കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്

Google Oneindia Malayalam News

ദില്ലി; കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയിൽ സമരം ഇരിക്കുന്ന കർഷകർക്ക് പിന്തുണ അർപ്പിച്ച് നിരവധി പ്രമുഖർ തങ്ങൾക്ക് ലഭിച്ച പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ തിരിച്ച് നൽകിയിരുന്നു. എന്നാൽ അക്കൂട്ടത്തിൽ 25,000 സൈനികരും തങ്ങൾക്ക് ലഭിച്ച സൈനിക ബഹുമതിയായ ശൗര്യ ചക്ര തിരിച്ച് നൽകിയെന്ന തരത്തിലുള്ള പ്രചരണവും കൊഴുക്കുകയാണ്. പ്രജാശക്തിയിലാണ് ഇത്തരത്തിലൊരു റിപ്പോർട്ട് വന്നത്.

farmers protest

എന്നാൽ പ്രചരിക്കുന്നത് വെറും വ്യാജ വാർത്തയാണ്. മാത്രമല്ല
1956 നും 2019 നും ഇടയിൽ 2,048 സൈനികരെ മാത്രമാണ് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചത്. അതിനാൽ തന്നെ പത്രത്തിൽ ഉന്നയിക്കുന്ന അവകാശവാദം തെറ്റാണ്.

നേരത്തേ മൂന്ന് ബോക്സിംഗ് ഇതിഹാസങ്ങളായ ഗുർബാക്സ് സിംഗ് സന്ധു, കൗർ സിംഗ്, ജയ്പാൽ സിംഗ് എന്നിവർ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവാർഡുകൾ തിരികെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.പദ്മശ്രീ, അർജ്ജുന അവാർഡ് ജേതാക്കൾ ഉൾപ്പെടെ നിരവധി മുൻ കായികതാരങ്ങൾ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിക്കുകയും ദില്ലിയിലേക്കുള്ള യാത്രയിൽ കർഷകർക്കെതിരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അവാർഡുകൾ തിരികെ നൽകുമെന്നും അറിയിച്ചിരുന്നു.

പത്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവായ റെസ്ലിംഗ് താരം കര്‍താര്‍ സിംഗ്, അര്‍ജുന അവാര്‍ഡ് ജേതാവും ബാസ്‌കറ്റ്‌ബോള്‍ താരവുമായ സഞ്ജന്‍ സിംഗ് ചീമ, അര്‍ജുന അവാര്‍ഡ് ജേതാവും ഹോക്കി താരവുമായ രാജ്ബീര്‍ കൗര്‍ എന്നിവരാണ് ‌‌‌കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം കേന്ദ്രസർക്കാരിൻറെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം 20ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.നിരവധി തവണ കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തിയെങ്കിലും നിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും ആവർത്തിക്കുന്നു.പ്രതിഷേധങ്ങളെ മറ്റ് മാർഗങ്ങളിലൂടെ നേരിടാനാണ് ഇപ്പോൾ ബിജെപി തിരുമാനം.

കർഷകരെ പ്രതിപക്ഷ പാർട്ടികൾ തെറ്റിധരിപ്പിക്കുന്നു; കർഷക പ്രതിഷേധത്തിനെതിരെ വീണ്ടും മോദികർഷകരെ പ്രതിപക്ഷ പാർട്ടികൾ തെറ്റിധരിപ്പിക്കുന്നു; കർഷക പ്രതിഷേധത്തിനെതിരെ വീണ്ടും മോദി

യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത്യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത്

വൈജ്ഞാനിക സമൂഹത്തിലേക്കുള്ള നീക്കത്തിൽ കെ ഫോൺ നിർണായകം;സംശയങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്വൈജ്ഞാനിക സമൂഹത്തിലേക്കുള്ള നീക്കത്തിൽ കെ ഫോൺ നിർണായകം;സംശയങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്

Fact Check

വാദം

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയിൽ സമരം ഇരിക്കുന്ന കർഷകർക്ക് പിന്തുണ അർപ്പിച്ച് 25,000 സൈനികര്‍ തങ്ങൾക്ക് ലഭിച്ച സൈനിക ബഹുമതിയായ ശൗര്യ ചക്ര തിരിച്ച് നൽകി

നിജസ്ഥിതി

പ്രചരിക്കുന്നത് വെറും വ്യാജ വാർത്തയാണ്. മാത്രമല്ല 1956 നും 2019 നും ഇടയിൽ 2,048 സൈനികരെ മാത്രമാണ് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചത്.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Did 25,000 soldiers return the saurya chakra by declaring support for the peasants? This is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X