തുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹിച്ച് വളർത്തിയ മൃഗങ്ങൾ ചതിച്ചിട്ടില്ല, എന്നും ഗ്ലാമി പറയുന്നു. വീഡിയോ അവസാനിപ്പിക്കുമ്പോഴേക്കും ഗ്ലാമി വളരെ സങ്കടത്തിലായിരുന്നു. അമ്മയും കരയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
ഈ വിഡിയോ കണ്ടു ഞാൻ തന്നെ കരഞ്ഞുപോയി ഒരിക്കലും ഒരാളും ഇങെനെയൊന്നും ചെയ്യരുത് അവർക്കും കുടി ഉള്ള ഭൂമി ആണ് ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കണം മനുഷർക്ക് മാത്രം അല്ല ആരായാലും അവർക്കു ഉള്ള ശിക്ഷ ദൈവം കൊടുത്തോളും , നല്ല മനസ്സാണ് ഗ്ലാമിയുടേത് എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications