റേഞ്ച് പിടിക്കാന്‍ ഏക്സൈസ് കമ്മീഷ്ണര്‍!!! ദിവസം ഒരു കേസെങ്കിലുമില്ലെങ്കില് പിടിവീഴും...
കോഴിക്കോട്: റേഞ്ച് പിടിക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങും. സംശയിക്കണ്ട, ദിവസം ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത ഐക്സൈസ് റേഞ്ചുകള്‍ പിടിക്കാനാണ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് നേരിട്ടെത്തുന്നത്. കോഴിക്കോട് പരിധിയില്‍ ഇത്തരം റേഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്താനൊരുങ്ങുകയാണ് സിങ്.
എക്സൈസ് വകുപ്പിനെ അഴിമതി വിരുദ്ധമാക്കാന്‍ എക്സൈസ് കമ്മീഷ്ണറായി ചാര്‍ജ്ജെടുത്ത അന്ന് മുതല്‍ പരിശ്രമം തുടങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സിങ്കം. മദ്യശാലകള്‍ ലൈസന്‍സ് ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ റേഞ്ച് പരിധിയിലെ ഉ്ദ്യോഗസ്ഥര്‍ക്ക് പണിയാകും. സ്ഥലംമാറ്റമുള്‍പ്പെടെ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.

എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും മിക്കയിടങ്ങളിലും അതുണ്ടായില്ല. എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യലോബികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപണമുപയര്ന്നു. ഇതോടെയാണ് മിന്നല്‍ പരിശോധനയും കടുത്ത നടപടികളുമായി സിങ് നേരിട്ട് രംഗത്തുവന്നിരിക്കുന്നത്. എക്സൈസ് ഐബിയിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രധാന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഋഷിരാജ് സിങ് നേരിട്ട് നിരീക്ഷിക്കും. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട രീതിയിലാണെന്നാണ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊട്ടാകെ ദിവസം ഒന്നോ രണ്ടോ കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വര്‍ഷം ശക്തമായ പരിശോധന നടത്തണം. അതുകൊണ്ട് പരിശോധന കര്‍ശനമാക്കി ഓരോ റേഞ്ചിലും ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സിങ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദ്ദേശം. ബാറുകള്‍ പൂട്ടിയതോടെ ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലും കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ചെക്പോസ്റ്റുകളില്‍ നടക്കുന്ന പരിശോധനകള്‍ പ്രഹസനമാണെന്നാണ് സിങ് പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമരവിള ചെക്പോസ്റ്റില്‍ നിന്ന് ഒരു തുള്ളി ചാരായം പോലും പിടിച്ചെടുത്തിട്ടില്ല. എന്നാല്‍ അമരവിള വഴി ടാങ്കറുകള്‍ ചാരായം കടത്തുന്നത് നിരവധി തവണ വാര്‍ത്തയായതാണ്. എന്നിട്ട് പോലും ഒരു തുള്ളി ചാരായം പിടിച്ചെടുക്കാനായില്ലെന്നത് മദ്യലോബിയും എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ടിന്റെ തെളിവാണ്. ഇത്തരം ഉദ്യോഗസ്ഥരെ പൂട്ടുമെന്ന് തന്നെയാണ് ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്‍കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications