അനു ദുബായിലേക്ക് പോയോ? പുതിയ വീഡിയോയുമായി കെഎൽ ബ്രോ ബിജു, സന്തോഷമായെന്ന് ആരാധകർ
കെ എൽ ബ്രോ ബിജുവിനും കുടുംബത്തിനും ധാരാളം ആരാധകരുണ്ട്. യൂട്യൂബിൽ 50 മില്യണിലധികം സബ്‌സ്ക്രൈബേഴ്‌സാണ് ബിജുവിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. ബിജുവു ഭാര്യ കവിയും അമ്മയും മകനും സഹോദരിയുടെ മകൾ അനുവുമൊക്കെയാണ് വീഡിയോയിൽ ഉണ്ടാവാറുള്ളത്. ഫാമിലി വ്ലോഗാണ് ബിജു പങ്കുവെയ്ക്കാറുള്ളത്. അടുത്തിടെ അനുവും ബിജുവും വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
എന്നാൽ എവിടേക്കാണ് എന്ന് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം എവിടെക്കാണ് അനുവും ബിജുവും പോയത് എന്ന് പറയുന്ന വീഡിയോ ബിജു പങ്കുവെച്ചിരുന്നു. ഹോം ടു ദുബായിക്ക്, കണ്ണ് നിറഞ്ഞ് വീട്ടിൽ നിന്നിറങ്ങി എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചത്. എന്നാൽ ദുബായിലേക്കല്ല അനു പോയത് തിരുവനന്തപുരത്തേക്കായിരുന്നു. ബിജുവും കവിയും അമ്മയുമൊക്കെ ദുബായിൽ പോയ സമയത്ത് അനുവിന് പോകാൻ കഴിഞ്ഞിരുന്നില്ല.

പാസ് പോർട്ട് ഇല്ലാത്തത് കൊണ്ടായിരുന്നു പോകാൻ സാധിക്കാതിരുന്നത്. ആദ്യമായിട്ടാണ് അനു വിമാനത്തിൽ കയറുന്നത്. കവിയും അമ്മയും ഒക്കെ ചേർന്ന് അനുവിനെ യാത്രയാക്കുന്നതും വീഡിയോയിൽ കാണാം. അതേ സമം നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ അനുവിനെ ദുബായിൽ കൊണ്ടുപോകാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ച് നിരവധി കമന്റുകളുണ്ടായിരുന്നു. ഇപ്പോൾ അനുവിന്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞെന്നാണ് ഭൂരിഭാഗവും പറയുന്നത്.
അനൂട്ടിയും ഫ്ലൈറ്റിൽ കയറി. മോൾടെ സന്തോഷം കണ്ടു ഒത്തിരി സന്തോഷം തോന്നുന്നു , അനുമോൾ ഹാപ്പി ആയല്ലോ. ഇനി എത്രയും പെട്ടന്ന് പാസ്പോർട്ട് കിട്ടി വിദേശ യാത്ര സാധിക്കട്ടെ മോളെ. അനുവിന്റെ ചേട്ടനെയും കൂടെ കൊണ്ടോകണം, അനൂട്ടിയുടെ മുഖഭാവങ്ങളിൽ നിന്ന് തന്നെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതും ലാൻ്റ് ചെയ്യുന്നതും കാണാൻ കഴിഞ്ഞു, അഹങ്കാരമില്ലാത്ത കുട്ടിയാണ് അനു ആഗ്രഹങ്ങളെല്ലാം നടത്തുന്ന മാമനും, ഹൃദയം നിറഞ്ഞു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ബിജുവിന്റെ ഭാര്യ കവി ഗർഭിണിയാണ്. അടുത്തിടെ ഹൃതിക്കിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് കവി പറഞ്ഞ ഒരു ആഗ്രഹവും അന്ന് പണമില്ലാത്തത് കൊണ്ട് അത് സാധിച്ച് കൊടുക്കാൻ സാധിക്കാത്തതിനെക്കുറിച്ചുമൊക്കെ ബിജു പറഞ്ഞിരുന്നു. മത്സ്യം കഴിക്കാനായിരുന്നു കവിയുടെ ആഗ്രഹം. എന്നാൽ അന്ന് ആ മത്സ്യത്തിന് 350 രൂപയായിരുന്നു വില, അത് വാങ്ങാനുള്ള പണം ഇല്ലാത്തത് കൊണ്ട് അന്ന് തനിക്ക് വാങ്ങാൻ സാധിച്ചില്ലെന്ന് പറഞ്ഞ ബിജു, ഇത്തവണ അതേ മത്സ്യം കവിക്ക് വാങ്ങി നൽകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications