Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണക്കം തീർന്നു, അമ്മയേയും അച്ഛനേയും കൊച്ചുവിനേയും ചേർത്തുപിടിച്ച് പ്രവീൺ; വീഡിയോയിൽ മൃദുലയില്ല..

ഏറെ ആരാധകരുള്ള ഫാമിലി വ്‌ലോഗേഴ്‌സാണ് പ്രവീണും പ്രണവും. പ്രവീൺ പ്രണവ് എന്ന യൂട്യൂബ് ചാനിലിലൂടെ തങ്ങളുടെ വിശേഷങ്ങൾ ഇരുവരും പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ കുടുംബവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിൽ പ്രവീണും ഭാര്യ മൃദുലയും വീട് വിട്ടുപോയിരുന്നു. ഇപ്പോൾ പ്രവീൺ സ്വന്തമായി വീട് വാങ്ങിച്ച് മൃദുലയ്ക്കും മകൻ അൻപുവിനുമൊപ്പമാണ് താമസിക്കുന്നത്. പ്രണവ് പുതിയ യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. പ്രവീണും കുടുംബവും ഒന്നിക്കണമെന്ന ആഗ്രഹം ആരാധകർ എപ്പോഴും പറയാറുണ്ട്. ഇപ്പോൾ പ്രവീൺ തന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അടുത്തിടെ പ്രവീൺ പുതിയ കാർ വാങ്ങിയിരുന്നു. ആ കാറുമായാണ് പ്രവീൺ സ്വന്തം വീട്ടിലേക്ക് പോയത്...

' ഇന്ന് ഭയങ്കര സന്തോഷമുള്ള വീഡിയോ ആണ്. ഞാൻ വണ്ടിയെടുത്തിട്ട് അച്ഛൻ, അമ്മ, കൊച്ചു ആരും അറിഞ്ഞിട്ടില്ല ഞാൻ ഏത് വണ്ടിയാണ് എടുത്തിരിക്കുന്നത് എന്ന്. ഞാൻ ഫോർച്ച്യൂണർ ആണെന്ന് പറഞ്ഞില്ല. സർപ്രൈസ് കൊടുക്കാമെന്ന് വിചാരിച്ചു. ഇന്ന് നേരെ വീട്ടിൽ പോയി അച്ഛനേയും അമ്മയേയും വണ്ടി കാണിക്കാൻ പോവുകയാണ്. വണ്ടി എടുത്ത് എങ്ങുംപോയില്ല. ഫസ്റ്റ് പോകാമ്പോകുന്നത് വീട്ടിലേക്കാണ്, എന്ന് പ്രവീൺ പറയുന്നു. നമ്മുടെ നേട്ടങ്ങൾ അവരെ ഹാപ്പിയാക്കുമ്പോൾ നമുക്ക് കിട്ടുന്ന സാറ്റിസ്ഫാക്ഷൻ വളരെ വലുതാണെന്നും പ്രവീൺ പറയുന്നു.

praveen

നാട് വീട്ട മോൻ തിരിച്ചുവന്നിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രവീൺ വീട്ടിലേക്ക് വരുന്നത്. എന്റെ അച്ഛൻ എവിടെ എന്നും ചോദിക്കുന്നുണ്ട്. അതിന് ശേഷം അച്ഛനെയും അമ്മയേയും അനിയനേയും കെട്ടിപ്പിടിക്കുന്നു. പിന്നീട് അച്ഛൻ വണ്ടി ഓടിച്ചുനോക്കുന്നുണ്ട്. അച്ഛനും അമ്മയും പ്രവീണും കൊച്ചുവും കൂടി വണ്ടിയിൽ പുറത്തുപോകുന്നുണ്ട്. എന്നാൽ വീഡിയോയിൽ മൃദുലയും കുഞ്ഞും ഇല്ല. വീട്ടിലേക്ക് പ്രവീൺ മാത്രമാണ് വന്നത്. പ്രവീണിന്റെയും പ്രണവിന്റെയും ആരാധകർ സന്തോഷത്തിലാണ്. ധാരാളം കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

അച്ഛനെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നെ കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി, നിനക്ക് അവരേയും അവർക്ക് നിന്നേയും ഒരിക്കലും മറക്കാനോ വെറുക്കാനോ പറ്റില്ല ഞങ്ങൾ കണ്ടതല്ലെ നിങ്ങളുടെ സ്നേഹം എന്റെ ഫസ്റ്റ് കമന്റ് ആണ് ഇത്, മോനെ നിനക്ക് നിന്റെ അച്ഛനോടും അമ്മയോടും അനിയനോടും ഉള്ള സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി നിന്റെ ഈ നല്ല മനസ്സിന് ദൈവം ഐശ്വര്യങ്ങൾ വാരി കോരി തരും.

ഒരു യൂട്യൂബ് ഫാമിലിയും വഴക്കിട്ടപ്പോ ഇങ്ങനെ വിഷമിച്ചിട്ടില്ല. ഒരു ഫാമിലിയും വീണ്ടും ഒന്നിച്ചപ്പോ ഇത്ര അധികം സന്ദോഷിച്ചിട്ടുമില്ല. സ്വന്തം ഒരു വീട്ടിലെ പോലെ ഫീൽ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത് സ്വപ്നമോ അതോ സത്യമോ .ഇവരുടെ ഈ ഒത്തു ചേരലിന് വേണ്ടി ഞാൻ ഒത്തിരി കൊതിച്ചിരുന്നു. എന്നെ പോലെ ഇത് കാണാൻ കൊതിച്ചവർ ആരൊക്കെയുണ്ട്. മുറുവും, അമ്പുട്ടനും കൂടി ഉണ്ടെങ്കിൽ ഇതിലും സന്തോഷം ആയേനെ

ഇതിനു വേണ്ടിയാണ് ഇവരുടെ എല്ലാ പ്രേക്ഷകരും കാത്തിരുന്നത് ഇപ്പോഴാണ് എല്ലാവർക്കും സന്തോഷവുമായത് എല്ലാവരും ഒത്തുചേർന്നിരിക്കുമ്പോഴാണ് സന്തോഷം എപ്പോഴും നിലനിൽക്കുക ഇനിയും എപ്പോഴും ഇതുപോലെ സന്തോഷത്തോടെ കഴിയട്ടെ.

മൃദുലേ, നിന്നെ ആര് എന്ത് വേണേലും പറയട്ടെ.. പക്ഷേ നിന്റെ അവസ്ഥ കടന്ന് വന്ന ഒരുപാട് പേർക്ക് അറിയാം നീ നല്ലൊരു പെൺകുട്ടിയാണ്.. നിന്റെ അച്ഛന്റെ ആത്മാവ് എന്നും അതോർത്ത് സന്തോഷിക്കും .

പ്രവീണിന്റെ ഈ സന്തോഷത്തിന് മൃദുല ഒരു തടസ്സമായി നിന്നില്ല എന്നത് തന്നെയാണ് നിന്റെ ക്വാളിറ്റി.. കാരണം പലർക്കും അതിന് സാധിക്കാറില്ല..
എല്ലാവരും സന്തോഷമായിരിക്കൂ... അൻപ് മോനെ മിസ്സ്‌ ചെയ്തു.. അവന്റെ ചിരിയൊക്കെ ഉണ്ടെങ്കിലേ വീഡിയോ പൂർണ്ണമാകൂ. മൃദുലയെ ഒരിക്കലും ഒറ്റപ്പെടുത്തരുത്.. പ്രവീൺ ഉണ്ടെന്ന വിശ്വാസത്തിലാണ് മൃദുലയുടെ അച്ഛൻ അവസാന നാളുകളിൽ മനസ്സറിഞ്ഞു ചിരിച്ചത്..

അതുപോലെ രണ്ട് വീട്ടിലാണെങ്കിലും എല്ലാവരുമായി പരസ്പരം സ്നേഹം നിലനിർത്തി പോരുക.. നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ... അൻപ് മോനെ കാണിക്കാമായിരുന്നു.. കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടമാണ്.

ഇതാണ് പ്രവീൺ അന്ന് മൃദുലയുടെ കൂടെ നിൽക്കണ്ട സിറ്റുവേഷനിൽ കൂടെ നിന്നു. അവന്റെ ഉയർച്ചയിൽ വീട്ടുകാരെ കൂടെ നിർത്തുന്നു. നമുക്ക് നമ്മുടെ വീട്ടുകാരോട് എന്തും പെട്ടെന്ന് ക്ഷമിക്കാനും പൊറുക്കാനും മറക്കാനും സാധിക്കും, പക്ഷെ വേറെ ഒരു വീട്ടിൽ നിന്ന് ഒത്തിരി പ്രതീക്ഷയോടെ വന്ന കുട്ടിക്ക് അതും ഗർഭിണി ആയിരിക്കുമ്പോൾ കിട്ടിയ നെഗറ്റീവ് സങ്കടം ഒന്നും പെട്ടെന്ന് മറക്കാൻ സാധിക്കില്ല.

ഒരു കുഞ്ഞ് പിണക്കം ഉണ്ടാകുമ്പോൾ ഭർത്താവിനെയും കൊണ്ട് പോയിട്ട് പിന്നെ തിരിച്ചു വിടാതെ പിടിച്ചു വയ്ക്കുന്ന പെണ്ണുങ്ങൾ ഉണ്ട്, പക്ഷെ നല്ല ഒരു അച്ഛനും അമ്മയും വളർത്തിയ മോളുടെ ക്വാളിറ്റി മൃദു കാണിച്ചു. മൃദുല എന്ന് ഒക്കെ ആകുന്നു അന്നേരം പോവുകയോ ഒരുമിക്കുകയോ ചെയ്താൽ മതി, എന്നിങ്ങനെ പോകുന്നു കമന്റുകൾ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+