Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുംവിധം കമന്റ്‌ ഇടാതിരിക്കുക,പ്രത്യേകിച്ച് കുഞ്ഞുങ്ങളെ പറ്റി'; വീണ വിവേക്

ഏറെ ആരാധകരുള്ള യൂട്യൂബേഴ്സാണ് വീണയും വിവേകും. ഇവരുടെ വീഡിയോകൾക്കും ധാരാളം വ്യൂസും ലഭിക്കാറുണ്ട്. ഇരുവർക്കും ഒരു മകനമുണ്ട്. മകന്റെ വിശേഷങ്ങളൊക്കെ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. മകന്റെ സംസാരവുമായി ബന്ധപ്പെട്ട് ഒരുപാട് വേദനിപ്പിക്കുന്ന കമന്റുകൾ വിവേകും വീണയും കേട്ടിട്ടുണ്ട്. കുഞ്ഞ് രണ്ടര വയസ്സിൽ സംസാരിക്കുന്ന വീഡിയോസിന് താഴെ പോലും കുറെ ആളുകൾ കുഞ്ഞിന് എന്തോ പ്രശ്നം ഉണ്ടെന്ന രീതിയിൽ കമന്റ് ഇട്ടിരുന്നുവെന്ന് വീണയും വിവേകും പറയുന്നു.

ഒരു കുഞ്ഞു സംസാരിച്ചു തുടങ്ങിയ എക്സൈറ്റമെന്റ് കൂടിയിരിക്കുന്ന മാതാപിതാക്കൾ കേൾക്കുന്നത് ഇങ്ങനെ കുറേ കമന്റ്സ്. അത് അവർക്ക് എന്ത് മാനസിക വിഷമം ഉണ്ടാക്കും എന്ന് ഈ കമന്റ്‌ ഇടുന്നവർ ചിന്തിച്ചിട്ടുണ്ടാകില്ല . മക്കളുടെ ഓരോ കാര്യത്തിലും മാതാപിതാക്കൾക്കുള്ള ശ്രദ്ധ വേറെ ആർക്കും ഉണ്ടാവില്ല. കുഞ്ഞുങ്ങൾ ഓരോന്നും പഠിച്ചു പഠിച്ചു അല്ലേ വളരുന്നതെന്നും വിവേകും വീണയും കുറിക്കുന്നു.

veena

വിവേകും വീണയും പങ്കുവെച്ച കുറിപ്പ്:

അന്ന് എന്റെ കൊച്ചിന് രണ്ടര വയസുള്ളപ്പോൾ അവൻ സംസാരിക്കുന്ന വീഡിയോസ് ഇട്ടാൽ അതിനടിയിൽ കുറേ ആളുകൾ (പബ്ലിക് പ്ലാറ്റ്ഫോം ആയതുകൊണ്ട് പച്ച അവരാതം വിളിക്കുന്നില്ല. അങ്ങനെ അല്ലെങ്കിൽഅതുക്കും മേലെ പറയാനാണ് ഒരച്ഛൻ /അമ്മ എന്നാ നിലയ്ക്ക് തോന്നുന്നത് ) വന്ന് കമന്റ്‌ ഇടും. കുഞ്ഞിന് എന്തോ പ്രശ്നം ഉണ്ട്, കുഞ്ഞിന്റെ നാക്കിൽ കെട്ട് , കുഞ്ഞിന് സ്പീച്ച് തെറാപ്പി വേണം തുടങ്ങി പല രീതിയിലുള്ള കമെന്റുകൾ വന്നിട്ടുണ്ട്.

ഒരു കുഞ്ഞു സംസാരിച്ചു തുടങ്ങിയ എക്സൈറ്റമെന്റ് കൂടിയിരിക്കുന്ന മാതാപിതാക്കൾ കേൾക്കുന്നത് ഇങ്ങനെ കുറേ കമന്റ്സ്. അത് അവർക്ക് എന്ത് മാനസിക വിഷമം ഉണ്ടാക്കും എന്ന് ഈ കമന്റ്‌ ഇടുന്നവർ ചിന്തിച്ചിട്ടുണ്ടാകില്ല . മക്കളുടെ ഓരോ കാര്യത്തിലും മാതാപിതാക്കൾക്കുള്ള ശ്രദ്ധ വേറെ ആർക്കും ഉണ്ടാവില്ല. കുഞ്ഞുങ്ങൾ ഓരോന്നും പഠിച്ചു പഠിച്ചു അല്ലേ വളരുന്നത്.

രണ്ടര വയസുള്ള കുഞ്ഞ് 4 വയസ് ആയപ്പോഴേക്കും( ഒന്നര വർഷം കൊണ്ട് ) തനിയെ ഇങ്ങനെ സംസാരിക്കും എന്ന അച്ഛന്റെയും അമ്മയുടെയും ആത്മവിശ്വാസമാണ് ഈ വീഡിയോ. ഇനിയെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കും വിധം കമന്റ്‌ ഇടാതിരിക്കുക.

പ്രേത്യേകിച്ചു കുഞ്ഞുങ്ങളെ പറ്റി. ഞങ്ങളെ പറ്റി പറഞ്ഞാൽ ഞങ്ങൾക്ക് പണ്ടേ പുല്ലാണ്. Note. ഇതിൽ ഇനി ചിലപ്പോ കമന്റ്‌ വന്നേക്കാം 1. അത് സ്നേഹം കൊണ്ടല്ലേ. സ്നേഹം കൊണ്ട് നമ്മൾ പറയുന്ന പല കാര്യങ്ങളും കേൾക്കുന്നവർക്ക് അത്ര സുഖകരമായിരിക്കില്ല. 2. ⁠പബ്ലിക് ഫ്ലാറ്റ്ഫോമിൽ ഇങ്ങനെ വീഡിയോസ് ഇടുമ്പോ ഇങ്ങനെ പലതും കേൾക്കേണ്ടി വരുമെന്ന്. അങ്ങനെ പറയുന്നവരെ കൂടിയാണ് ആദ്യം അഭിസംബോധന ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+