• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇന്ത്യയിൽ സെപ്തംബർ 25 മുതൽ രാജ്യവ്യാപക ലോക്ക്ഡൌൺ' വൈറലായ സർക്കുലറിന് പിന്നിലെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സെപ്തംബർ 25 മുതൽ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന സംശയമാണ് ഇതോടെ ഉയർന്നുവന്നിട്ടുള്ളത്. സർക്കാരിന്റെ എംബ്ലത്തോട് കൂടിയ സർക്കുലറാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്.

ബിജെപിയുടെ വോട്ട് ചോര്‍ത്താന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം: ജാതി സമവാക്യം ശക്തമാവുന്നു

കെടി ജലീലിനെ നശിപ്പിക്കുകയെന്നത് യുഡിഎഫിന്റേയും ലീഗിന്റേയും ലക്ഷ്യം; പിന്തുണച്ച് എകെ ബാലന്‍

സർക്കുലർ വൈറൽ

സർക്കുലർ വൈറൽ

ദിവസേനയുടെ കൊവിഡ് കേസുകളും മരണങ്ങളും ക്രമാതീതമായി വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും പ്ലാനിംഗ് കമ്മീഷനും തങ്ങൾക്കുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ലോക്ക്ഡൌൺ പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെടുത്തുന്നു. കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി സെപ്തംബർ 25 അർധ രാത്രി മുതൽ 46 ദിവസത്തേക്ക് വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇതിനായി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വിവിധ മന്ത്രാലങ്ങൾക്ക് ഉണ്ടെന്നുമാ് കേന്ദ്ര സർക്കാരിന്റെ ലോഗോ ഉൾപ്പെടെ പ്രചരിക്കുന്ന സർക്കുലറിൽ പറയുന്നത്. സെപ്തംബർ 10 എന്ന തിയ്യതിയിലുള്ള സർക്കാർ എംബ്ലത്തോട് കൂടിയ നോട്ടീസാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സർക്കുലർ വ്യാജം

സർക്കുലർ വ്യാജം

രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നു എന്ന തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രസർക്കാരിനോട് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും പിഐബിയാണ് വ്യക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രചരിച്ചുകൊണ്ടിരിക്കുന്ന സർക്കുലർ വ്യാജമാണെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിക്കുന്നു. ഈ സർക്കുലറിനെ ഉദ്ധരിച്ചുകൊണ്ട് രാജ്യത്ത് വീണ്ടും സെപ്തംബർ 25 മുതൽ ലോക്ക്ഡൌൺ പ്രഖ്യാപിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങളും വ്യാജമാണ്.

രാജ്യവ്യാപക ലോക്ക്ഡൌൺ

രാജ്യവ്യാപക ലോക്ക്ഡൌൺ

നേരത്തെ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗ വ്യാപനം തടയാൻ മാർച്ച് 25നാണ് ഇന്ത്യയിൽ രാജ്യവാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. എന്നാൽ ജൂൺ മുതൽ കേന്ദ്രസർക്കാർ ലോക്ക്ഡൌൺ ഇളവുകളും പ്രഖ്യാപിക്കാൻ തുടങ്ങിയിരുന്നു. സെപ്തംബർ മാസത്തോടെ ലോക്ക്ഡൌൺ ഇളവുകൾ നാലാം ഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. ലോക്ക്ഡൌൺ ഘട്ടത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രവർത്തനങ്ങൾ ഇതോടെ രാജ്യത്ത് ഘട്ടംഘട്ടമായി പുനസ്ഥാപിക്കാനും ആരംഭിച്ചിരുന്നു. ഇതിനിടെ പലതവണയാണ് രാജ്യത്ത് വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്ന തരത്തിലുള്ള വ്യാജവാർത്തകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ രാജ്യവ്യാപകമായി ഇനി ലോക്ക്ഡൌൺ ഏർപ്പെടുത്തില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതേ സമയം കണ്ടെയ്ൻമെന്റ് സോണുകളിലുള്ള നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

കേസുകളിൽ വർധനവ്

കേസുകളിൽ വർധനവ്

ഇന്ത്യയിൽ ഞായറാഴ്ച 94, 372 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 4.75 മില്യണിലെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തുടർച്ചയായ നാലാമത്തെ ദിവസമാണ് 95000 നടുത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആക്ടിവ് കേസുകളുടെ എണ്ണം 9,73,175 ലെത്തിയിട്ടുണ്ട്. 37,02,595 പേർ രോഗമുക്തി നേടിയതിനെ തുടർന്ന് ആശുപത്രി വിട്ടിട്ടുണ്ട്.

Fact Check

വാദം

No government orders on nationwide lockdown from September 25.

നിജസ്ഥിതി

There no plan to announce nationwide lockdown in India from September 25 to curb the spread or Coronavirus.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

English summary
Facat Check: Reality behind nationwide lockdown from September 25 for next 46 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X