18 വയസിൽ ഇറക്കി കൊണ്ടുവന്നു, പോലീസ് അന്ന് പൊതിരെ തല്ലി, ഒടുക്കം'; അതിസാഹസിക പ്രണയകഥ പറഞ്ഞ് സുജിനും പൊന്നുവും
കൊച്ചി: സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ് മല്ലു ഫാമിലിയിലെ സുജിനും ഭാര്യ പൊന്നുവും. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്ന് ഇരുവരും പറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ 'അതിസാഹസികമായ' വിവാഹവും പ്രണയകഥയുമെല്ലാം വെളിപ്പെടുത്തുകയാണ് സുജിനും പൊന്നുവും. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ ജീവിതകഥ പറഞ്ഞത്.
'എന്റെ വീട്ടിൽ നിന്നും 87 കിമി ദൂരമുണ്ട് ഇവളുടെ വീട്ടിലേക്ക്. പലിശ പണം വാങ്ങി ഞാൻ പൊന്നുവിനെ കാണാൻ പോയിട്ടുണ്ട്. അതിൽ അവസാന പോക്കിൽ നല്ല കിട്ടലും കിട്ടിയിട്ടുണ്ട്, സുജിൻ പറഞ്ഞു. 'ഞാനാണ് വീട്ടിൽ പറഞ്ഞത്. പേടി കൊണ്ട് പറഞ്ഞതാണ്. പിടിച്ചാൽ പ്രശ്നമാകുമല്ലോ എന്നോർത്താണ് പറഞ്ഞത്. എന്നാൽ ഏട്ടൻ ഓട്ടോക്കാരൻ ആണെന്നത് കൊണ്ട് എല്ലാവരും വേണ്ട എന്ന് പറഞ്ഞു', പൊന്നു പറയുന്നു. എന്തുകൊണ്ടായിരിക്കും വീട്ടുകാർ എതിർത്തത് എന്ന ചോദ്യത്തിന് സുജിനാണ് മറുപടി നൽകിയത്. ഇവൾ ഒറ്റ മകൾ അച്ഛൻ ഗൾഫിൽ നല്ല ശമ്പളം അങ്ങനെയൊക്കെയായിരുന്നു. കാനൻ കമ്പനിയുടെ സെയിൽ എക്സിക്യൂട്ടീവ് മാനേജർ ആയിരുന്നു അദ്ദേഹം. മാസം രണ്ടോ മൂന്നോ ലക്ഷം ശമ്പളം മുപ്പത് കൊല്ലമായി അവിടെ', സുജിൻ പറഞ്ഞു.

രണ്ട് തവണ വീട്ടിൽ പിടിച്ചതോടെ വീട്ടുകാർ ചേട്ടനെ കുറിച്ച് അന്വേഷിക്കാൻ വന്നു. എന്നാൽ നാട്ടുകാർ വളരെ മോശം കാര്യമാണ് ചേട്ടനേയും കുടുംബത്തേയും കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തത്. ചേട്ടൻ കുടിക്കും കഞ്ചാവ് വലിക്കുമെന്നൊക്കെ പറഞ്ഞു. ഇതോടെ വീട്ടിൽ നിന്ന് എല്ലാവരും എതിർത്തു', പൊന്നുവിന്റെ വാക്കുകൾ.
'സംഭവം പ്രശ്നമായതോടെ എന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിൽ നിന്നും പൊതിരെ കിട്ടി. കുടുംബത്തിൽ പിറന്ന പെൺകുട്ടികളെ പ്രേമിക്കുന്നോടെ എന്ന് ചോദിച്ച് ലാത്തിവെച്ചായിരുന്നു അടി.
ഇഷ്ടല്ല പറഞ്ഞാൽ ഇപ്പോൾ വിടാമെന്ന് പറഞ്ഞു. എന്നാൽ ഇഷ്ടമല്ല എന്ന് പറയില്ലെന്ന് ഞാൻ പറഞ്ഞു. എത്ര തല്ലിയിട്ടും പിൻതിരിയുന്നില്ലെന്ന് കണ്ടതോടെ രതീഷ് എന്ന പോലീസുകാരൻ എന്നെ വിളിച്ച് സംസാരിച്ചു, കൂട്ടുകാരെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടു. പിന്നെ പിരിഞ്ഞൂ എന്നാണ് വിചാരിച്ചത്. വയനാട്ടിൽ കൊണ്ടുപോയി ഇവൾക്ക് കൗൺസിൽ കൊടുക്കുകയൊക്കെ ചെയ്തു. രണ്ട് മാസമൊക്കെ കാത്തിരുന്നു. ഒടുവിൽ ഗൾഫിൽ പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഇവൾ വിളിക്കുന്നത്. ഞാൻ അതോടെ വിസ കാൻസൽ ചെയ്തു ഇങ്ങോട്ട് ഇവളെ കൊണ്ടുവന്നു കെട്ടി. കല്യാണം കഴിച്ചപ്പോൾ പിന്നെ പ്രശ്നമൊന്നും ഇല്ല. എല്ലാം റെഡിയായി.
വിവാഹം കഴിക്കുന്നത് വരെ ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് 23 ഉം ഇവൾക്ക് 18 ഉം ആയിരുന്നു പ്രായം. ശരിക്കും ഇറക്കി കൊണ്ടുവരാനൊന്നും വിചാരിച്ചിരുന്നില്ല. പക്ഷെ ഇവളെ ഇനി കിട്ടില്ലെന്നൊരു ഘട്ടമൊക്കെ വന്നിരുന്നു. ആ സമയത്ത് കൊറേ പൈസയും ചിലവായി കേസുമായി ബന്ധപ്പെട്ടൊക്കെ. പലിശക്ക് പണമെടുത്താണ് കേസ് നടത്തിയത്. വിവാഹം കഴിഞ്ഞപ്പോൾ ഇവളെ വീട്ടുകാരുമായി സംസാരിപ്പിച്ചതൊക്കെ ഞാൻ തന്നെയായിരുന്നു. ലൈഫിൽ സ്റ്റേബിൾ ആയാൽ മാത്രമേ വിവാഹം കഴിക്കാവൂ. 18 വയസിലൊന്നും വിവാഹം കഴിക്കരുതെന്നാണ് ഞങ്ങളുടെ അനുഭവത്തിൽ നിന്നും പറയാനുള്ളത്', ഇരുവരും വ്യക്തമാക്കി.












Click it and Unblock the Notifications