കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Fact Check: ശബരിമല മുനിസിപ്പിലാറ്റിയില്‍ ബിജെപിയ്ക്ക് ജയം? അത് വ്യാജ വാര്‍ത്ത; ശബരിമല മുനിസിപ്പാലിറ്റി അല്ല

Google Oneindia Malayalam News

പത്തനംതിട്ട: ഇത്തവണ കേരളത്തില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കി എന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം പ്രചാരണങ്ങള്‍ പൊടിപൊടിയ്ക്കുകയാണ്.

അതിനിടയിലാണ് ഇന്ത്യടുഡേയുടെ വെബ് വേര്‍ഷനില്‍ ഒരു വാര്‍ത്ത വരുന്നത്. 'ബിജെപി വിൻസ് ശബരിമല മുനിസിപ്പാലിറ്റി: വൈ കേരള ലോക്കല്‍ ഇലക്ഷന്‍ റിസള്‍ട്ട്‌സ് ആര്‍ ബീയിങ് കീന്‍ലി വാച്ച്ഡ്' എന്ന തലക്കെട്ടോടെയുള്ള ഒരു അവലോകനം ആയിരുന്നു അത്. ഇതും വലിയ പ്രചാരമാണ് നേടിയത്.

എന്നാല്‍ തലക്കെട്ട് മുതല്‍ വലിയ പിശകാണ് ഈ വാര്‍ത്തയില്‍ കടന്ന് കൂടിരിക്കുന്നത്. പരിശോധിക്കാം...

ശബരിമല മുനിസിപ്പാലിറ്റിയോ

ശബരിമല മുനിസിപ്പാലിറ്റിയോ

വാര്‍ത്തയുടെ തലക്കെട്ടില്‍ തന്നെ പറയുന്നത് ശബരിമല മുനിസിപ്പാലിറ്റി എന്നാണ്. എന്നാല്‍ ശബരിമല മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന സ്ഥലം അല്ല. ശബരിമല എന്ന പേരില്‍ ഒരു മുനിസിപ്പാലിറ്റിയും ഇല്ല.

പന്തളം മുനിസിപ്പാലിറ്റി

പന്തളം മുനിസിപ്പാലിറ്റി

വാര്‍ത്തയ്ക്കുള്ളില്‍ ഇത് പന്തളം മുനിസിപ്പാലിറ്റി എന്ന് പറയുന്നുണ്ട്. പന്തളം മുനിസിപ്പാലിറ്റിയില്‍ ഇത്തവണ വിജയിച്ചത് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ആണ്. എന്നാല്‍ പന്തളം മുനിസിപ്പാലിറ്റിയില്‍ ആണ് ശബരിമല ക്ഷേത്രം വരുന്നത് എന്ന് പറയുന്നത് തീർത്തും തെറ്റാണ്.

റാന്നി പെരുനാട്

റാന്നി പെരുനാട്

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പന്തളം നഗരസഭയില്‍ ആല്ല. അത് റാന്നി പെരുനാട് ഗ്രാമപ്പഞ്ചായത്തില്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഗ്രാമപ്പഞ്ചായത്തില്‍ അധികാരത്തില്‍ എത്തിയത് ബിജെപി അല്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യവും ആണ്. പന്തളത്ത് നിന്ന് അമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ശബരിമലയിൽ എത്തുക.

എല്‍ഡിഎഫ് പിടിച്ചെടുത്തു

എല്‍ഡിഎഫ് പിടിച്ചെടുത്തു

റാന്നി പെരുനാട് ഗ്രാമപ്പഞ്ചായത്തില്‍ 2015 ല്‍ അധികാരത്തില്‍ എത്തിയത് യുഡിഎഫ് ഭരണ സമിതി ആയിരുന്നു. പതിനഞ്ചില്‍ 11 ഉം വാര്‍ഡുകള്‍ ജയിച്ചായിരുന്നു അന്ന് യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഈ ഗ്രാമപ്പഞ്ചായത്ത് പിടിച്ചെടുക്കുകയായിരുന്നു.

എല്‍ഡിഎഫ് മുന്നേറ്റം

എല്‍ഡിഎഫ് മുന്നേറ്റം

പതിനഞ്ചില്‍ ഒമ്പത് സീറ്റുകള്‍ പിടിച്ചെടുത്താണ് ഇത്തവണ എല്‍ഡിഎഫ് റാന്നി പെരുനാട് ഗ്രാമപ്പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. യുഡിഎഫ് സീറ്റുകള്‍ 1 ആയി കുറഞ്ഞു. എന്‍ഡിഎ മുന്നണി അഞ്ച് വാര്‍ഡുകളില്‍ വിജയിച്ച് ഞെട്ടിക്കുന്ന മുന്നേറ്റം നടത്തിയിട്ടുണ്ട് ഇവിടെ.

ശബരിമല വാര്‍ഡ്

ശബരിമല വാര്‍ഡ്

ശബരിമല വാര്‍ഡില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു ജയിച്ചത്. എന്നാല്‍ ഇത്തവണ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചിട്ടുള്ളത്. 91 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ കുഞ്ഞുമോളെ, ബിജെപി സ്ഥാനാര്‍ത്ഥി മഞ്ജു പ്രമോദ് പരാജയപ്പെടുത്തിയത്.

 പന്തളം കൊട്ടാരം

പന്തളം കൊട്ടാരം

ശബരിമല ക്ഷേത്രവുമായി ഐതിഹ്യപരമായി അടുത്ത ബന്ധമാണ് പന്തളം കൊട്ടാരത്തിനുള്ളത്. അതല്ലാതെ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പന്തളം മുനിസിപ്പാലിറ്റിയ്ക്ക് കീഴില്‍ അല്ല. പന്തളം രാജാവിന്റെ വര്‍ത്തുമകന്‍ ആയിരുന്നു അയ്യപ്പന്‍ എന്നാണ് ഐതിഹ്യം.

മുനിസിപ്പാലിറ്റിയില്‍ ബിജെപി തന്നെ

മുനിസിപ്പാലിറ്റിയില്‍ ബിജെപി തന്നെ

പന്തളം മുനിസിപ്പാലിറ്റിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ തന്നെ ആണ് അധികാരത്തില്‍ എത്തിയിട്ടുള്ളത്. 33 വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റിയില്‍ 18 വാര്‍ഡുകളില്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇതോടെ കേവല ഭൂരിപക്ഷവും എൻഡിഎ സ്വന്തമാക്കി. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് അഞ്ചും സീറ്റുകളാണ് ഇവിടെ ലഭിച്ചത്. ആദ്യമായാണ് പന്തളം മുനിസിപ്പാലിറ്റിയിൽ ബിജെപി നയിക്കുന്ന എൻഡിഎ അധികാരത്തിലെത്തുന്നത്.

റെയില്‍വേ പ്രൈവറ്റ് കമ്പനികളുടെ സ്റ്റാമ്പ് സ്വീകരിച്ചെന്ന് പ്രിയങ്ക, പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?റെയില്‍വേ പ്രൈവറ്റ് കമ്പനികളുടെ സ്റ്റാമ്പ് സ്വീകരിച്ചെന്ന് പ്രിയങ്ക, പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്

ഫായിസിന്റെ വീട് മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം; എംഎല്‍എയും ഷെയര്‍ ചെയ്തുഫായിസിന്റെ വീട് മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം; എംഎല്‍എയും ഷെയര്‍ ചെയ്തു

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

 ഫൈസർ വാക്സിൻ സ്ത്രീ വന്ധ്യതയ്ക്ക് കാരണമോ? പ്രചാരണത്തിന് പിന്നിലെന്ത്... വിദഗ്ധർ പറയുന്നത് ഫൈസർ വാക്സിൻ സ്ത്രീ വന്ധ്യതയ്ക്ക് കാരണമോ? പ്രചാരണത്തിന് പിന്നിലെന്ത്... വിദഗ്ധർ പറയുന്നത്

Fact Check

വാദം

ശബരിമല മുനിസിപ്പാലിറ്റിയിൽ ബിജെപി ജയിച്ചു എന്നാണ് വാർത്ത. എന്നാൽ ശബരിമല എന്ന പേരിൽ മുനിപ്പാലിറ്റി ഇല്ല. വാർത്തയിൽ മറ്റൊരിടത്ത് പറയുന്നത് ശബരിമലക്ഷേത്രം സ്ഥിതി ചെയ്യുന്ന പന്തളം മുനിസിപ്പാലിറ്റി എന്നാണ്

നിജസ്ഥിതി

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് റാന്നി പെരുനാട് ഗ്രാമപ്പഞ്ചായത്തിലാണ്. ഇവിടെ എൽഡിഎഫിനാണ് ഭരണം. ശബരിമല ക്ഷേത്ര ഐതിഹ്യവുമായ ബന്ധമുള്ള പന്തളം കൊട്ടാരം സ്ഥിതി ചെയ്യുന്ന പന്തളം നഗരസഭയാണ് ബിജെപി ജയിച്ചത്

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: BJP won Sabarimala Municipality is Kerala Local Body Election is fake, there is no municipality in that name and Sabarimala temple is not located in any Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X