Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കാർ വിതരണത്തിനായി കൊണ്ടുവന്ന സ്വർണ ബിസ്ക്കറ്റ് പിടിച്ചെടുത്തോ? എന്താണ് വീഡിയോയിലെ സത്യാവസ്ഥ

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. സത്യാവസ്ഥ അറിയാത്ത ആളുകള്‍ ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു പ്രചരണമാണ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലീസ് പിടികൂടിയെന്നത്.

'വോട്ടർമാർക്കിടയില്‍ വിതരണം ചെയ്യാനായി ബി ജെ പി പ്രവർത്തകർ കൊണ്ടുവന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലീസ് പിടികുടിയപ്പോള്‍' എന്ന തരത്തിലാണ് ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യഥാർത്ഥത്തില്‍ ഇത് സ്വർണ ബിസ്ക്കറ്റ് അല്ലെന്നാണ് ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഫാക്ട് ക്രെസെൻഡോ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.

fact-check

ബി ജെ പിയുടെ പ്രചരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ നിറച്ച പെട്ടികള്‍ പൊലീസ് പരിശോധിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് വീഡിയോയില്‍ മറാത്തി ഭാഷയിലുള്ള സംസാരവും നമുക്ക് കേള്‍ക്കാം. "പരിശോധിക്ക്! ആരെയും പേടിക്കാതെ പരിശോധിചോളു! സ്വര്‍ണ്ണ ബിസ്ക്കറ്റ് ആണ് അത്" എന്നാണ് വീഡിയോയില്‍ മറാത്തിയില്‍ പറയുന്നത്. "മാമന്റെ തല , കൊടി പിന്നെ അൽപ്പം സ്വർണ്ണ ബിസ്ക്കറ്റ്" എന്ന തലക്കെട്ടോട് കൂടിയാണ് ഒരു ഫേസ്ബുക്ക് യൂസർ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

സത്യത്തില്‍ ബി ജെ പി പ്രവർത്തകരില്‍ നിന്നോ പെട്ടിയില്‍ നിന്നോ സ്വർണ ബിസ്ക്കറ്റ് പിടിച്ചിട്ടില്ല. മുംബൈയിലെ ഘാട്ട്കോപ്പറില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് എന്‍ഡിടിവി ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഫാക്ട് ക്രെസെൻഡോ റിപ്പോർട്ട് ചെയ്യുന്നു.

"ഈ സംഭവം 9 മെയ്‌ 2024 രാത്രിയാണ് സംഭവിച്ചത്. ഒരു ബിജെപിയുടെ പ്രവര്‍ത്തകന്‍ അയാളുടെ കുടുംബങ്ങള്‍ക്കൊപ്പം വണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ അവരുടെ വണ്ടി നിര്‍ത്തി പരിശോധിക്കണം എന്ന് ആവശ്യപെട്ടു. പക്ഷെ ബിജെപി പ്രവര്‍ത്തകന്‍ സഹകരിച്ചില്ല. അത് കൊണ്ട് ഇയാളെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വരേണ്ടി വന്നു. പോലീസ് സ്റ്റേഷനില്‍ ഇയാളുടെ വണ്ടിയില്‍ കിട്ടിയ സാധനങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയില്‍ സാധനങ്ങളില്‍ സ്വര്‍ണ്ണം ഒന്നും കണ്ടെത്തിയില്ല. ഈ സാധനങ്ങള്‍ ബിജെപിയുടെ ബൂത്ത്‌ അധ്യക്ഷന്മാര്‍ക്ക് നല്‍കാനുള്ള പ്രചരണ സാമഗ്രികള്‍ ആയിരുന്നു." എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

വീഡിയോയില്‍ സ്വർണ ബിസ്കറ്റ് എന്ന് പറയുന്നുണ്ടെങ്കിലും പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബിജെപിയുടെ നേതാവ് ദേഷ്യത്തില്‍ പറയുന്നതാണ് അത്. ഈ വാക്കുകളാണ് വ്യാജപ്രചരണത്തിന് ശക്തിപകർന്നത്. "പരിശോധനയുടെ ഇടയില്‍ ചില പ്രവര്‍ത്തകര്‍ പറഞ്ഞതാണ്, ശരിക്ക് നോക്ക് സ്വര്‍ണ്ണ ബിസ്ക്കറ്റ് ഉണ്ടാകും എന്ന്. പക്ഷെ പരിശോധനയില്‍ കിട്ടിയത് പ്രചാരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ മാത്രമാണ്." എന്നാണ് മുംബൈ പ്രസ്‌ എന്ന മാധ്യമത്തിനോട് മുളുണ്ട് ഡിവിഷന്‍ ഡി.സി.പി. പുരുഷോത്തം കരാട് വ്യക്തമാക്കിയത്.

ഈ കോപ്പി ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രെസെൻഡോയില്‍ വന്ന റിപ്പോർട്ട് വണ്‍ഇന്ത്യ മലയാളം പുനഃപ്രസിദ്ധീകരിക്കുന്നതാണ്.

Fact Check

വാദം

വോട്ടർമാർക്കിടയില്‍ വിതരണം ചെയ്യാനായി ബി ജെ പി പ്രവർത്തകർ കൊണ്ടുവന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലീസ് പിടികുടി

നിജസ്ഥിതി

ബിജെപി പ്രവർത്തകരില്‍ നിന്നും പൊലീസ് സ്വർണ ബിസ്കറ്റ് പിടികൂടിയിട്ടില്ല. നടക്കുന്നത് വ്യാജപ്രചരണം. പരിശോധനയുടെ ഇടയില്‍ ഒരു ബിജെപി പ്രവർത്തകന്‍ പറഞ്ഞ "ശരിക്കും നോക്ക് സ്വർണ ബിസ്കറ്റ് ഉണ്ടാകും" എന്ന സംസാ

റേറ്റിങ്

Mostly False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+