കോവിഡ് രോഗികള്‍ക്ക് സഹായം എത്തിക്കുന്നത് തടയുന്നു; ദില്ലി പൊലീസിനെതിരെ വ്യാജ പ്രചരണം
കോവിഡ് രോഗികൾക്ക് സഹായം സംഘടിപ്പിക്കുന്നതിൽ നിന്ന് ആളുകളെ ദില്ലി പൊലീസ് തടയുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രചാരണവും ശക്തമായത്. ആശുപത്രികളില്‍ ബെഡ്ഡുകളും ഓക്സിജനും കിട്ടാതെ ആളുകള്‍ ബുദ്ധി മുട്ടുമ്പോള്‍ സന്നദ്ധ സേവനവുമായി നിരവധി സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലുടേയും മറ്റും ഇവര്‍ സഹായങ്ങള്‍ സ്വരൂപിച്ച് രോഗികളിലേക്ക് എന്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടയിലാണ് വാട്സാപ്പ് അടക്കമുള്ള സാമുഹ്യമാധ്യമങ്ങളിലൂടേയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പൊലീസ് തടഞ്ഞതായുള്ള വ്യാജ പ്രചരണം ശക്തമായത്.
ഇത്തരത്തില്‍ യാതൊരു നിലപാടും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും. കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ചിലര്‍ മനഃപ്പൂര്‍വം സേനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ അത്തരം പ്രചാരണങ്ങൾക്ക് വിശ്വാസ്യത നൽകുന്നുവെന്ന് തോന്നതായും ദില്ലി പൊലീസ് പറഞ്ഞു.

ഇത്തരം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ശക്തമായതോടെ വലിയ പ്രതിസന്ധിയാണ് ദില്ലി പൊലീസിന് മുന്നിലും ഉള്ളത്. എന്നിരുന്നാലും അവര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നു. ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചില കൊവിഡ് ബാധിതരുടെ മൃതദേഹള്‍ പോലും പൊലീസാണ് സംസ്കരിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
മരുന്നുകൾക്കായുള്ള ദുരിതാശ്വാസ കോളുകള്‍ ഏകോപിപ്പിക്കുന്നത് മുതല്‍ ആശുപത്രികൾക്കും വ്യക്തികൾക്കും കുത്തിവയ്പ്പുകളും ഓക്സിജൻ സിലിണ്ടറുകളും ക്രമീകരിക്കുന്നതുവരെയുള്ള പ്രവര്‍ത്തികളില്‍ വരെ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ രാജ്യതലസ്ഥാനത്തെ ജനങ്ങളെ സഹായിക്കാന്‍ തയ്യാറായി തങ്ങള്‍ രംഗത്തുണ്ടെന്നും ദില്ലി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍
Recommended Video

Fact Check
വാദം
കോവിഡ് രോഗികൾക്ക് സഹായം സംഘടിപ്പിക്കുന്നതിൽ നിന്ന് ആളുകളെ ദില്ലി പൊലീസ് തടയുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം
നിജസ്ഥിതി
തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയെന്ന് ദില്ലി പൊലീസ്












Click it and Unblock the Notifications