Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഗയുടെ നിലവിളി, കരച്ചിൽ; പേടിച്ച് ഛർദ്ദിച്ച് കാർത്തിക് സൂര്യയും; പുലർച്ചെ നടന്ന ആ സംഭവം

യൂട്യൂബ് വ്ലോ​ഗർ എന്ന നിലയിൽ ഏറെ സുപരിചിതനാണ് കാർത്തിക് സൂര്യ. ഇപ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയുടെ അവതാരകനാണ് കാർത്തിക്. ഇപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി കാർത്തിക് പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം ദുബായിൽ പോയ വീഡിയോ കാർത്തിക് പങ്കുവെച്ചിരുന്നു. അവിടെ വെച്ച് ഷാസ് മുഹമ്മദിന് ബർത്ത് ഡേ സർപ്രൈസ് കൊടുത്ത വീഡിയോയും കാർത്തിക് പങ്കുവെച്ചിരുന്നു.

വ്ലോ​ഗർ ആയ ​ഗ്ലാമി ​ഗം​ഗയും നന്ദ കുമാറുമൊക്കെ കാർത്തികിന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ ദുബായിൽ വെച്ച് ഉണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് പറയുകയാണ് കാർത്തിക്. ഷൂട്ട് ഉള്ളതിനാൽ കാർത്തിക് നേരത്തെ തന്നെ നാട്ടിലേക്ക് വന്നിരുന്നു. ആ വിശേഷങ്ങളും കാർത്തിക് പറയുന്നുണ്ട്. പേടിച്ച് ഛർദ്ദിച്ച ഒരു സംഭവത്തെക്കുറിച്ചാണ് കാർത്തിക് പറയുന്നത്.

karthik

നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസമാണ് കാർത്തിക് ​ഗം​ഗയുടെ നിലവിളികേട്ട് പേടിച്ച് ഛർദ്ദിച്ചത്. രാത്രി എന്ത് നിഴൽ കണ്ടാലും പേടിച്ച് നിലവിളിക്കുന്ന ശീലം ​ഗം​ഗയ്ക്ക് ഉണ്ടത്രെ. പുലർച്ചെ അഞ്ചിന് മൂത്രമൊഴിക്കാൻ ബെഡ്ഡിൽ നിന്ന് ഇറങ്ങി നടന്ന കാർത്തിക് സൂര്യയുടെ നിഴൽ കണ്ട് ​ഗം​ഗ നിലവിളിക്കുകയായിരുന്നു, പെട്ടെന്ന് ​ഗം​ഗയുടെ നിലവിളി കേട്ടപ്പോൾ കാർത്തിക്കും പേടിച്ചു. പേടിച്ച് ഛർദ്ദിച്ചത് ജീവിതത്തിൽ ആദ്യമാണെന്ന് കാർത്തിക് വീഡിയോയിൽ പറഞ്ഞു.

പേടിച്ച് വാള് വെച്ചതിലല്ല, ആശിച്ച് കഴിച്ച ഷവർമ്മ തീർത്തും പോയല്ലോ എന്നതായിരുന്നു കാർത്തിക്കിന്റെ സങ്കടം. താൻ കാരണം ഒരാൾക്ക് പേടിച്ച് ഛർദ്ദിക്കേണ്ടി വന്നല്ലോ എന്ന് ചിന്തിച്ച് പിന്നെ ​ഗം​ഗയുടെ കരച്ചിലായിരുന്നു. അവസാനം അവളെ ആശ്വസിപ്പിക്കേണ്ട അവസ്ഥയായിരുന്നുവെന്നും കാർത്തിക് പറയുന്നു.

മുൻപ് ദുബായിൽ പോയത് പോലെയല്ല, ഇത്തവണ ദുബായിയുടെ പള്സ് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചുവെന്നും കൂടുതലും പബ്ലിക്ക് ട്രാന്സ്പോർട്ടുകളാണ് ഉപയോ​ഗിച്ചതെന്നും ഒറ്റയ്ക്ക് കുറച്ചധികം ദുബായി എക്സ്പ്ലോർ ചെയ്യാൻ കഴിഞ്ഞ സന്തോഷവും ഉണ്ട് എന്നാണ് കാർത്തിക് പറഞ്ഞത്.

ചെറുപ്പത്തിൽ അച്ഛനിൽ നിന്നുണ്ടായ മാനസിക പീഢനങ്ങളെ കുറിച്ച് പലപ്പോഴായി ​ഗം​ഗ പറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങൾ കാരണം ആയിരിക്കാം ​ഗം​ഗയ്ക്ക് രാത്രി പേടിയെന്നും അതെല്ലാം മാറി ​ഗം​ഗയ്ക്ക് ഇനിയും സ്ട്രോങ് ആകാൻ കഴിയും എന്നും പറഞ്ഞാണ് കാർത്തിക് വീഡിയോ അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+