'ഒരുപാട് പണികൾ ചെയ്തിട്ടുണ്ട്, ആ സമയത്ത് ബസ്സിൽ ഡ്രൈവറായിട്ടാണ് പോകുന്നത്'; കെഎൽ ബ്രോ ബിജു പറയുന്നു
സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉള്ള യൂട്യൂബറാണ് കെ എൽ ബ്രോ ബിജു . ബിജുവിനൊപ്പം ഭാര്യ കവിയും മകനും അമ്മയുമൊക്കെ ഉണ്ട്. ഇവർ പങ്കുവെയ്ക്കുന്ന വീഡിയോ വൈറൽ ആവാറുമുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ബിജു യൂട്യൂബ് ചാനലിലേക്ക് എത്തിയത്. അഭിനയമാണ് മനസ്സിൽ. ഇപ്പോൾ ആനീസ് കിച്ചണിൽ പങ്കെടുക്കാനെത്തിയ ബിജു തന്റെ ആഗ്രഹങ്ങളെക്കുറിച്ച് പറയുകയാണ്.
സിനിമ എഴുതി സംവിധാനം ചെയ്യാൻ ആണ് ആഗ്രഹം എന്നും അതിന്റെ പിന്നാലെയാണ് ഇപ്പോൾ തന്റെ ശ്രമം എന്നും ബിജു പറയുന്നു. ഒരു സിനിമ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞെന്നും മറ്റൊന്നിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഉള്ളതെന്നും എല്ലാം നടന്നാൽ ഉറപ്പായും സംവിധാന രംഗത്തേക്ക് ഉണ്ടാകുമെന്നും ബിജു പറയുന്നു.

കുറെ കഥകൾ ചെയ്യാൻ ഒരുപാട് ആഗ്രമുണ്ടെന്നും തനിക്ക് സിനിമ ചെയ്യണം എന്ന് മാത്രമാണ് ആഗ്രഹമെന്നും ബിജു പറയുന്നു. നമ്മൾ തന്നെ ചെയ്ത ഒരു സിനിമയുണ്ട്. കുറെ നാളായി കഥയുണ്ട്. ഒരു ഗ്രാമത്തിന്റെ കഥയുണ്ട്. അതിൽ മെയിൻ വില്ലത്തി കവിയാണ് അദ്ദേഹം പറഞ്ഞു.
കുറെ കഥകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. എനിക്ക് സിനിമ ചെയ്യണം എന്നുമാത്രം ആണ് ആഗ്രഹം. നമ്മൾ തന്നെ ചെയ്ത ഒരു സിനിമയുണ്ട്. കുറെ നാളായി കഥയുണ്ട്. ഒരു ഗ്രാമത്തിന്റെ കഥയുണ്ട്. അതിൽ മെയിൻ വില്ലത്തി കവിയാണ്. ഒരുപാട് പണികൾ ചെയ്തിട്ടുണ്ടെന്നും അങ്ങനെ അച്ഛന്റെ മരണത്തിന് ശേഷം ലോണൊക്കെ എടുത്ത് ഒരു വീട് വെച്ചു. പിന്നെയാണ് വിവാഹം കഴിക്കാം എന്ന തീരുമാനം എടുക്കുന്നുണ്ട്. ആ സമയത്ത് ബസ്സിൽ ഡ്രൈവറായിട്ടാണ് പോകുന്നത്. ഈ തിരക്കിന്റെ ഒക്കെ ഇടയ്ക്ക് നമ്മുടെ നാട്ടിലെ പ്രധാന ഹോബി എന്ന് പറയുന്നത് നാടകം ചെയ്യുകഗ എന്നതൊക്കെ ആയിരുന്നുവെന്നും ബിജു പറയുന്നു.
അതേ സമയം, സിനിമ എപ്പോൾ എങ്ങനെ എന്നുള്ളത് കുറച്ച് നാൾ കൂടി കഴിഞ്ഞേ പറയാൻ ആകൂ എന്നാണ് ബിജു പറയുന്നത്. യൂട്യൂബിന്റെ ഭാഗത്ത് നിന്ന് നല്ല സപ്പോർട്ടാണ് ലഭിക്കുന്നതെന്നും അവരും തങ്ങളോട് ഇതിന് വേണ്ടി പറയാറുണ്ടെന്നും ബിജു പറഞ്ഞു. സിനിമ ചെയ്താലും യൂട്യൂബ് വ്ലോഗ് നിർച്ചില്ലെന്നും സിനിമ തങ്ങളുടെ ആഗ്രഹമാണ്, അത് നടക്കണം എന്ന പ്രാർത്ഥനയാണ് മനസ്സിലെന്നും ബിജു പറയുന്നു.
കവിയും തന്നെക്കുറിച്ച് പറയുന്നുണ്ട്യ നാല് ഏട്ടൻമാർക്ക് ഒരു പെങ്ങൾ ആണ് താനെന്നും അവർ എല്ലാവരും കർണാടകയിൽ ആണെന്നും മലയാളം എല്ലാവർക്കും അറിയാം എങ്കിലും ക്ലിയർ അല്ലെന്നും കവി പറയുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടായിരുന്നു അച്ഛന്റെ മരണം എന്നും കവി പറഞ്ഞു. തന്റെ നാട്ടിലെ ഫുഡൊത്തെ കേരളത്തിൽ നിന്നും വ്യത്യസ്തമാണെന്നും മസാല അവിടെ അധികമാണ് ഇവിടെ അങ്ങനെ അല്ലാ എന്നും കവി പറയുന്നു. ബിജുവിന്റെ അമ്മയ്ക്കും ധാരാളം ആരാധകരുണ്ട്.












Click it and Unblock the Notifications