കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വോട്ട് തേടി ബാലചന്ദ്രമേനോന്റെ ചിത്രം പ്രചരിക്കുന്നു; വിശദീകരണവുമായി നടന്‍, സോറി...

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന വേളയില്‍ പലവിധ വ്യാജനും ഇക്കൂട്ടത്തില്‍ ഇടംപിടിക്കുന്നുണ്ട്. സത്യം പ്രചരിക്കുന്നതിനേക്കാള്‍ അതിവേഗമാണ് വ്യാജന്‍ ഉലകം ചുറ്റുന്നത്. സോഷ്യല്‍ മീഡിയയയില്‍ ഓരോ പാര്‍ട്ടി അനുഭാവികളും അവരുടെ താല്‍പ്പര്യത്തിനും നേട്ടത്തിനും വേണ്ടി വ്യാജന്‍ പടച്ചുവിടുകയാണ് എന്ന ആക്ഷേപവുമുണ്ട്. സെലിബ്രിറ്റികളെ വച്ച് നേട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നു.

അതിലൊന്നാണ് നടന്‍ ബാലചന്ദ്ര മേനോന്റെ പേരില്‍ ബിജെപിക്ക് വോട്ട് ചോദിച്ചുള്ള പ്രചാരണം. രാഷ്ട്രീയ മാന്യതയില്ലാത്ത ഈ നീക്കത്തിനെതിരെ നടന്‍ രംഗത്തുവന്നു. ഒപ്പം തന്റെ നിലവിലെ രാഷ്ട്രീയ നിലപാടും ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നു...

നടന്റെ പേരില്‍ സന്ദേശം ഇങ്ങനെ

നടന്റെ പേരില്‍ സന്ദേശം ഇങ്ങനെ

കേരളത്തിലെ പ്രബല രാഷ്ട്രീയ ശക്തികളാണ് എല്‍ഡിഫ്, യുഡിഎഫ് മുന്നണികള്‍. ഇവ രണ്ടിനേയും മാറി മാറി പരീക്ഷിച്ചു. എന്തെങ്കിലും പ്രശ്‌നം പരിഹരിച്ചോ. മോദിഡി നയിക്കുന്ന ബിജെപി സാരഥികള്‍ക്ക് നിങ്ങളുടെ ഏത് വിഷയവും പരിഹരിക്കാനാകും- എന്നാണ് ബാലചന്ദ്രമോനോന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം.

നടന്റെയും മോദിയുടെയും ചിത്രങ്ങള്‍

നടന്റെയും മോദിയുടെയും ചിത്രങ്ങള്‍

ബാലചന്ദ്ര മോനോന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രവും കുറിപ്പുമാണ് പ്രചരിക്കുന്നത്. കേരളത്തില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബിജെപി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് താരങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങളും വ്യാപിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടന്‍ പ്രതികരിച്ചത്.

സരസമായ മറുപടി

സരസമായ മറുപടി

പഴയ സിനിമാ ഡയലോഗ് വച്ചാണ് ബാലചന്ദ്ര മേനോന്‍ ഇതിനോട് പ്രതികരിച്ചത്. സോറി എന്റെ ഗര്‍ഭം ഇങ്ങനയല്ല. അത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കുക എന്നാണ് ബാലചന്ദ്ര മേനോന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു

ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു

'കണ്‍ഗ്രാജുലേഷന്‍സ് !'

'നല്ല തീരുമാനം...'
'അല്‍പ്പം കൂടി നേരത്തേയാവാമായിരുന്നു ...'
'നിങ്ങളെപ്പോലുള്ളവര്‍ പൊതുരംഗത്ത് വരണം ..
.'അതിനിടയില്‍ ഒരു വിമതശബ്ദം :
'വേണോ ആശാനേ ?'
'നമുക്ക് സിനിമയൊക്കെ പോരെ ?'
ഫോണില്‍കൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരില്‍ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ...
ഒന്നല്ല...പല ഡിസൈനുകള്‍ ...

മൗനം പാലിക്കാന്‍ തയ്യാറല്ല

മൗനം പാലിക്കാന്‍ തയ്യാറല്ല

ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആള്‍ക്കാര്‍ വായിക്കുമ്പോള്‍ 'ഇപ്പോള്‍ ഇങ്ങനൊക്കെ പലതും നടക്കും' എന്ന മട്ടില്‍ ഞാന്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാല്‍ 'രാഷ്ട്രീയമായി' നേരിടാനും 'നിയമപരമായി' യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാല്‍ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാന്‍ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിന്റെ സംവിധായകനായ രാജസേനനും നന്ദി ...എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവര്‍ക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോള്‍?..,ആവോ !)

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന് ചോദിച്ചാല്‍...

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന് ചോദിച്ചാല്‍...

പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :

'നിങ്ങള്‍ നയം വ്യക്തമാക്കണം...രാഷ്ട്രീയത്തിലേക്കുണ്ടോ?'
ഉത്തരം :
രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥിരതയില്ല.. ഇതെല്ലാം 'കൂട്ടിവായിക്കുമ്പോള്‍' ഞാന്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന്....
എന്റെ രാഷ്ട്രീയമായ തീരുമാനം ...

ഇങ്ങനെയാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ് അവസാനിക്കുന്നത്.

ദേശീയ നേതാക്കളെ ഇറക്കി ബിജെപി; അമിത് ഷാ ഹൈദരാബാദില്‍, ക്ഷേത്ര ദര്‍ശനത്തിന് മറുപടിദേശീയ നേതാക്കളെ ഇറക്കി ബിജെപി; അമിത് ഷാ ഹൈദരാബാദില്‍, ക്ഷേത്ര ദര്‍ശനത്തിന് മറുപടി

Fact Check

വാദം

നടന്‍ ബാലചന്ദ്ര മേനോന്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.

നിജസ്ഥിതി

പ്രചാരണം വ്യാജമാണ്. ഇക്കാര്യം വ്യക്തമാക്കി ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Actor Balachandra Menon says that I am not seek Vote For BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X