ബിജെപി പ്രവർത്തകര്‍ ഇവിഎം മോഷ്ടിച്ചോ? എന്താണ് വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ
വാരണാസി: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് വരുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളുടെ യഥാർത്ഥ ഉറവിടം പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. വടകരയിലെ 'കാഫിർ' പരാമർശത്തിലുള്‍പ്പെടെ ഇതാണ് സ്ഥിതി.
വ്യാജ വീഡിയോ പങ്കുവെക്കുന്ന ആദ്യത്തെ ആള്‍ അത് കൃത്യമായ ഉദ്ദേശത്തോട് കൂടി തന്നെ ചെയ്യുന്നതാണ്. എന്നാല്‍ പിന്നീടുള്ള പലരും ഇത് യഥാർത്ഥ സംഭവമാണെന്ന രീതിയില്‍ ഷെയർ ചെയ്യുന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഉത്തർപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഒരു വലിയ ആൾക്കൂട്ടം ട്രക്കിൽ കയറുന്നതും ഇവിഎം മെഷീനുകൾ ഉയർത്തിപ്പിടിക്കുന്നതുമാണ് പ്രചരിക്കുന്ന ഇരുപത്തിയേഴ് സെക്കൻ്റ് ദൈര് ഘ്യമുള്ള ദൃശ്യങ്ങളിലുള്ളത്. ബി ജെ പി പ്രവർത്തികർ ഇ വി എം മോഷ്ടിക്കുന്നുവെന്ന തലക്കെട്ടോടും മറ്റും കൂടിയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
പലരും ഇത് യഥാർത്ഥ സംഭവമാണെന്ന തെറ്റിദ്ധാരണയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്യുന്നുമുണ്ട്. ഇന്ത്യയില്‍ ഒട്ടാകെ തന്നെ ഈ വീഡിയോ ഇത്തരത്തില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
യഥാർത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത വീഡിയോ ആണിത്. 2022 ല്‍ ഈ ദൃശ്യങ്ങള്‍ സംബന്ധിച്ച ചില റിപ്പോർട്ടുകള്‍ ഗൂഗീളില്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മുന്നോടിയായുട്ടുള്ള ദൃശ്യങ്ങളാണ് ഇത്. ഇവിഎമ്മുകൾ കയറ്റിയ ട്രക്കുകളില്‍ ബി ജെ പി പ്രവർത്തകർ കയറിയ വീഡിയോയുടെ പശ്ചാത്തലത്തില്‍ അന്ന് തന്നെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇവിഎം മോഷണം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് 2022 മാർച്ച് 9 ന് വീഡിയോ സഹിതം വണ്‍ഇന്ത്യ തന്നെ പങ്കുവെച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മറ്റ് നിരവധി പോർട്ടലുകളും അന്ന് തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 2022 മാർച്ച് 8 ന് രാത്രി പഹാരിയ മണ്ഡിയിലെ സ്‌ട്രോങ് റൂമിന് പുറത്ത് 5,000-ലധികം സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് തടിച്ചുകൂടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ സോണൽ അസിസ്റ്റൻ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പോലീസിൻ്റെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ മുന്നൂറിലധികം പേർക്കെതിരെ വധശ്രമം, സർക്കാർ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി ഗുരുതരമായ 16 കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തു.
അതേസമയം, ഈ 20 ഇ വി എമ്മുകൾ പോളിംഗിൽ ഉപയോഗിച്ചിട്ടില്ലെന്നും പരിശീലന ആവശ്യങ്ങൾക്കായി അയക്കുന്നതാണെന്നുമായിരുന്നു അന്നത്തെ വാരണാസി ഡിസ്ട്രിക് മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ്മ വ്യക്തമാക്കിയത്. "ഏകദേശം 20 ഇവിഎമ്മുകൾ യുപി കോളേജിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയി. ഈ ഇവിഎമ്മുകള്‍ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതാണെന്ന് പറഞ്ഞ് ചില രാഷ്ട്രീയക്കാർ വാഹനം തടഞ്ഞുനിർത്തി കുപ്രചരണം നടത്തി. കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനമാണ് നാളെ, ഇത്തരത്തില്‍ മെഷീനുകൾ എല്ലായ്പ്പോഴും പരിശീലനത്തിനായി ഉപയോഗിക്കാറുണ്ട്." എന്നായിരുന്നു അന്ന് കൗശൽ രാജ് ശർമ്മ പറഞ്ഞത്.
ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി 2022 മാർച്ച് 8 ന് തിരഞ്ഞെടുപ്പ് കമ്മീഷനും ഈ വീഡിയോയില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. "ഉത്തർപ്രദേശ് നിയമസഭാ പൊതുതെരഞ്ഞെടുപ്പ് - 2022. വാരണാസി ജില്ലയിൽ വാഹനത്തിൽ ചില ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ച് പുറത്തിറക്കുന്ന പത്രക്കുറിപ്പ്" എന്ന അടിക്കുറിപ്പോടെയായിരുന്നു കമ്മീഷന്റെ വിശദീകരണം. പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎമ്മുകളാണ് ഇതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയത്.

Fact Check
വാദം
യുപിയിലെ വാരണാസി മണ്ഡലത്തില്‍ ബിജെപി പ്രവർത്തകർ ഇവിഎം മോഷ്ടിച്ചു
നിജസ്ഥിതി
പ്രചരിക്കുന്നത് 2022 ലെ നിയമസഭ തിരഞ്ഞെുപ്പ് സമയത്ത് വീഡിയോ. ട്രക്കിലുണ്ടായിരുന്നത് പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎമ്മുകള്‍
റേറ്റിങ്
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications