ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാന്‍ അക്ഷയ വഴി അവസരം; പ്രചരണത്തിലെ വസ്തുത
തിരുവനന്തപുരം: ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുന്നതിന് സെപ്തംബര്‍ അവസാനവും ഒക്ടോബര്‍ ആദ്യവും അക്ഷയ സെന്റര്‍ വഴി അവസരം ഒരുക്കുന്നുവെന്ന പ്രചാരണം ഇതിനകം നിങ്ങള്‍ക്കും കിട്ടികാണും. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഈ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. അറിയിപ്പ് എന്ന് കുറിപ്പോടെയാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തിന് പിന്നിലെ വസ്തുതയെന്താണ്.

Recommended Video
പുതുതായി ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുന്നതിന് സെപ്തംബര്‍ മാസം അവസാനവും ഒക്ടോബര്‍ മാസം ആദ്യവും അക്ഷയ സെന്റര്‍ വഴി അവസരം ലഭിക്കുന്നതാണ്. എപിഎല്‍/ ബിപില്‍ വേര്‍തിരിവില്ലാതെ റേഷന്‍കാര്‍ഡുള്ള എല്ലാവര്‍ക്കും കാര്‍ഡ് ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. അക്ഷയ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുക, ഈ മെസേജ് പരമാവധി ഷെയര്‍ ചെയ്യുക, ആവശ്യമുള്ളവര്‍ ഈ പദ്ധതിയില്‍ അംഗമാവുകയെന്നാണ് പ്രചരിക്കുന്ന കാര്‍ഡില്‍ പറയുന്നത്.
എന്നാല്‍ ഇത്തരത്തില്‍ സോഷ്യല്‍മിഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കേരള സംസ്ഥാന ഐടി വിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഐടി മിഷന്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

Fact Check
വാദം
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുന്നതിന് സെപ്തംബര്‍ അവസാനവും ഒക്ടോബര്‍ ആദ്യവും അക്ഷയ സെന്റര്‍ വഴി അവസരം
നിജസ്ഥിതി
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുന്നതിന് സെപ്തംബര്‍ അവസാനവും ഒക്ടോബര്‍ ആദ്യവും അക്ഷയ സെന്റര്‍ വഴി അവസരം ഒരുക്കുന്നുവെന്ന പ്രചാരണം തെറ്റാണ്












Click it and Unblock the Notifications