കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4000 രൂപയ്ക്ക് കൊവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാം, വെബ്‌സൈറ്റ് വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം!!

Google Oneindia Malayalam News

ദില്ലി: ആരോഗ്യ മന്ത്രാലയത്തിന്റെ ഒഫീഷ്യല്‍ പതിപ്പിന്റെ തനി പകര്‍പ്പില്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍. ഇത് വ്യാജനാണെന്ന് മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ ഈ ട്രാപ്പില്‍ വീഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ഈ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനായിട്ടാണ് ഈ സൈറ്റിനെ ബ്ലോക്ക് ചെയ്തത്. സാമ്പത്തികമായ തട്ടിപ്പ് കൂടിയാണ് ഈ സൈറ്റിലൂടെ ലക്ഷ്യമിട്ടത്.

1

വ്യാജ പ്രചാരണം നടത്തിയതിന് ഈ സൈറ്റിനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും ദയവായി ജാഗ്രത പാലിക്കുക. ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കുകയെന്നും മന്ത്രാലയം പറഞ്ഞു. https://mohfw.xyz എന്ന വെബ് സൈറ്റാണ് തട്ടിപ്പിന് പിന്നില്‍. കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്താല്‍ നാലായിരം മുതല്‍ ആറായിരം വരെ രൂപയ്ക്ക് വാക്‌സിന്‍ ലഭിക്കുമെന്നും പറയുന്നു. എന്നാല്‍ ഇത്തരമൊരു കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെ പറഞ്ഞിട്ടില്ല. പണം നല്‍കി വാക്‌സിന്‍ നല്‍കുന്ന കാര്യവും പ്രഖ്യാപിച്ചിട്ടില്ല.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

ഇവര്‍ തട്ടിപ്പിനായി ഒരു ലിങ്ക് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി ഒരു ക്ലിക്ക് ചെയ്യാനുമാണ് പറയുന്നത്. പിന്നീടാണ് പണം അടയ്‌ക്കേണ്ട ഓപ്ഷനുള്ളത്. എന്നാല്‍ ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വാക്‌സിനേഷന്‍ നടപടികള്‍ വിവരിച്ചതാണ്. ആരോഗ്യ സേതു ആപ്പിലൂടെയും, കോ-വിന്നിലൂടെയും മാത്രമേ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാനാവൂ. വേറൊരു വെബ് സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ ലഭ്യമാവില്ല. കൊവിഡിനെതിരെ ഇത്തരത്തില്‍ നിരവധി വെബ് സൈറ്റുകള്‍ വ്യാജമായി വന്നിരുന്നു. ഇതെല്ലാം തെറ്റായ വിവരങ്ങള്‍ അടങ്ങിയതായിരുന്നു.

Fact Check

വാദം

നാലായിരം രൂപയ്ക്ക് കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ലഭ്യമാകുമെന്ന് വെബ് സൈറ്റില്‍ വാദം

നിജസ്ഥിതി

ഇതൊരു വ്യാജ വെബ് സൈറ്റാണ്. നിലവില്‍ ഇത് ആരോഗ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തു

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
covid vaccine offering website is fake says ministry of health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X