കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ സൈന്യത്തെ മാറ്റി കര്‍ഷകരെ നിയോഗിക്കാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ചൈനീസ് അതിര്‍ത്തികളില്‍ സൈന്യത്തിന് പകരമായി തൊഴിലാളികളേയും കര്‍ഷകരേയും നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. തമഴിനാട്ടില്‍ നടന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്ന ദൃശ്യങ്ങളില്‍ ക്രിത്രിമത്വം കാട്ടിയാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നത്.

മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യു ഡി എഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യു ഡി എഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്

"നിങ്ങൾ ചൈനയിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കാൻ ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരെ ഉപയോഗിക്കുന്നു. പകരം നിങ്ങള്‍ അവിടെ രാജ്യത്തെ തൊഴിലാളികൾ, ഇന്ത്യയിലെ കർഷകർ, ഇന്ത്യയിലെ തൊഴിലാളികൾ എന്നിവരെ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവിടെ നിൽക്കാൻ സൈന്യവും നാവികസേനയും വ്യോമസേനയും ആവശ്യമായി വരില്ല. ചൈനയ്ക്ക് ഇന്ത്യക്ക് ഉള്ളില്‍ വരാനുള്ള ധൈര്യവും ഉണ്ടാകില്ല. "-എന്നാണ് രാഹുല്‍ ഗാന്ധിയുടേതായി പ്രചരിക്കുന്ന 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നത്.

അക്കാര്യം പറഞ്ഞ് ഇങ്ങോട്ട് വരണ്ട; തിരുവമ്പാടി സീറ്റ് വിട്ട് തരണമെന്ന കോണ്‍ഗ്രസ് ആവശ്യം പരസ്യമായി തള്ളി മുസ്ലിം ലീഗ്അക്കാര്യം പറഞ്ഞ് ഇങ്ങോട്ട് വരണ്ട; തിരുവമ്പാടി സീറ്റ് വിട്ട് തരണമെന്ന കോണ്‍ഗ്രസ് ആവശ്യം പരസ്യമായി തള്ളി മുസ്ലിം ലീഗ്

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ നിന്നും അടത്തിയെടുത്ത പ്രസംഗത്തിന്‍റെ ശകലമാണ് വ്യാജമായ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ഒരു നീണ്ട പ്രസംഗത്തിൽ നിന്നും അടര്‍ത്തി മാറ്റിയ 26 സെക്കന്‍ഡ് മാത്രം ഉള്ള ദൃശ്യങ്ങളാണ് സൈനികര്‍ക്ക് പകരം അതിര്‍ത്തികളില്‍ കര്‍ഷകരേയും തൊഴിലാളികളേയും നിയോഗിക്കാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞെന്ന രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

 rahul-gandhi

യഥാര്‍ത്ഥത്തില്‍ രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും സഹായിക്കുന്നതിനുപകരം ഏതാനും വൻകിട വ്യവസായികള്‍ക്ക് വേണ്ടി മാത്രം കേന്ദ്രം നിലകൊള്ളുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുർബലമായതിനാൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശക്തി ചൈന ശേഖരിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. 2021 ജനുവരി രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ഈ വീഡിയോയുടെ മുഴുവന്‍ പതിപ്പും അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്‌നാസ് അല്ല, കിരണ്‍ ദാസ് ... തെളിവുസഹിതം ?സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്‌നാസ് അല്ല, കിരണ്‍ ദാസ് ... തെളിവുസഹിതം ?

 'സംഘ്‌പരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സി പി എമ്മിനു എ വിജയരാഘവൻ' ; വിമർശിച്ച് സിദ്ധിഖ് 'സംഘ്‌പരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സി പി എമ്മിനു എ വിജയരാഘവൻ' ; വിമർശിച്ച് സിദ്ധിഖ്

Fact Check

വാദം

ചൈനീസ് അതിര്‍ത്തികളില്‍ സൈന്യത്തിന് പകരമായി തൊഴിലാളികളേയും കര്‍ഷകരേയും നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

നിജസ്ഥിതി

വ്യാജം, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വീഡിയോ

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Did Rahul Gandhi say to change the army and deploy farmers on the border? This is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X