Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം മുടങ്ങിയ വിഷമം പൂർണമായും മാറി; ഇപ്പോൾ മനസ്സിന് സമാധാനമുണ്ടെന്ന് കാർത്തിക് സൂര്യ

കാർത്തിക് സൂര്യയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ഒരുപാട് ആരാധകരുള്ള വ്ളോ​​ഗർ ആണ് കാർത്തിത്. ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകൻ കൂടിയാണ് കാർത്തിക്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയുടെ അവതാരകനാണ് കാർത്തിക്. എങ്കിലും ഇപ്പോൾ യൂട്യൂബിൽ വ്ളോ​ഗുകൾ പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളൊക്കെ കാർത്തിക് യൂട്യൂബിലൂടെ ആരാധകരെ ഇപ്പോഴും അറിയിക്കാറുണ്ട്.

കാർത്തിക്കിന്റെ വ്യത്യസ്തമായ അവതരണം തന്നെയാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടം. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന വ്യക്തിയാണ് കാർത്തിക്. മാസങ്ങൾക്ക് മുമ്പ് കാർത്തിക് സൂര്യ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞതും ശേഷം ആ പ്രണയം ബ്രേക്ക് അപ്പ് ആയതുമൊക്കെ കാർത്തിക് പറഞ്ഞിരുന്നു. ഇതൊക്കെ വലയി രീതിയിൽ വൈറൽ ആയിരുന്നു.

Karthick

കാർത്തിക് പ്രണയിനി ആരാണെന്ന് വെളിപ്പെടത്തിയിരുന്നില്ല. പെൺകുട്ടി ആരാണെന്ന് പറയാതെ വളരെ സസ്പെൻസ് ആയിട്ടാണ് കാർത്തിക് ഓരോ സംഭവം പറഞ്ഞത്. പെണ്ണ് കാണാൽ വീഡിയോയും കാർത്തിക് സൂര്യ പങ്കുവെച്ചിരുന്നു. പെൺവീട്ടകാർ വീട്ടിലേക്ക് വരുന്നത്, വിവാഹ ചർച്ചകൾ നടക്കുന്നതുമൊക്കെ കാർത്തിക് പങ്കുവെച്ചിരുന്നു. എന്നാൽ ആ വിവാ​ഹം മുടങ്ങിയ കാര്യം വളരെ വിഷമത്തിൽ കാർത്തിക് പറയുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് കാർത്തിക് അന്ന് അത് പറഞ്ഞത്.

എന്തായാലും ഇപ്പോൾ ആ വിഷമത്തിൽ നിന്നും മറികടന്നതായി പറയുകയാണ് കാർത്തിക്. അടുത്തിടെ കാർത്തികിന്റെ അ​ഗ്നിക്കാവടി എടത്തുകൊണ്ടുള്ള വീഡിയോ വൈറൽ ആയിരുന്നു. ഇത് സംബന്ധിച്ച് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തിക് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. അഹ്നിക്കാവടി കൂടെ എടുത്തതോടെ ആ വിഷമം പൂർണമായും മാറി ഇപ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട് എന്നായിരുന്ന കാർത്തിക് പറഞ്ഞത്. തന്റെ ജോലി, കരിയർ, വീട് എന്നിങ്ങനെ ഹാപ്പി ആയിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് കാർത്തിക് പറഞ്ഞു

തൈപ്പൂയ ചടങ്ങിന്റെ ഭാ​ഗമായിട്ടാണ് കാർത്തിക് കാവടി എടുത്തത്,. 21 ദിവസം നീണ്ടുനിന്ന വൃതാനുഷ്ടാനങ്ങൾക്ക് ഒടുവിലാണ് അ​ഗ്നിക്കാവടി എടുത്തതെന്ന് കാർത്തിക് വ്യക്തമാക്കിയിരുന്നു. 16ാം വയസ്സിലാണ് ആദ്യമായി വേൽക്കാവടി എടുത്തതെന്നും ഇത് ആദ്യത്തെ അ​ഗ്നിക്കാവടി ആണെന്നും കാർത്തിക് പറഞ്ഞു. നാട്ടിൽ വന്ന ശേഷം തൈപ്പൂയം എന്നാണെന്ന് നോക്കി തന്റെ ഷെഡ്യൂൾ അതിനനുസരിച്ച് ക്രമീകരിച്ച് 21 ​ദിവസത്തെ വ്രതമെടുത്തെന്നും കാർത്തിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+