കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 മാസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യണം, പ്രചാരണത്തിലെ സത്യമെന്ത്!!

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ, ഒടിടി-ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഒരു പ്രചാരണം ഉണ്ടായിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഐഡിയില്‍ വെരിഫൈ ചെയ്യണമെന്നായിരുന്നു ഒരു ട്വീറ്റ്. ഇത് വൈറലാവുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ എല്ലാ അക്കൗണ്ടുകളും വെരിഫൈ ചെയ്യണമെന്നായിരുന്നു ഈ ട്വീറ്റില്‍ പറഞ്ഞത്.

1

എല്ലാ അക്കൗണ്ടുകളും സര്‍ക്കാര്‍ ഐഡിയില്‍ മൊബൈല്‍ ഫോണ്‍ വഴി മൂന്ന് മാസത്തിനുള്ളില്‍ വെരിഫൈ ചെയ്യണം. സ്വാഗതം ചെയ്യേണ്ട നടപടിയാണ്. ഇന്റര്‍നെറ്റ് കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്തപ്പെട്ടതുമായി മാറി. സര്‍ക്കാര്‍ പുതിയ സോഷ്യല്‍ മീഡിയ നയം കൊണ്ടുവന്നിരിക്കുന്നു. എന്ന് ഹൈക്കോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഉംറാവു ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ്. സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നിട്ടില്ല. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത് ഇങ്ങനെ പറയുന്നത്. ഒരു പൗരനും സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെങ്കില്‍ ഇത്തരമൊരു കാര്യം വേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ യൂസര്‍മാരെ വെരിഫൈ ചെയ്യാന്‍ അവര്‍ തന്നെ ഒരു മാര്‍ഗം കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതും വെരിഫൈ ചെയ്യണമെന്ന് സ്വമേധയാ വരുന്നവര്‍ക്ക് മാത്രമാണ് ഇത് ബാധകം. ഇങ്ങനെ വെരിഫൈ ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ ഇതിന്റെ മാര്‍ക്ക് കൃത്യമായി കാണുന്ന തരത്തിലായിരിക്കണമെന്നും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പരാതി ലഭിച്ചാല്‍ ഉടന്‍ അത് പരിഹരിക്കാന്‍ ഒരു ഉദ്യോസ്ഥനെയും പ്രത്യേകമായി നിയമിക്കണമെന്ന് നിയമത്തില്‍ പറയുന്നു.

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

പ്രമാദമായ കേസുകളില്‍ അടക്കം ആവശ്യം വന്നാല്‍ വിവാദമായ ട്വീറ്റുകളുടെ ഉറവിടം ഏതാണെന്ന് കോടതികളില്‍ അടക്കം ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വെളിപ്പെടുത്തണം. ഏതെങ്കിലും യൂസര്‍മാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍, ആ പരാതിക്ക് ആസ്പദമായ ചിത്രങ്ങളോ പ്രത്യേകിച്ച് അത് സ്ത്രീകള്‍ക്ക് നേരെയുള്ളതാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ആ ട്വീറ്റ് നീക്കിയിരിക്കണം. ഇതൊക്കെയാണ് ട്വിറ്ററിനുള്ള നിര്‍ദേശങ്ങള്‍. എന്നാല്‍ വെരിഫൈ ചെയ്യുന്ന കാര്യം ഇതിലൊന്നും പറയുന്നില്ല

നടി ദീപ്തി സതിയുടെ ലേറ്റസ്റ്റ് ഗ്ലാമര്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
രാഷ്ട്രീയക്കളി ഇനി ഫേസ്ബുക്കിൽ നടക്കില്ല | Oneindia Malayalam

Fact Check

വാദം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മൂന്ന് മാസത്തിനുള്ളില്‍ വെരിഫൈ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവെന്ന് പ്രചാരണം

നിജസ്ഥിതി

ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
all social media accouts shoud be verified, this claim is misleading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X