കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശമായി പെരുമാറി; ഖുശ്ബു ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു എന്ന് വ്യാജ പ്രചാരണം, വീഡിയോ...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ താര മുഖങ്ങളിലൊന്നായിരുന്നു അടുത്ത കാലം വരെ നടി ഖുശ്ബു. കഴിഞ്ഞാഴ്ച അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഖുശ്ബുവുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

അതിലൊന്നാണ് ഖുശ്ബു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാളെ മുഖത്തടിക്കുന്ന വീഡിയോ. മോശമായി പെരുമാറിയ ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന ഖുശ്ബു എന്ന വാക്കുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.. ഇത് വ്യാജമാണ്. എന്താണ് യാഥാര്‍ഥ്യമെന്ന് നോക്കാം...

ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശം

ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശം

ഖുശ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു ഇത്. നാല് വര്‍ഷത്തിന് ശേഷം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് വക്താവായി. ഇവര്‍ ബിജെപിയുമായി അടുക്കുന്നു എന്ന് കഴിഞ്ഞ ജൂലൈയില്‍ സൂചന വന്നിരുന്നു. പക്ഷേ ഖുശ്ബു ആ വാര്‍ത്തകള്‍ തള്ളുകയാണ് അന്ന് ചെയ്തത്.

ബിജെപിയില്‍ ചേര്‍ന്നത് ഇങ്ങനെ

ബിജെപിയില്‍ ചേര്‍ന്നത് ഇങ്ങനെ

ഈ മാസം 11ന് രാത്രി ചെന്നൈയില്‍ നിന്ന് ഖുശ്ബു ദില്ലിയിലേക്ക് വിമാനത്തില്‍ പുറപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. അധികം വൈകാതെ ബിജെപി ഓഫീസിലെത്തി അംഗത്വമെടുത്തു. നരേന്ദ്ര മോദിയെ പോലുള്ള ഒരാളെയാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് ഖുശ്ബു പറഞ്ഞു.

ജനസമ്മതിയില്ലാത്തവര്‍

ജനസമ്മതിയില്ലാത്തവര്‍

കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി യോജിപ്പിലായിരുന്നില്ല ഖുശ്ബു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിലും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. ജനസമ്മതിയില്ലാത്ത ചിലരാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഖുശ്ബു സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

പ്രചാരണം പലത്

പ്രചാരണം പലത്

ഖുശ്ബു ബിജെപി അംഗത്വമെടുത്തതോടെ പലവിധ പ്രചാരണങ്ങളുണ്ടായി. അവര്‍ക്ക്് വന്‍ ഓഫറുകള്‍ ബിജെപി നല്‍കി എന്നായിരുന്നു പ്രചാരണം. അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാം. രാജ്യസഭാ സീറ്റ് നല്‍കാം., സര്‍ക്കാര്‍ ബോര്‍ഡുകളില്‍ അധ്യക്ഷ പദവി നല്‍കാം എന്നീ വാഗ്ദാനങ്ങളാണ് ലഭിച്ചത് എന്നാണ് വാര്‍ത്തകള്‍ വന്നത്.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തോടെ ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങി. അതിലൊന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ഒരാളെ മുഖത്തടിക്കുന്ന വീഡിയോ. ബിജെപി പ്രവര്‍ത്തകന്‍ ഖുശ്ബുവിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നും ഖുശ്ബു അയാളെ മുഖത്തടിച്ചുവെന്നുമാണ് പ്രചാരണം. ബിജെപിക്കാര്‍ പണി തുടങ്ങി എന്നും പ്രചരിക്കുന്ന കുറിപ്പിലുണ്ട്.

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണ്. പക്ഷേ, അത് പഴയതാണ്. ഖുശ്ബു ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷമുള്ളതല്ല. 2019ല്‍ ബെംഗളൂരുവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയുള്ളതാണ്. കോണ്‍ഗ്രസ്-ജെഡിഎസ് പ്രചാരണ റാലിക്കെത്തിയപ്പോള്‍ മോശമായി പെരുമാറിയ വ്യക്തിയെ ഖുശ്ബു മര്‍ദ്ദിച്ചത് അന്ന് തന്നെ വാര്‍ത്തയായിരുന്നു.

ഏത് പാര്‍ട്ടിക്കാരന്‍

ഏത് പാര്‍ട്ടിക്കാരന്‍

ആ സംഭവത്തിലെ യുവാവ് ബിജെപി പ്രവര്‍ത്തകനാണ് എന്ന് ഇതുവരെ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. 2019 ഏപ്രില്‍ 12നുണ്ടായ സംഭവം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിലൊന്നും ബിജെപി പ്രവര്‍ത്തകനാണ് എന്ന് പറയുന്നില്ല. മാത്രമല്ല, മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയാണ് മോശമായി പെരുമാറിയത് എന്നും പറയുന്നില്ല.

അയാളെ പിടികൂടി

അയാളെ പിടികൂടി

ഖുശ്ബുവിനോട് മോശമായി പെരുമാറിയ വ്യക്തിയെ അപ്പോള്‍ തന്നെ പിടികൂടിയിരുന്നു. ഇയാളെ താക്കീത് ചെയ്തു വിടുകയാണ് ചെയ്തത്. കേസെടുത്തിട്ടുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ വീഡിയോ വച്ചാണ് ബിജെപിയില്‍ ചേര്‍ന്ന ശേഷം ഖുശ്ബുവിനുണ്ടായ അനുഭവം എന്ന് വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നത്.

അല്‍പ്പം രാഷ്ട്രീയം

അല്‍പ്പം രാഷ്ട്രീയം

ഖുശ്ബുവിന്റെ പ്രവേശനം ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഉണര്‍വുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായി സഖ്യം ചേരാനാണ് ബിജെപിയുടെ ശ്രമം. ശിക്ഷാ കാലാവധി കഴിഞ്ഞെത്തുന്ന ശശികലയെ കൂടെ നിര്‍ത്താനും ബിജെപി ആലോചിക്കുന്നു. ഈ വേളയിലാണ് ഖുശ്ബു പാര്‍ട്ടിയിലെത്തുന്നത്.

ആരാണ് ഖുശ്ബു

ആരാണ് ഖുശ്ബു

ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയരംഗത്തെത്തിയത്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശസ്തയായി. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചു. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രവുമുണ്ട്.

 പഴയ ഖുശ്ബു ഇങ്ങനെ

പഴയ ഖുശ്ബു ഇങ്ങനെ

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബിജെപിയില്‍ ചേരാന്‍ നീക്കം തുടങ്ങിയിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും അവര്‍ ഉന്നയിച്ചു. കോണ്‍ഗ്രസിലുള്ളവര്‍ക്ക് വളരാനുള്ള അവസരങ്ങളില്ലെന്നാണ് ഖുശ്ബുവിന്റെ നിലപാട്. നേരത്തെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ഖുശ്ബു.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...

Fact Check

വാദം

റാലിക്കിടെ മോശമായി പെരുമാറിയ ബിജെപി പ്രവര്‍ത്തകനെ ഖുശ്ബു മുഖത്തടിച്ചു

നിജസ്ഥിതി

പ്രചാരണം വ്യാജം. വീഡിയോ പഴയത്. 2019 ഏപ്രിലില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ സംഭവം വ്യാജമായി പ്രചരിക്കുന്നു

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Actress Khushbu Sundar did not slap a BJP worker during a recent rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X