വിവാഹ ശേഷം വർഷയെ കൊണ്ടുവരുന്നത് പുതിയ വീട്ടിലേക്കല്ല; വീഡിയോയുമായി കാർത്തിക് സൂര്യ
ഏറെ ആരാധകരുള്ള യൂട്യൂബർ ആണ് കാർത്തിക് സൂര്യ. അവതാരകൻ എന്ന നിലയിലും കാർത്തികിന് ഒരുപാട് ആരാധകർ ഉണ്ട്. ഒരുചിരി ഇരുതിരി ബംബർ ചിരി എന്ന പരിപാടിയുടെ അവതാരകനായിരുന്നു കാർത്തിക്. അടുത്ത് തന്നെ കാർത്തികിന്റെ വിവാഹം ഉണ്ടാവും. മുറപ്പെണ്ണ് വർഷയെ ആണ് കാർത്തിക് വിവാഹം കഴിക്കുന്നത്. കാർത്തികിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കാരണം കാർത്തിക് ഒരു ബ്രേക്കപ്പിലൂടെ കടന്നുപോയിരുന്നു.
ഒരിക്കൽ നിശ്ചയം വരെ എത്തി കാർത്തികിന്റെ വിവാഹം മുടങ്ങിയിരുന്നു. അന്ന് കാർത്തിക് വളരെ വിഷമത്തിലായിരുന്നു. കരഞ്ഞുകൊണ്ടാണ് വിവാഹം മുടങ്ങിയ കാര്യം താരം പറഞ്ഞത്. പിന്നീട് വിവാഹത്തെക്കുറിച്ച് കാർത്തിക് പറഞ്ഞിരുന്നില്ല. ഒടുവിലാണ് അമ്മാവന്റെ മകൾ വർഷയുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

വിവാഹ നിശ്ചയം നടക്കുന്ന ദിവസമാണ് സർപ്രൈസായി കാർത്തിക് വർഷയുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞത്. കുടുംബത്തിൽ ഒരു മാണിക്യം വെച്ചാണ് താൻ പുറത്ത് തിരഞ്ഞ് നടന്നതെന്ന് കാർത്തിക് പറഞ്ഞിരുന്നു. പിന്നീട് കാര്യമായ അപഡേറ്റുകൾ ഒന്നും കാർത്തിക് പറഞ്ഞിരുന്നില്ല.
കാർത്തിക് പങ്കുവെച്ച പുതിയ വീഡിയോയിൽ പുതിയ വീടിന്റെ വിശേഷങ്ങളും വിവാഹത്തിന്റെ വിശേഷങ്ങളുമൊക്കെ പറയുന്നുണ്ട്. ജൂലായിൽ ആണ് വിവാഹം. അതേ സമയം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷം പറയുന്നുണ്ട്.
സുഹൃത്തുകൾക്കൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുമ്പോഴാണ് കല്യാണത്തെക്കുറിച്ച് സംസാരിക്കുന്നത്.
മഹീൻ കാർത്തികിന്റെ കല്യാണത്ത് റാഗിംഗ് ഉണ്ടാവുമെന്ന സൂചന നൽകിയിട്ടുണ്ട്. തന്റെ കല്യാണത്തിന് കാർത്തിക് നൽകിയത് അത്രയും മുട്ടൻ പണിയാണ്, അത് തിരിച്ച് കൊടുക്കുമെന്നാണ് മഹീൻ പറയുന്നത്. ഗ്ലാമി ഗംഗ അടക്കമുള്ള സുഹൃത്തുക്കൾ അതിന് കട്ട സപ്പോർട്ടുമാണ്. കല്യാണം കുളമാകും എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്, അത് കൊണ്ട് എന്തിനും തയ്യാറായി നിൽക്കുകയാണ് താൻ എന്നാണ് കാർത്തിക് പറയുന്നത്.
അതേ സമയം നാരയണൻ കുട്ടിയുടെ കല്യാണത്തിന് പോകാത്തതിന്റെ കാരണവും കാർത്തിക് പറയുന്നുണ്ട്. കാർത്തികിനെതിരെ വിമർശനം ഉയർന്നിരുന്നു. കൂട്ടുകാരുമായി തെറ്റിയത് കാരണം ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുത്തില്ലെന്ന് പറഞ്ഞായിരുന്നു വിമർശനം.
അത് തനിക്ക് വലിയ ട്രോമയായിരുന്നുവെന്ന് കാർത്തിക് പറയുന്നു. കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു. പക്ഷേ കല്യാണത്തിന്റെ ദിവസം പനി പിടിച്ചുവെന്നും സുഹൃത്തുക്കളുമായി അത്ര നല്ല രീതിയിൽ അല്ല എങ്കിലും അവർ വരുമെന്ന് എന്ന് കരുതി ഒരു ചടങ്ങും ഒഴിവാക്കിയിട്ടില്ലെന്നും ശരിക്കും കല്യാണത്തിന് പോകാൻ പറ്റാതെ ആയിപ്പോയതാണെന്നും താരം പറയുന്നു.












Click it and Unblock the Notifications