രേഷൂ, ഇത്തവണയും എനിക്ക് വരാൻ പറ്റിയില്ല; സംഗീതിന്റെ ബർത്ത് ഡേ ഗിഫ്റ്റ് കണ്ടപ്പോൾ രേഷ്മ കരഞ്ഞു..
ഏറെ ആരാധകരുള്ള യൂട്യൂബറാണ് സംഗീത് കുമാറും അദ്ദേഹത്തിന്റെ കുടുംബവും. സംഗീത് കുമാറും ഭാര്യ രേഷ്മയും മകനും, സംഗീതിന്റെ അനിയൻ സായൂജും ഭാര്യ രേഷ്മയും അമ്മയും ഒക്കെ ഉൾപ്പെടുന്ന ഫാമിലി വ്‌ലോഗുകളാണ് ഇവർ പങ്കുവെയ്ക്കാറുള്ളത്.
അടുത്തിടെയാണ് സംഗീതിനും രേഷ്മയ്ക്കും രണ്ടാമതും കുഞ്ഞ് പിറന്നത്. ഇപ്പോൾ മറ്റൊരു ആഘോഷം കൂടി വന്നിരിക്കുകയാണ്, സംഗീതിന്റെ ഭാര്യ രേഷ്മയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന് സംഗീത് നാട്ടിലില്ല. സായൂജും ഭാര്യയുമാണ് പിറന്നാളിന്റെ ഒരിക്കങ്ങൾ നടത്തിയത്.

എങ്കിലും രേഷ്മയ്ക്ക് സംഗീത് ഒരു ഗിഫ്റ്റ് തയ്യാറാക്കിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. 12 മണിക്ക് തന്നെ കേക്ക് മുറിക്കുകയും സംഗീത് വീഡിയോ കോൾ ചെയ്യുകയും ചെയ്യുന്നുണ്ട്.
ഹായ് രേഷു, ഹാപ്പി ബർത്ത് ഡേ. ചെറിയ പനിയായി പോയി. ഇത്തവണത്തെ ബർത്ത് ഡേയ്ക്കും എനിക്ക് നാട്ടിലേക്ക് വരാൻ പറ്റിയില്ല. നമുക്ക് അത് ശീലമാണല്ലോ. ഈ ബർത്ത് ഡേയ്ക്ക് നിനക്കൊരു സർപ്രൈസ് ഉണ്ട്. നിനക്ക് ഒരുപാട് സന്തോഷം തരുന്ന ഗിഫ്റ്റ് തന്നെയായിരിക്കും അത്, എന്നാണ് ആശംസ അറിയിച്ചുള്ള വീഡിയോയിൽ സംഗീത് പറയുന്നത്.
ഈ ആഘോഷത്തിനൊക്കെ ശേഷം രാവിലെയാണ് സംഗീതിന്റെ സമ്മാനം നൽകുന്നത്. രേഷ്മയുടെ അമ്മ വളരെ മുൻപ് തന്നെ മരിച്ചുപോയതാണെന്നും രേഷ്മയ്ക്ക് അമ്മയോട് വളരെ അടുപ്പമായിരുന്നുവെന്നും സായൂജ് പറയുന്നു.
രണ്ടാമത്തെ കുഞ്ഞിനെ അമ്മ കയ്യിൽ എടുത്തുനിൽക്കുന്ന തരത്തിൽ വരച്ച ഒരു കുടുംബ ഫോട്ടോയാണ് സംഗീത് രേഷ്മയ്ക്ക് സമ്മാനമായി നൽകിയത്. ചിത്രം കണ്ടതും രേഷ്മ സങ്കടം കൊണ്ട് കരയുന്നത് സായൂജിന്റെ ഭാര്യ രേഷ്മയെ ചേർത്ത് പിടിച്ച് സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി കമന്റുകലാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
രേഷു കരഞ്ഞപ്പോ അറിയാതെ കരഞ്ഞുപോയി. എന്തായാലും ഇത്രയും സ്നേഹം നിറഞ്ഞ ആളുകളുടെ ഇടയിൽ ജീവിക്കുവാൻ കഴിയുക എന്നത് പുണ്യം ആണ് രേഷു, രേശുവിന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി... സാരമില്ല രേഷു പക്ഷെ ഇപ്പോൾ നിങ്ങൾ രണ്ടു മരുമകളെയും സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും കിട്ടിയില്ലേ... നിങ്ങൾ മുമ്പ് ചെയ്ത ഏതോ നല്ല പ്രവർത്തിയുടെ ഫലം ആണ്... രേഷ്മക്കു ഒരായിരം ജന്മദിനാശംസകൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications