'500 രൂപ നോട്ടുകള്‍ ആർബിഐ പിന്‍വലിക്കുന്നു': എന്താണ് പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യം
സെപ്റ്റംബർ അവസാനത്തോടെ എടിഎമ്മുകളിലേക്ക് 500 രൂപ നല്‍കുന്നത് നിർത്താന്‍ ആർ ബി ഐ എല്ലാ ബാങ്കുകളോട് ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വ്യാജപ്രചരണം. എക്സില്‍ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന് തോന്നിക്കുന്ന ഒരു വ്യക്തി എക്സില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പ്രചരണം ശക്തമായത്. അഴിമതിക്കെതിരെ പോരാടാൻ കേന്ദ്ര സർക്കാരിനോട് 500 രൂപ നോട്ടുകൾ നിരോധിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ട വിഷയവും ഈ പ്രചരണത്തിന് ആക്കം കൂട്ടി.
എന്നാല്‍ ഈ വാദം തീർത്തും അടിസ്ഥാന രഹിതമാണ് എന്നതാണ് സത്യം. ആർ ബി ഐ 500 നോട്ടുകൾ പൂർണ്ണമായി നിർത്തലാക്കാൻ ബാങ്കുകളോട് ഒരു തരത്തിലും ആവശ്യപ്പെട്ടിട്ടില്ല. പകരം, 2025 സെപ്റ്റംബർ 30-നകം 75% എ ടി എമ്മുകളും, 2026 മാർച്ച് 31-നകം 90% എ ടി എമ്മുകളും 100, 200 നോട്ടുകൾ വിതരണം ചെയ്യണമെന്ന നിർദേശമാണ് ആർ ബി ഐ പുറപ്പെടുവിച്ചിരിക്കുന്നത്.

ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന 100, 200 നോട്ടുകളുടെ ലഭ്യത ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആർ ബി ഐ , ബാങ്കുകളോടും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരോടും എ ടി എമ്മുകൾ വഴി ഈ നോട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. 100, 200 നോട്ടുകള്‍ കൂടുതലായി എത്തുന്നതോടെ 500 രൂപ നോട്ടുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെങ്കിലും അവ വിപണിയില്‍ നിയമപരമായി തന്നെ തുടരും. അതുകൊണ്ട് തന്നെ വ്യാജ പ്രചരണങ്ങളില്‍ ആശങ്കപ്പെടേണ്ടതായിട്ട് ഒന്നുമില്ല.
2016-ലെ നോട്ട് നിരോധനത്തിന് ശേഷമായിരുന്നു ആർ ബി ഐ പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. എന്നാല്‍ രണ്ട് വർഷം മുമ്പ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്‍വലിച്ച നോട്ടുകളില്‍ 6181 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ടെന്നാണ് ആർ ബി ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മെയ് 31 വരെയുള്ള കണക്കനുസരിച്ച്, 98.26% നോട്ടുകൾ ബാങ്കുകളിലേക്ക് തിരികെ എത്തിയത്.
2000 രൂപ നോട്ടുകള്‍ ഇപ്പോഴും നിയമപരമായ സാധുവാണെങ്കിലും ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് ആർ ബി ഐ നീക്കം. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ഉള്ള സൗകര്യം ആർ ബി ഐ യുടെ 19 പ്രാദേശിക ഓഫീസുകളിലും ഇന്ത്യ പോസ്റ്റ് വഴിയും ഇപ്പോഴും ലഭ്യമാണ്.

Fact Check
വാദം
സെപ്റ്റംബർ അവസാനത്തോടെ എടിഎമ്മുകളിലേക്ക് 500 രൂപ നല്‍കുന്നത് നിർത്താന്‍ ആർ ബി ഐ എല്ലാ ബാങ്കുകളോട് ആവശ്യപ്പെട്ടു.
നിജസ്ഥിതി
ആർ ബി ഐ 500 നോട്ടുകൾ പൂർണ്ണമായി നിർത്തലാക്കാൻ ബാങ്കുകളോട് ഒരു തരത്തിലും ആവശ്യപ്പെട്ടിട്ടില്ല. പകരം, 2025 സെപ്റ്റംബർ 30-നകം 75% എ ടി എമ്മുകളും, 2026 മാർച്ച് 31-നകം 90% എ ടി എമ്മുകളും 100, 200 നോട്ടുകൾ












Click it and Unblock the Notifications