സംഗീത് കുമാറിനും കുടുംബത്തിനും യുട്യൂബ് വരുമാനം കോടികൾ?; തുറന്നുപറഞ്ഞ് കുടുംബം
കൊച്ചി: കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സംഗീത് കുമാറിനേയും സംഗീതിന്റെ യുട്യൂബ് ചാനലിനേയും കുടുംബത്തേയും കുറിച്ച് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കുടുംബത്തിലെ കൊച്ചു കൊച്ച് കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഈ കുടുംബത്തിന്റെ വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലായത്. ആദ്യം ഡബ്സ്മാഷിൽ തുടങ്ങി പിന്നീട് ടിക്കോടോക്കിലേക്ക് മാറി അവിടെ നിന്ന് യുട്യൂബിലെത്തിയ ഈ കുടുംബത്തിന് ഇപ്പോൾ 10 മില്ല്യൺ സബ്സക്രൈബേഴ്സ് ഉണ്ട്. ഇപ്പോഴിതാ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വീട്ടിലെ വിശേഷങ്ങളെ കുറിച്ചുമെല്ലാം പങ്കുവെയ്ക്കുകയാണ് ഈ വൈറൽ കുടുംബം.
സംഗീത്, ഭാര്യ രേഷ്മ, മകൻ അൻവിത്, സംഗീതിന്റെ സഹോദരൻ, ഭാര്യ രേഷ്മ എന്നിവരെല്ലാം ചേർന്നാണ് വീഡിയോയിൽ പ്രത്യേക്ഷപ്പെടാറുള്ളത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് സംഗീത്. നാട്ടിൽ അവധിക്കെത്തിയപ്പോൾ അനിയൻ സായൂജിനൊപ്പം ചെയ്ത ഡബ്സ്മാഷുകളായിരുന്നു ഹിറ്റായത്.അതിനിടയിലാണ് ടിക് ടോക് വന്നത്.ടിക് ടോക്കിലൂടെയായിരുന്നു ഞങ്ങൾ കൂടുതലായി ആളുകളിലേക്ക് എത്തിയതെന്ന് സംഗീതും കുടുംബവും പറയുന്നു.. ടിക് ടോക് പൂട്ടും മുൻപ് വരെ ഞാനും ഭാര്യയും ആണ് വീഡിയോ ചെയ്തത്. പിന്നെ ടിക് ടോക് പൂട്ടിയപ്പോൾ മെല്ലെ ഇൻസ്റ്റഗ്രാമിലേക്കും യുട്യൂബിലേക്കും മാറി. പ്രമോഷൻസൊക്കെ ചെയ്യാറുണ്ട്. നമ്മുക്ക് ഒകെയാണെന്ന് തോന്നുന്നതാണ് ഇടുന്നത്. പലപ്പോഴും വീഡിയോ ചെയ്യാൻ സമയം ലഭിക്കാറില്ല. അതുകൊണ്ടാണ് കൂടുതൽ പ്രമോഷൻ വീഡിയോ ചെയ്യാത്തത് സംഗീത് പറഞ്ഞു.

10 മില്ല്യൺ സബ്സ്കൈബ്രേഴ്സ് ഉള്ളതിനാൽ കോടിക്കണക്കിന് രൂപ ഇവർക്ക് വരുമാനമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇതിനോട് സംഗീതിന്റെ മറുപടി ഇങ്ങനെ- കോടിക്കണക്കിനൊന്നും വരുമാനമില്ല. യുട്യൂബിൽ നിന്ന് എന്തായാലും വരുമാനം കിട്ടും. ഒരുമാസം ഇത്ര വരുമാനം കിട്ടും എന്ന് നമ്മളെ കൊണ്ടെന്നല്ല ഒരാളെ കൊണ്ടും പറയാനാകില്ല. സ്ഥിരതയുള്ള സംഭവമൊന്നുമല്ല. വീഡിയോ ഇടുന്നതിന് അനുസരിച്ച് പൈസ കിട്ടും. ഞാൻ യുട്യൂബ് തുടങ്ങിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. അതിന് മുൻപ് ഞാൻ കല്യാണം കഴിച്ചിട്ടുണ്ട്, ജീവിക്കുന്നുണ്ട്. ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പൈസ കിട്ടുന്നതല്ല വലിയ മാറ്റം. മറിച്ച് ആളുകളൊക്കെ തിരിച്ചറിയുന്നുണ്ട് എന്നതാണ്. യുട്യൂബ് വരുമാനം കൊണ്ട് കാമറ പോലുള്ള സാധനമാണ് വാങ്ങിയത്. മകന് കളിക്കാനുള്ള സാധനങ്ങളും. അല്ലാതെയുള്ളൊന്നും വാങ്ങിയിട്ടില്ല',സംഗീത് പറഞ്ഞു.
സഹോദരൻ സായൂജിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. ഭാര്യയെ രേഷ്മയുമായി പ്രണയമായിരുന്നില്ലെന്നും ഇഷ്ടം തോന്നിയപ്പോൾ വീട്ടുകാരോട് പോയി പെണ്ണ് ചോദിക്കുകയായിരുന്നുവെന്നും സായൂജ് പറഞ്ഞു. 'രേഷ്മയെ കണ്ട് ഇഷ്ടപ്പെട്ടു. അങ്ങനെ വീട്ടിൽ പോയി വിവാഹം ആലോചിച്ച്. ചേട്ടൻ സംഗീത് തന്നെയാണ് പൂർണ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നത്. ആദ്യമേ തന്നെ അവൾ പറഞ്ഞിരുന്നു യുട്യൂബ് വീഡിയോയിലേക്കൊന്നും എന്നെ പ്രതീക്ഷിക്കരുതെന്ന്', സായൂജ് വ്യക്തമാക്കി.












Click it and Unblock the Notifications