Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് 19: കൊറോണ വൈറസ് വായുവിലൂടെ പകരുമോ; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ദില്ലി: കൊവിഡ് മഹാമാരിക്ക് കാരണമായ SARS-CoV-2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്ന് തെളിയിക്കുന്നതിനുള്ള സ്ഥിരവും ശക്തമായതുമായ തെളിവുകള്‍ ലാന്‍സെറ്റ് പുറത്തുവിട്ട പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദഗ്ധരുടെ വിശകലനത്തില്‍, വൈറസിനെ പ്രധാനമായും വായുസഞ്ചാരമായി കണക്കാക്കുന്നതില്‍ പരാജയപ്പെടുന്ന പൊതുജനാരോഗ്യ നടപടികളില്‍ ആളുകളെ സുരക്ഷിതരല്ലെന്നും വൈറസ് പടരാന്‍ അനുവദിക്കുന്നുവെന്നും പറയുന്നു.

covid

നേരത്തെ കൊവിഡ് വായുവിലൂടെ പകരുന്നുവെന്നും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഈ വിഷയത്തെക്കുറിച്ചുള്ള മൊത്തത്തിലുള്ള ശാസ്ത്രസാഹിത്യം അവ്യക്തമാണെന്നായിരുന്നു വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 200 ലധികം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയിരുന്നു, കൊറോണ വൈറസ് വായുവിലൂടെയാണെന്നതിന് തെളിവുകളുണ്ടെന്നും ചെറിയ കണങ്ങള്‍ക്ക് പോലും ആളുകളെ ബാധിക്കുമെന്നും ഈ കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് യുഎസിലെ കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ജോസ്-ലൂയിസ് ജിമെനെസ് പറയുന്നത് ഇങ്ങനെ, കൊവിഡ് വൈറസ് വായുവിലൂടെ പകരുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകള്‍ വളരെ വലുതാണ് കൂടാതെ വലിയ രീതിയിലുള്ള സംക്രമണത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയും മറ്റ് പൊതുജനാരോഗ്യ ഏജന്‍സികളും ശാസ്ത്രീയ തെളിവുകള്‍ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണം ഉള്‍ക്കൊള്ളേണ്ടത് അടിയന്തിരമാണെന്നും ഇതിലൂടെ വായുവിലൂടെ പകരുന്നത് കുറയ്ക്കാനുള്ള നടപടികള്‍ രൂപീകരിക്കാമെന്നും അദ്ദേഹം പറയുന്നു.

യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ വായുവിലൂടെ രോഗം പകരുന്നതിന് പത്ത് തെളിവുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഎസില്‍ പൊട്ടിപ്പുറപ്പെട്ടതുപോലുള്ള സൂപ്പര്‍സ്‌പ്രെഡ് സംഭവങ്ങള്‍ ഗവേഷകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു, ഇതില്‍ ഒരൊറ്റ രോഗിയില്‍ നിന്ന് 53 പേര്‍ക്ക് രോഗം ബാധിച്ചത്. വൈറസ് പകരുന്നതിന്റെ നിരക്ക് പുറത്തേക്കാള്‍ അകത്താണെന്ന് ഗവേഷകര്‍ വിലയിരുത്തിയിരുന്നു.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം, കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന് കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വായുവിലൂടെ വൈറസ് പകരുമന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നു. അടച്ചിട്ട മുറിയില്‍ ഇത്തരത്തിലുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അന്ന് വ്യക്തമാക്കിയത്.

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Fact Check

വാദം

കൊറോണ വൈറസ് വായുവിലൂടെ പകരുമോ

നിജസ്ഥിതി

ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ അവ്യക്തമാണ്

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+