'കോൺഗ്രസ് ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകും';നന്ദിയില്ലാത്തവനെന്ന് നടൻ ധർമ്മജൻ .. സുധീരൻ ഇങ്ങനെ പറഞ്ഞോ? സത്യം ഇതാ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ നേതാക്കളേയും പാർട്ടികളേയുമെല്ലാം ലക്ഷ്യം വെച്ച് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ പേരിലാണ് വ്യാജപ്രചാരണം കൊഴുക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്ന് സുധീരൻ പറഞ്ഞെന്നാണ് പ്രചരണം.
എന്താണ് പ്രചരിക്കുന്നത്?
'ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, സിഎഎ എന്ന വാക്ക് പോലും പ്രകടനപത്രികയിൽ ഇല്ല, കേരളത്തിലെ കോൺഗ്രസ് ഇത്തവണ ചരിത്രത്തിൽ ഇല്ലാത്ത തിരിച്ചടി നേരിടും , രാഹുൽ ഗാന്ധി വയനാട്ടിൽ പരാജയപ്പെട്ടും, കോൺഗ്രസ് പ്രകടന പത്രിക വെറും പ്രഹസനം മാത്രം', എന്നിങ്ങനെ സുധീരൻ പറഞ്ഞെന്നുള്ള പോസ്റ്റുകളാണ് 'പ്രിയ സഖാക്കൾ' എന്ന പേജിലൂടെ പ്രചരിക്കുന്നത്. ഇതോടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സുധീരനെ വിമർശിച്ച് രംഗത്തെത്തിയത്. നന്ദിയില്ലാത്തവൻ എന്നാണ് നടൻ ധർമ്മജൻ ബോൾഗാട്ടി കുറിച്ച്. മറ്റ് പലരും പോസ്റ്റിന് താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.

സത്യം എന്ത്
എന്നാൽ സുധീരൻ അത്തരമൊരു പരാമർശനം നടത്തിയിട്ടില്ലെന്ന് മാത്രമല്ല തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുധീരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളുടെ ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങളെയും ഹീനമായ നടപടികളെയും അതി ശക്തമായി അപലപിക്കുന്നുവെന്നും നെറികെട്ട ഇത്തരം രാഷ്ട്രീയ ശൈലികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ജാഗരൂകാരായിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റു പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

Fact Check
വാദം
കോൺഗ്രസ് ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്ന് വിഎം സുധീരൻ പറഞ്ഞു
നിജസ്ഥിതി
വിഎം സുധീരൻ അത്തരത്തിൽ പ്രതികരിച്ചിട്ടില്ല
റേറ്റിങ്
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications